Search
  • Follow NativePlanet
Share
» »റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ: തിരുവനന്തപുരം- നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് വ്യാഴാഴ്ച വരെ,സമയക്രമം

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ: തിരുവനന്തപുരം- നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് വ്യാഴാഴ്ച വരെ,സമയക്രമം

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ എഴുതുവാൻ പോകുന്ന ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്, എങ്ങനെ പോകുമെന്ന് ആലോചിച്ച് ആശങ്കപ്പെടേണ്ട. പരീക്ഷാ ദിവസങ്ങളിൽ പ്രത്യേക സർവീസ് ഒരുക്കി ദക്ഷിണ റെയിൽവേ. തിരുവനന്തപുരത്തിനും നാഗർകോവിലിനും ഇടയിലാണ് റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് നടത്തുക. തിരുവനന്തപുരത്തും കൊല്ലത്തും ആണ് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) പരീക്ഷകൾക്ക് നടക്കുന്നത്.

നവംബർ 24 ഞായറാഴ്ച മുതല്‍ 28 വ്യാഴാഴ്ച വരെ ആഴ്ചയിൽ അഞ്ച് സർവീസ് വീതമാണ് തിരുവനന്തപുരത്തിനും നാഗർകോവിലിനും ഇടയിൽ നടത്തുക. 22 കോച്ചുകളുള്ള ട്രെയിനാണ് ഈ അവസരത്തിലേക്കായി ദക്ഷിണ റെയിൽവേ ഓടിക്കുന്നത്.

തിരുവനന്തപുരം സെൻട്രൽ- നാഗർകോവിൽ സ്പെഷ്യൽ 06065

ട്രെയിൻ നമ്പർ 06065 തിരുവനന്തപുരം സെൻട്രൽ- നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാത്രി 9.15 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് 10.40 ന് നാഗർ കോവിലിൽ എത്തും. അഞ്ച് സർവീസ് ആണ് ഉണ്ടായിരിക്കുക. ഒരു മണിക്കൂർ പത്ത് മിനിറ്റാണ് യാത്രാ സമയം. സെക്കൻഡ് സിറ്റിങ്ങിന് 70 രൂപയും എസി ചെയർ കാറിന് 370 രൂപയുമാണ് നിരക്ക്.

രണ്ട് എസി ചെയർ കാർ, 5 ചെയർ കാർ കോച്ച്, 13 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, 2 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ഇതിനുണ്ടായിരിക്കുക.

തിരുവനന്തപുരം സെൻട്രൽ - 9:15
നെയ്യാറ്റിൻകര - 9:36
പാറശ്ശാല - 9:49
കുളിത്തുറ - 9:59
എരനിയൽ - 10:14
നാഗർകോവിൽ ടൗൺ - 10:25
നാഗർകോവിൽ ജംഗ്ഷൻ - 10:40 എന്നിങ്ങനെയാണ് സമയം.

നാഗർകോവിൽ- തിരുവനന്തപുരം സെൻട്രൽ- സ്പെഷ്യൽ 06066

ട്രെയിൻ നമ്പർ 06066 നാഗർകോവിൽ- തിരുവനന്തപുരം സെൻട്രൽ പരീക്ഷാ സ്പെഷ്യൽ ട്രെയിൻ നവംബർ 25 തിങ്കൾ മുതൽ 29 വെള്ളിയാഴ്ച വരെ പുലർച്ചെ 2 മണിക്ക് നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം 3.25 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തും.

നാഗർകോവിൽ ജംഗ്ഷൻ - 2:00
നാഗർകോവിൽ ടൗൺ - 2:09
എരനിയൽ - 2:24
കുളിത്തുറ - 2:39
പാറശ്ശാല - 2:49
നെയ്യാറ്റിൻകര - 3:01
തിരുവനന്തപുരം സെൻട്രൽ - 3:25 എന്നിങ്ങനെയാണ് സമയം. ഈ ട്രെയിനുകളുടെ മുൻകൂട്ടിയുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+