Search
  • Follow NativePlanet
Share
» »യൂറോപ്പ് യാത്രയ്ക്ക് ഇനി പണമൊരു തടസ്സമാകില്ല, ഏറ്റവും ചിലവു കുറഞ്ഞ ഈ നഗരം കാണാം

യൂറോപ്പ് യാത്രയ്ക്ക് ഇനി പണമൊരു തടസ്സമാകില്ല, ഏറ്റവും ചിലവു കുറഞ്ഞ ഈ നഗരം കാണാം

യൂറോപ്പ് എന്നൊരു മോഹം ആരോടും പറഞ്ഞില്ലെങ്കിൽപ്പോലും മനസ്സിൽ സൂക്ഷിക്കാത്ത സഞ്ചാരികൾ കാണില്ല. സ്വിറ്റ്സർലൻഡിലെ ആൽപ് നിരകളും നെതർലൻഡ്സിലെ ട്യൂലിപും ആംസ്റ്റർഡാമും നോർവെയിലെ നോർത്തേൺ ലൈറ്റും ഐസ്ലന്ഡിലെ സൂര്യനസ്മിക്കാത്ത പകലുകളും പിന്നെ പാരീസും ലണ്ടനും ഒക്കെയയാി മനസ്സാഗ്രഹിക്കുന്ന ഇടങ്ങള്‍ ഒത്തിരിയുണ്ടെങ്കിലും പണം എല്ലായ്പ്പോഴും വില്ലനാകാറുണ്ട്.

എന്നാൽ ഈ 2023ൽ നിങ്ങൾ യൂറോപ്പിലേക്ക് ഒരു യാത്ര പോകുന്നുണ്ടെങ്കിൽ പോക്കറ്റ് ഒട്ടും കാലിയാക്കാതെ,കുറഞ്ഞ ചിലവിൽ സന്ദർശിക്കുവാൻ പറ്റിയ ഒരു യൂറോപ്യൻ നഗരമുണ്ട്. യൂറോപ്പിന്‍റെ ബജറ്റ് ഫ്രണ്ട്ലി തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട ലിസ്ബൺ ആണ് ആ നഗരം. പോർച്ചുഗലിന്‍റെ തലസ്ഥാനമായ ലിസ്ബൺ യൂറോപ്പില്‍ ഒരു സിറ്റി ബ്രേക്ക് ആഗ്രഹിക്കുന്നവർക്ക് പറ്റിയ ലക്ഷ്യസ്ഥാനമാണ്.

Lisbon Wins The Title Of Budget Friendly City In Europe 2023-

യുകെയിലെ ട്രാവൽ സർവീസുകളിലൊന്നായ പോസ്റ്റ് ഓഫീസ് നടത്തിയ വാർഷിക സർവേയിലാണ്
സർവേയിലാണ് ലിസബൺ തിരഞ്ഞെടുക്കപ്പെട്ടത്. യൂറോപ്പിലെ വിവിധ നഗരങ്ങളിൽ യാത്ര ചെയ്യുന്നതിനുള്ള ചെലവ് വിലയിരുത്തുന്ന ഈ സർവേ സിറ്റി കോസ്റ്റ് ബാരോമീറ്റര്‍ എന്നാണ് അറിയപ്പെടുന്നത്. യൂറോപ്പിലെ 35 നഗരങ്ങളെ ഉൾപ്പെടുത്തിയാണ് ഇത് സംഘടിപ്പിച്ചത്.

12 ഘടകങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സര്‍വേയിൽ സൈറ്റ് സീയിങ് ടിപ്സ്, ത്രീ സ്റ്റാർ ഹോട്ടലിൽ രണ്ട് രാത്രികൾക്കുള്ള താമസം, സിറ്റി ബസ് ടൂർ, മികച്ച ടൂറിസ്റ്റ് പൈതൃക ആകർഷണം, മികച്ച മ്യൂസിയം, മികച്ച ആർട്ട് ഗാലറി,വൈൻ ഉൾപ്പെടെ വൈകുന്നേരത്തെ മീൽസിനുള്ള ചിലവ് തുടങ്ങി വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച പണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

Lisbon Portugal

2023-ലെ മികച്ച 10 ബജറ്റ് സൗഹൃദ യൂറോപ്യൻ നഗരങ്ങൾ ഇതാ:

1. ലിസ്ബൺ, പോർച്ചുഗൽ - GBP 224.76 (ഏകദേശം. 23,118.44 രൂപ)
2. വിൽനിയസ്, ലിത്വാനിയ - GBP 225.01 (ഏകദേശം 23,144.16 രൂപ)
3. ക്രാക്കോവ്, പോളണ്ട് - GBP 250.91 (ഏകദേശം 25,808.19 രൂപ)
4 ഏതെൻസ്, ഗ്രീസ് - GBP 262.22 (ഏകദേശം. 26,971.51 രൂപ)
5. റിഗ, ലാത്വിയ GBP 284.99 (ഏകദേശം 29,313.60 രൂപ)
6. പോർട്ടോ, പോർച്ചുഗൽ - GBP 325.30 (ഏകദേശം 33,454.11 രൂപ)
7. സാഗ്രെബ്, ക്രൊയേഷ്യ- GBP 329.72 (ഏകദേശം 33,908.67 രൂപ)
8. ബുഡാപെസ്റ്റ്, ഹംഗറി - GBP 330.53 (ഏകദേശം33,991.97 രൂപ)
9. വാഴ്സോ, പോളണ്ട് - GBP 330.95 (ഏകദേശം 34,035.16 രൂപ)
10. ലില്ലെ, ഫ്രാൻസ്- GBP -332.11 (ഏകദേശം 34,154.46 രൂപ)

ജിപിബി- ബ്രിട്ടീഷ് പൗണ്ട് സ്റ്റെർലിങ്
1 പൗണ്ട് സ്റ്റെർലിങ് 102.60 ഇന്ത്യൻ രൂപ.

അതേസമയം, ആംസ്റ്റർഡാം (നെതർലാൻഡ്‌സ്), വെനീസ് (ഇറ്റലി), പാരീസ് (ഫ്രാൻസ്), ഡബ്ലിൻ (അയർലൻഡ്), കോപ്പൻഹേഗൻ (ഡെൻമാർക്ക്) എന്നീ നഗരങ്ങൾ ഏറ്റവും ചെലവേറിയ യൂറോപ്യൻ നഗരങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

ലിസ്ബണ്‍

ചരിത്രനിർമ്മിതികൾക്കും അത്ഭുതപ്പെടുത്തുന്ന നിർമ്മാണത്തിനും രുചികരമായ ഭക്ഷണങ്ങൾക്കും ലിസ്ബൺ പണ്ടുമുതലേ പ്രസിദ്ധമാണ്. യൂറോപ്പിലെ ഏറ്റവും മികച്ച നൈറ്റ്ലൈഫ് ലഭിക്കുന്ന സ്ഥലങ്ങളിലൊന്നായാണ് ഇവിടം അറിയപ്പെടുന്നത്. ഡിസ്കോകൾക്കും നൈറ്റ് ക്ലബുകൾക്കും ബാറുകൾക്കും ലിസ്ബൺ പേരുകേട്ടിരിക്കുന്നു. കൂടാതെ ഒരു റൊമാന്‍റിക് നഗരമെന്ന രീതിയിലും ലിസ്ബൺ അറിയപ്പെടുന്നു.
യൂറോപ്പിലെ ഏറ്റവും പടിഞ്ഞാറൻ അറ്റത്ത് സ്ഥിതി ചെയ്യുന്ന വലിയ നഗരവും കൂടിയാണിത്.

lisbon travel cost

ഏഴു മലകളുടെ നഗരം എന്നാണ് ലിസ്ബൺ അറിയപ്പെടുന്നത്. നഗരമധ്യത്തിന് ചുറ്റും കാണുന്ന ഏഴ് കുന്നുകൾ ആണ് ഈ പേരിനു കാരണം. പടിഞ്ഞാറൻ യൂറോപ്പിലെ പഴക്കംചെന്ന നഗരമായ ലിസ്ബണിന് ചരിത്രത്തില് വലിയൊരു സ്ഥാനമുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പുസ്തകശാലയായ ബെർട്രാൻഡ് ബുക്ക് സ്റ്റോർ സ്ഥിതി ചെയ്യുന്ന നഗരവും ലിസ്ബൺ ആണ്.

കാസ്റ്റലോ ഡി സാവോ ജോർജ്ജ്, ബേലെം ടവർ, ജെറോമിനോസ് മോണാസ്ട്രി, ലിസ്ബൺ ഓഷ്യാനേറിയം, നാഷണല് മ്യൂസിയം ഓഫ് എൻഷ്യന്‍റ് ആര്‍ട്, തുടങ്ങിയവയാണ് ഇവിടെ കണ്ടിരിക്കേണ്ട പ്രധാന കാഴ്ചകൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+