Search
  • Follow NativePlanet
Share
» »അഞ്ച് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ, യാത്ര ഇനി കൂടുതലെളുപ്പം

അഞ്ച് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ, യാത്ര ഇനി കൂടുതലെളുപ്പം

ട്രെയിൻ യാത്രകൾ കൂടുതൽ എളുപ്പമാക്കുവാനായി ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പ് അനുവദിച്ച് ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ. തിരുവനന്തപുരം വഴി കടന്നു പോകുന്ന നാല് ട്രെയിനുകൾക്കാണ് പുതിയതായി അ‍ഞ്ച് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ സൗകര്യം മുൻനിർത്തിയാണ് പുതിയ മാറ്റമെന്ന് തിരുവനന്തപുരം ഡിവിഷന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിച്ചു.

മധുരെ - തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂർ റോഡ് - കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്, വെരാവൽ - തിരുവനന്തപുരം എക്സ്പ്രസ്, നാഗർകോവിൽ ജംങ്ഷൻ - കോട്ടയം എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് അധിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. വിശദമായി വായിക്കാം.

Thiruvananthapuram Division Updates

മധുരെ- തിരുവനന്തപുരം അമൃത എക്സ്പ്രസ്
ട്രെയിൻ നമ്പർ 16344 മധുരെ- തിരുവനന്തപുരം അമൃത എക്സ്പ്രസിന് ചങ്ങനാശ്ശേരി, മാവേലിക്കര എന്നിവിടങ്ങളിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു. മധുരയിൽ നിന്ന് എല്ലാ ദിവസവും വൈകിട്ട് 4.10ന് എടുക്കുന്ന ട്രെയിന്‍ പിറ്റേന്ന് പുലർച്ചെ 5.00 മണിക്ക് തിരുവനന്തപുരത്തെത്തും. 12 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം. കോട്ടയത്ത് പുലർച്ചെ 1.40നും ചെങ്ങന്നൂർ 2.21 നുമാണ് ട്രെയിൻ എത്തുന്നത്.

നിലമ്പൂർ റോഡ് കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്

ട്രെയിൻ നമ്പർ 16350 നിലമ്പൂർ റോഡ് കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിന് ചങ്ങാനാശ്ശേരിയിൽ ആണ് പുതിയ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. നിലമ്പൂരിൽ നിന്ന് എല്ലാ ദിവസവും രാത്രി 9.30ന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ 5.30ന് കൊച്ചുവേളിയിലെത്തും. 8.00 മണിക്കൂറാണ് യാത്രാ സമയം. കോട്ടയത്ത് പുലർച്ചെ 2.20നും ചെങ്ങന്നൂരിൽ 2.58നം ആണ് ട്രെയിൻ എത്തിച്ചേരുന്ന സമയം.

Thiruvananthapuram Division Train New Stops

വെരാവൽ- തിരുവനന്തപുരം എക്സ്പ്രസ്
ട്രെയിൻ നമ്പർ 16333 വെരാവൽ- തിരുവനന്തപുരം എക്സ്പ്രസിന് മാവേലിക്കരയിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു. എല്ലാ വ്യാഴാഴ്ചയും വെരാവലിൽ നിന്ന് രാവിലെ 6.30ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 7.15ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തും. 48 മണിക്കൂർ 45 മിനിറ്റാണ് യാത്രാ സമയം. കോട്ടയത്ത് പുലർച്ചെ 3.15നും തിരുവല്ലയിൽ 3.47നും ട്രെയിൻ എത്തിച്ചേരും.

നാഗർകോവിൽ ജംങ്ഷൻ- കോട്ടയം എക്സ്പ്രസ്
ട്രെയിൻ നമ്പർ 16366 നാഗർകോവിൽ ജംങ്ഷൻ- കോട്ടയം എക്സ്പ്രസിന് മൺറോ തുരുത്ത് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. നാഗർകോവിൽ ജംങ്ഷനിൽ നിന്നും എല്ലാ ദിവസവും ഉച്ചയ്ക്ക് 1.00 മണിക്ക് പുറപ്പെടുന്ന ഈ ട്രെയിൻ കോട്ടയത്ത് വൈകിട്ട് 7.35ന് എത്തിച്ചേരും. ശാസ്താംകോട്ടയിൽ എത്തിച്ചേരുന്ന സമയം വൈകിട്ട് 5.17.

എന്നു മുതലാണ് മാറ്റം നിലവിൽ വരികയെന്നും ട്രെയിൻ സ്റ്റോപ്പിൽ എത്തിച്ചേരുന്ന സമയവും തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വരും ദിവസങ്ങളിൽ അറിയിക്കും.

Cover Image:Indiarailinfo

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+