Search
  • Follow NativePlanet
Share
» » ബുക്ക് ചെയ്ത സീറ്റിൽ ടിക്കറ്റില്ലാത്ത യാത്രക്കാർ, പരാതി കൊടുത്ത് യാത്രക്കാർ, റെയിൽവേയുടെ പ്രതികരണം ഇങ്ങനെ

ബുക്ക് ചെയ്ത സീറ്റിൽ ടിക്കറ്റില്ലാത്ത യാത്രക്കാർ, പരാതി കൊടുത്ത് യാത്രക്കാർ, റെയിൽവേയുടെ പ്രതികരണം ഇങ്ങനെ

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറി നേരത്തെ ബുക്ക് ചെയ്തവരുടെ സീറ്റില് കയറിയിരിക്കുന്ന ആളുകളെ നമ്മുടെ യാത്രയില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. അതിൽ ചിലരെങ്കിലും ടിക്കറ്റ് കാണിച്ച് സീറ്റ് അവകാശപ്പെടുമ്പോൾ മാറിത്തരികയും ചെയ്യും. എന്നാൽ ബുക്ക് ചെയ്ത സീറ്റ് ഇരിക്കാനായി ആവശ്യപ്പെടുമ്പോള്‌ മാറിത്തരാതെ ഇരുന്നാലോ... അങ്ങനെയും ചിലരുണ്ട്. ടിടിആറിനോട് പരാതിപ്പെട്ട് പരിഹാരം കണ്ടെത്തുമെങ്കിലും അങ്ങനെ സാധിക്കാത്ത അവസരങ്ങളിലോ.. എല്ലാവരും പരാതിക്കൊന്നും പോകണമെന്നില്ല.

എന്നാല്‌ കഴിഞ്ഞ ദിവസം മറിച്ചാണ് സംഭവിച്ചത്. അഹമ്മദാബാദിൽ നിന്ന് ഷാലിമാർ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിൽ കയറിയ യാത്രക്കാരനും താൻ ടിക്കറ്റ് എടുത്ത സീറ്റിൽ മറ്റൊരാൾ ഇരിക്കുന്നതാണ് കണ്ടത്. ഭുജ്-ഷാലിമാർ എക്‌സ്‌പ്രസിൽ സ്ലീപ്പർ കോച്ചിൽ ടിക്കറ്റില്ലാത്ത യാത്രക്കാരുടെ തിരക്ക് തന്‍റെ യാത്രയെ എങ്ങനെ അസൗകര്യമാക്കിയെന്ന് വ്യക്തമാക്കി അദ്ദേഹം പങ്കുവെച്ച എക്സ് പോസ്റ്റ് വൈറലായി മാറി.

Ticketless Passngers On Booked Seats

അനധികൃത യാത്രക്കാർ നിറഞ്ഞ S5 കോച്ചിലെ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. അഹമ്മദാബാദ് ജംഗ്ഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടതിന് ശേഷമാണ് പ്രശ്‌നം ആരംഭിച്ചതെന്ന് പോസ്റ്റിൽ ഉപയോക്താവ് സൂചിപ്പിച്ചു. ടിക്കറ്റില്ലാത്ത വ്യക്തികൾ അവരുടെ റിസർവ് ചെയ്‌ത സീറ്റുകളിൽ ഇരിക്കുകയും ഇടനാഴികളിൽ തിങ്ങിനിറയുകയും ചെയ്‌തതിനാൽ തൻ്റെ കുടുംബം എങ്ങനെ കാര്യമായ പ്രശ്‌നങ്ങൾ നേരിട്ടുവെന്ന് ഉപയോക്താവ് വിവരിച്ചു.

തുടർന്ന് ഉപഭോക്താവ് എക്സ് പോസ്റ്റിൽ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും ഇന്ത്യൻ റെയിൽവേയെയും പോസ്റ്റിൽ ടാഗ് ചെയ്തു. ഇതിന് മറുപടിയുമായി ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക കസ്റ്റമർ കെയർ അക്കൗണ്ടായ റെയിൽവേ സേവ വരികും പ്രശ്നം പരിഹരിക്കാനും യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നല്കുകയും ചെയ്തു. പോസ്റ്റ് ചെയ്തതിന് ശേഷം, പ്ലാറ്റ്‌ഫോമിൽ 2 ദശലക്ഷം വ്യൂസ് ആണ് ഈ പോസ്റ്റിന് ലഭിച്ചത്.

നിരവധി യാത്രക്കാർ സമാനമായ അവസ്ഥ ഇതിൽ പങ്കുവയ്ക്കുകയും ചെയ്തു. ടിക്കറ്റില്ലാത്ത യാത്രക്കാർ സീറ്റ് ബുക്ക് ചെയ്ത ആളുകളുടെ സീറ്റ് കൈവശപ്പെടുത്തുന്ന അനുഭവങ്ങൾ പലരും പറഞ്ഞു. സ്ലീപ്പർ കോച്ചുകളിൽ മാത്രമല്ല, എസി കോച്ചുകളിലും ഇതേ സംഭവം നടക്കാറുണ്ടെന്ന് കാണിച്ചും ആളുകൾ പോസ്റ്റിൽ വീഡിയോ ഉൾപ്പെടെയുള്ളവ പങ്കുവെച്ചിട്ടുണ്ട്. നിങ്ങൾ ഒരു ട്രെയിനിൽ 2 ജനറൽ കമ്പാർട്ടുമെന്റുകള്‍ പരിമിതപ്പെടുത്തുമ്പോൾ ഇത് സംഭവിക്കുന്നുവെന്നാണ് മറ്റൊരു എക്സ് ഉപഭോക്താവ് ചൂണ്ടിക്കാട്ടിയത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+