ജീവിക്കണം, ജീവിതം ആസ്വദിക്കണം.. ഇതാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ ബാഗ് പാക്ക് ചെയ്തോ... ഇനി മികച്ചൊരു സമയത്തിനായി കാത്തിരിക്കേണ്ട, ഇതാണ് പറ്റിയ സമയം. കാരണമെന്തന്നല്ലേ? ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റിന്‍റെ ലോകത്തിൽ ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടിക Global Liveability Index 2023 പുറത്തു വന്നിരിക്കുകയാണ്.
കൊവിഡും പിന്നീട് വന്ന മാറ്റങ്ങളുമെല്ലാം ലോകത്തെ ആകെ മാറ്റിമറിച്ചിട്ടുണ്ടല്ലോ. അത് മികച്ച ജീവിതം സാധ്യമാക്കുന്ന നഗരങ്ങളുടെ പട്ടികയിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഏതൊക്കെയാണ് ആ നഗരങ്ങളെന്നല്ലോ? ആരോഗ്യപരിചരണം, സംസ്കാരം, പരിസ്ഥിതി, വിധ്യാഭ്യാസം, സുസ്ഥിരത തുടങ്ങിയ പൊതുഘടകങ്ങളെ അടിസ്ഥാനമാക്കി ലോകത്ത് ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നാം സ്ഥാനം നേടിയത് ഓസ്ട്രിയയിലെ വിയന്ന ആണ്. 172 നഗരങ്ങളെയാണ് ആകെ പരിഗണിച്ചത്.

വിയന്ന
യൂറോപ്യൻ യൂണിയനിൽ ഉള്‍പ്പെടുന്ന ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയാണ് 2023 ൽ ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നാമതായി തെരഞ്ഞെചുക്കപ്പെട്ടത്. അടിസ്ഥാന സൗകര്യങ്ങൾ, മികച്ച സംസ്കാരം, വിനോദം, കുറ്റമറ്റ വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ എന്നിവയ്ക്ക് പ്രശംസ നേടി. ഇതാദ്യമായല്ല വിയന്ന ഒന്നാം സ്ഥാനം നേടുന്നത്.ഡാന്യൂബ് നദിയുടെ സാന്നിധ്യം, സമ്പന്നമായ സാസ്കാരിക പൈതൃകം, വാൻ, ഭക്ഷണം എന്നിങ്ങനെ വിയന്നയെ പ്രസിദ്ധമാക്കുന്ന നിരവധി കാര്യങ്ങളുണ്ട്.
കോപ്പൻഹേഗൻ, ഡെന്മാർക്ക്
മുൻവർഷത്തെപ്പോലെ ഇത്തവണയും രണ്ടാം സ്ഥാനം ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗൻ നിലനിലർത്തി. ഓസ്ട്രേലിയയുടെ മെൽബൺ, സിഡ്നി എന്നീ നഗരങ്ങളാണ് മൂന്നും നാലും സ്ഥാനങ്ങൾ നേടിയത്. അഞ്ചാം സ്ഥാനത്ത് കാനഡയിലെ വാൻ കൂവറും ആറാമത് സ്വിറ്റ്സർലൻഡിലെ സൂറിച്ചും നേടിയപ്പോള്ഡ ഏഴാം സ്ഥാനം കാനഡയിലെ കാൽഗറിയും സ്വിറ്റ്സർലന്‍ഡിലെ ജനീവയും പങ്കിട്ടു. ഒൻപത് ടൊറന്‍റോ, പത്താം സ്ഥാനം ജപ്പാന്റെ ഒസാക്ക എന്നീ നഗരങ്ങളാണ് നേടിയത്.

ആദ്യ പത്തിൽ കാനഡയുടെ മൂന്ന് നഗരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. രണ്ട് നഗരങ്ങൾ വീതം ഓസ്ട്രേലിയയും സ്വിറ്റ്സർലൻഡും തൊട്ടുപിന്നിലായുണ്ട്. ഇഐയു റിപ്പോർട്ട് അനുസ രിച്ച് ശരാശരി സൂചിക സ്കോർ ഇപ്പോൾ 100 ൽ 76.2 ആണ്, കഴിഞ്ഞ വർഷം ഇത് 73.2 ആയിരുന്നു.
ഏറ്റവും ഇടിവ് യൂറോപ്പിന്
ആദ്യ പത്തിൽ മികച്ച സ്ഥാനങ്ങൾ യൂറോപ്പിന് സ്വന്തമാക്കുവാൻ സാധിച്ചെങ്കിലും പൊതു വേ നോക്കുമ്പോൾ യൂറോപ്പിലെ നഗരങ്ങൾക്ക് വൻ ഇവിട് നേരിട്ടിട്ടുണ്ട്. യുകെ തലസ്ഥാനമായ ലണ്ടൻ 12 സ്ഥാനങ്ങളുടെ ഇടിവ് നേരിട്ട് 46-ാം സ്ഥാനവും സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോം 22 സ്ഥാനങ്ങൾ താഴ്ന്ന് 43 ആം സ്ഥാനത്തും എത്തി. 2022-ൽ 35-ാം സ്ഥാനത്തുണ്ടായിരുന്നസ്കോട്ട്ലൻഡിന്റെ തലസ്ഥാനമായ എഡിൻബർഗ് ഈ വർഷം 58-ാം സ്ഥാനത്തെത്തി.
അവസാന പത്തിലെ നഗരങ്ങൾ
ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടിക പോലെ ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റിന്റെ ഏറ്റവും താഴെയുള്ള നഗരങ്ങളുടെ പട്ടികയും കാണാം, സിറിയയിലെ ഡമാസ്കസും ലിബിയയിലെ ട്രൈപ്പോളി, അൽജീരിയയിലെ അൽജിയേഴ്സ് എന്നിവയാണ് പട്ടികയിൽ അവസാന 3 സ്ഥാനത്തുള്ളത്. തുടർച്ചയായ സാമൂഹിക അശാന്തി, തീവ്രവാദം, സംഘർഷം തുടങ്ങിയ കാര്യങ്ങളാണ് ഈ നഗരങ്ങളെ ഏറ്റവും താഴെയത്തിച്ചത്.
ഇന്ത്യയുടെ സ്ഥാനം
ന്യൂ ഡല്‍ഹി, മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ബെംഗളുരു എന്നീ നഗരങ്ങളാണ് പട്ടികയിൽ ഇന്ത്യയിൽ നിന്ന ഇടം നേിയ നഗരങ്ങൾ,
ന്യൂഡൽഹിയും മുംബൈയും 141-ാം സ്ഥാനത്തും ചെന്നൈ 144-ാം സ്ഥാനത്തുമാണ്. അഹമ്മദാബാദും ബെംഗളൂരുവും യഥാക്രമം 147, 148 സ്ഥാനങ്ങളും നേടി.

ജീവിക്കാൻ ഏറ്റവും മിക നഗരങ്ങളിലെ ആദ്യ പത്ത് ഇടങ്ങൾ
1.വിയന്ന, ഓസ്ട്രിയ
2. കോപ്പൻഹേഗൻ, ഡെന്മാർക്ക്
3. മെൽബൺ, ഓസ്ട്രേലിയ
4. സിഡ്നി, ഓസ്ട്രേലിയ
5. വാൻകൂവർ, കാനഡ
6. സൂറിച്ച്, സ്വിറ്റ്സർലൻഡ്
7. കാൽഗറി, കാനഡ
7. ജനീവ, സ്വിറ്റ്സർലൻഡ്
9. ടൊറന്റോ, കാനഡ
10. ഒസാക്ക, ജപ്പാൻ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











