കേരളത്തിലെ ട്രെയിന്‍ യാത്രകളുടെ ഗതി ആകെ മാറ്റിമറിച്ചാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ സർവീസ് ആരംഭിച്ചത്. തിരുവനന്തപുരത്തു നിന്നും കാസർകോഡ് വരെയുള്ള യാത്ര സുരക്ഷിതവും വേഗത്തിലുമാക്കിയ വന്ദേ ഭാരത് ട്രെയിനുകൾക്ക് വന് സ്വീകാര്യതയാണ് കേരളത്തിലെ യാത്രക്കാരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് ട്രെയിനിന് പുതിയ സ്റ്റോപ്പ് അനുവദിച്ചിരിക്കുകയാണ് റെയിൽവേ.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലാണ് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് (20633/20634) പുതിയ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. നേരത്തെ, വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണം എന്നും ശബരിമലയിലേക്കുള്ള പ്രവേശന കവാടമായ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ നാലു ജില്ലകളിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന സ്റ്റേഷന് ആണെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി വി.മുരളീധരൻ റെയിൽവേ മന്ത്രിക്കു കത്തു നൽകിയിരുന്നു.

ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ നാല് ജില്ലകളിലെ യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനാണ് ചെങ്ങന്നൂര്‍ എന്നും വന്ദേ ഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചാല്‍ അത് നിരവധി യാത്രക്കാര്‍ക്ക് സഹായകരമാകുമെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനെ ശബരിമലയിലേക്കുള്ള കവാടം ആയി 2009ല്‍ ഇന്ത്യൻ റെയില്‍വെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കത്തിൽ പറഞ്ഞിരുന്നു.
തിരുവനന്തപുരം- കാസർകോട് സമയക്രമം
തിരുവനന്തപുരം സെൻട്രൽ- പുലർച്ചെ 05.20 am, കൊല്ലം - 06.08 am, കോട്ടയം - 07.24 am , എറണാകുളം ടൗൺ - 08.25 am, തൃശൂർ - 09.30 am, ഷൊർണൂർ ജംഗ്ഷൻ - 10.02 am, കോഴിക്കോട് - 11.03 am, കണ്ണൂർ- ഉച്ചയ്ക്ക് 12.03 pm, കാസർകോട് - 13.25 pm.

കാസർകോട്-തിരുവനന്തപുരം സമയക്രമം
കാസർകോട്- ഉച്ചയ്ക്ക് 02.30 pm, കണ്ണൂർ - 03:28 pm, കോഴിക്കോട്- 04:28 pm, ഷൊർണൂർ ജംഗ്ഷൻ - 05:28 pm, തൃശൂർ- 06:10 pm, എറണാകുളം ടൗൺ - 07:17pm, കോട്ടയം - 08:10 pm, കൊല്ലം- 09.30 pm, തിരുവനന്തപുരം സെൻട്രൽ - 10.35 pm.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













