രാജ്യത്തെ ട്രെയിൻ യാത്രയിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായിരുന്നു ടിക്കറ്റ് നിരക്കിലെ ഇളവുകള്‍. വിദ്യാർത്ഥികൾക്കും മുതിര്‍ന്ന പൗരന്മാർക്കും ഒക്കെയായി വ്യത്യസ്തതരം ഇളവുകൾ റെയില്‍വേ നല്കിയിരുന്നുവെങ്കിലും കൊറോണക്കാലത്ത് അവ ഒഴിവാക്കിയിരുന്നു. ഇപ്പോഴിതാ, ഒരു സന്തോഷവാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്,. കൊറോണയ്ക്ക് മുന്‍പുണ്ടായിരുന്ന പോലെ മുതിർന്ന പൗരന്മാർക്ക് റെയിൽവേ നൽകിയിരുന്ന യാത്രാനിരക്കിലെ കിഴിവുകൾ പുനഃസ്ഥാപിക്കാൻ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്തു.

നേരത്തെ 60 വയസോ അതിനു മുകളിലോ പ്രായമുള്ള പുരുഷന്മാർക്ക് യാത്രാനിരക്കിൽ 40 ശതമാനം ഇളവും 58 വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീകൾക്ക് യാത്രാനിരക്കിൽ 50 ശതമാനം റെയിൽവേ നല്കിയിരുന്നു. മെയിൽ/എക്‌സ്‌പ്രസ്/രാജധാനി/ശതാബ്ദി/തുരന്തോ ഗ്രൂപ്പ് ട്രെയിനുകളുടെ എല്ലാ ക്ലാസുകളിലും ഈ കിഴിവ് ലഭ്യമായിരുന്നു. എന്നാൽ 2020 മാർച്ച് 20-ന് കൊറോണയെതുടർന്ന് ട്രെയിൻ യാത്രകളിൽ നിയന്ത്രണങ്ങൾ വരികയും ഇത്തരം ഇളവുകൾ പിന്‍വലിക്കുകയുമായിരുന്നു. ഇത് ഇളവുകൾ തിരികെ കൊണ്ടുവരുവാനാണ് റെയിൽവേ സ്റ്റാൻഡിംഗ് കമ്മിറ്റി ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നത്.

പിടിഐ റിപ്പോർട്ട് അനുസരിച്ച്, ഇപ്പോൾ കോവിഡിൽ നിന്ന് സ്ഥിതി സാധാരണ നിലയിലായതായും റെയിൽവേ വളർച്ച കൈവരിച്ചതായും കമ്മിറ്റി പറഞ്ഞു. പാസഞ്ചർ റിസർവേഷൻ സംവിധാനത്തെക്കുറിച്ചുള്ള 12-ാം ആക്ഷൻ ടേക്കൺ റിപ്പോർട്ടിലും (17-ാം ലോക്‌സഭ) സമിതി ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായാണ് റിപ്പോർട്ട്. സ്ലീപ്പർ ക്ലാസിലും തേർഡ് എസി ക്ലാസിലും ഇളവ് പരിഗണിക്കണമെന്നാണ് സമിതിയുടെ അഭിപ്രായം. അങ്ങനെ ചെയ്താൽ, ഏറ്റവും ആവശ്യക്കാർക്കും ദുർബല വിഭാഗക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നാണ് കമ്മിറ്റിയുടെ അഭിപ്രായം.

എന്നാൽ, പ്പോൾ തന്നെ എല്ലാ യാത്രക്കാർക്കും 50-55 ശതമാനം ഇളവ് നൽകുന്നുണ്ടെന്നും അതിനാൽ ഇളവ് പുനരാരംഭിക്കുവാൻ പദ്ധതിയില്ലെന്നുമാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് റെയിൽവേയിൽ നൽകിയിരുന്ന ഇളവ് തൽക്കാലം പുനഃസ്ഥാപിക്കില്ലെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കിയിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












