Search
  • Follow NativePlanet
Share
» »വേഗം വരേണ്ട, നിൽക്കാം ഒരു മാസം കൂടി! യുഎഇ സന്ദർശന വിസ 30 ദിവസത്തേക്ക് നീട്ടിയെടുക്കാം

വേഗം വരേണ്ട, നിൽക്കാം ഒരു മാസം കൂടി! യുഎഇ സന്ദർശന വിസ 30 ദിവസത്തേക്ക് നീട്ടിയെടുക്കാം

സന്ദർശക വിസയിൽ യു എ ഇയിൽ എത്തുന്നവർക്ക് തങ്ങളുടെ താമസകാലയളവ് ഇനി മുപ്പത് ദിവസം കൂടി നീട്ടിയെടുക്കാം. യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി മന്ത്രാലയത്തിന്‍റെ നിർദ്ദേശമനുസരിച്ച് 30, 60, 90 ദിവസത്തെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഉള്ള സന്ദർശന വിസ അധിക പണമടച്ച് 30 ദിവസക്കേയ്ക്ക് നീട്ടിയെടുക്കാൻ സാധിക്കും.

രാജ്യത്തിനകത്തുവെച്ച് തന്നെയാണ് ഈ തരത്തിൽ വിസ നീട്ടിയെടുക്കുവാൻ സാധിക്കുക. ഓൺലൈനായി എളുപ്പത്തിൽ അപേക്ഷിക്കാം. യു എ ഇയുടെ സ്മാര്‍ട് ആപ്പ് ആയ UAEICP വഴി വേണം ഇതിനായുള്ള അപേക്ഷ സമർപ്പിക്കുവാൻ. ഓൺലൈൻ വഴിയല്ലാതെ അപേക്ഷിക്കുവാൻ സാധിക്കില്ല.

You Can Extend Your UAE Visit Visa for 30 Days,

വിസയ്ക്കായി അപേക്ഷിക്കുന്ന സമയത്ത് അപേക്ഷകൻ രാജ്യത്തുണ്ടായിരിക്കണം. മാത്രമല്ല, പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസ കാാലവധിയും ഉണ്ടായിരിക്കണം. അപേക്ഷ സമർപ്പിക്കാനാവശ്യമായ രേഖകളില്‍ എൻട്രി പെർമിറ്റ് അസൽ രേഖയും നിർദ്ദേശിക്കുന്ന അളവിലുള്ള കളർഫോട്ടോയും കരുതിയിരിക്കണം.

തെറ്റായോ അപൂർണ്ണമായോ വിവരങ്ങൾ നല്കിയാൽ അപേക്ഷ നിരസിക്കപ്പെടാൻ സാധ്യതയുണ്ട്. അപേക്ഷ നല്കിയതിന് ശേഷം 30 ദിവസങ്ങൾ കഴിഞ്ഞാണ് ഇലക്ട്രോണിക് ആയി നിരസിക്കപ്പെടുന്നത്. ഇങ്ങനെ സംഭവിച്ചാൽ വീണ്ടും അപേക്ഷ നല്കകുവാൻ സാധിക്കുമെങ്കിലും മൂന്നു തവണ അപേക്ഷ നിരസിക്കപ്പെട്ടാൽ വീണ്ടും അപേക്ഷ സമർപ്പിക്കാനാവില്ല. നിരസിക്കപ്പെട്ട അപേക്ഷയുടെ റീഫണ്ട് ഇഷ്യു ഫീസും നൽകിയിട്ടുള്ള ഏതെങ്കിലും സാമ്പത്തിക ഗ്യാരണ്ടികളും മാത്രമേ ഉൾക്കൊള്ളൂ.

ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളിലൂടെയോ ചെക്ക് അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ വഴിയോ (യുഎഇ അടിസ്ഥാനമാക്കിയുള്ള ബാങ്കുകൾക്ക്) അപേക്ഷാ തീയതി മുതൽ ആറ് മാസത്തിനുള്ളിൽ റീഫണ്ടുകൾ ലഭിക്കും. ചില സമയത്ത് ഇത് അഞ്ച് വർഷം വരെ നീണ്ടേക്കാം.

30 ദിവസത്തേയ്ക്ക് വിസ നീട്ടിയെടുക്കാൻ 750 ദിർഹമാണ് ഫീസ്. ഇഷ്യൂസ് ഫീസ്- 500 ദിര്‍ഹം, അപേക്ഷാ ഫീസ്- 100 ദിർഹം,സ്മാർട്ട് സേവന ഫീസ് - 100 ദിർഹം, ഇൻഷുറൻസ്, ഐ.എ ഫീസ് - 50 ദിർഹം എന്നിങ്ങനെയാണ് ആകെ 750 ദിര്‍ഹം വരുന്നത്.

uae

സ്മാർട്ട് ആപ്ലിക്കേഷനിലൂടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സന്ദർശന വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വീണ്ടും ലളിതവും കാര്യക്ഷമമാക്കുകയുമാണ് അധികൃതർ ഉദ്ദേശിക്കുന്നത്. ബന്ധുക്കൾക്കോ ​​സുഹൃത്തുക്കൾക്കോ ​​സന്ദർശന വിസകൾ നൽകുന്നതിന് അതോറിറ്റി പ്രത്യേക വ്യവസ്ഥകൾ സജ്ജീകരിച്ചിതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു, അതിൽ ബന്ധുത്വത്തിന്റെ തെളിവുകളും സന്ദർശനത്തിനുള്ള ന്യായീകരണങ്ങളും ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ഒരു വിദേശ ഭാര്യ ജിസിസി പൗരനായ തന്റെ ഭർത്താവിനെ സന്ദർശിക്കുകയാണെങ്കിൽ, അവൾ ഭർത്താവിന്റെ രാജ്യത്ത് സാധുവായ താമസാനുമതി കൈവശം വയ്ക്കണം.

കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ യു എ ഇ വിസ നടപടിക്രമങ്ങളിൽ നിരവധി മാറ്റങ്ങൾ നടപ്പാക്കിയിട്ടുണ്ട്. (ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് പ്രോഗ്രാമിന്‍റെ ഏറ്റവും വലിയ റെസിഡൻസി, എൻട്രി പെർമിറ്റ് പരിഷ്‌കരണങ്ങളിൽ ഒന്നുകൂടിയാണിത്.

മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ

ഇത് കൂടാതെ അഞ്ച് വർഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും നേരത്തെ യുഎഇ അവതരിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ ഏതുഭാഗത്തു നിന്നുള്ളവർക്കും എടുക്കുവാൻ കഴിയുന്ന രീതിയിലാണിത്. സ്പോൺസറുടെ ആവശ്യമില്ലാതെ യുഎഇയിൽ വരുവാനും വർഷത്തിൽ പരമാവധി ആറു മാസത്തോളം യുഎഇയിൽ നിൽക്കുവാനും ഇത് സഹായിക്കും. എന്നാൽ എന്നാൽ ഒരു വരവിൽ 90 ദിവസത്തിലധികം നിൽക്കുവാൻ പാടില്ല.

പരമാവധി ഒരു വർഷം 180 ദിവസം ഈ വിസ വഴി യു എ ഇയില് നിൽക്കാം.വ്യത്യസ്ത ആവശ്യങ്ങൾക്കായി നിരന്തരം യു എ ഇയിലേക്ക് വരുന്നവർക്കാണ് ഈ വിസ ഉപയോഗപ്പെടുത്താൻ കഴിയുക. ഓരോ തവണയും പ്രത്യേകം പ്രത്യേകമായി അപേക്ഷിക്കേണ്ടതില്ല എന്നതാണ് പ്രധാന മെച്ചം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+