നീലഗിരി മൗണ്ടെയ്ൻ റെയിൽ റൂട്ടിൽ യാത്ര പ്ലാൻ ചെയ്തിരിക്കുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്- കനത്ത മഴയും മണ്ണിടിച്ചിലും കാരണം നീലഗിരി മൗണ്ടൻ റെയിൽവേ(എൻഎംആർ)യിലൂടെയുള്ള നിരവധി സർവീസുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കി. കനത്ത മഴയും മണ്ണിടിച്ചിലും കാരണം എൻഎംആറിലെ കല്ലാർ-കൂനൂർ സെക്ഷനുമിടയിൽ നിരവധി മരങ്ങൾ നൂറ്റാണ്ടുകൾ പഴക്കമുള്ള റെയിൽവേ പാതയെ ബാധിച്ചതിനെ തുടർന്നാണ് നിശ്ചിത ദിവസത്തേയ്ക്ക് റെയിൽവേ ട്രെയിൻ സർവീസുകൾ നിർത്തലാക്കിയത്.
നവംബർ 16 വ്യാഴാഴ്ച വരെയാണ് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുന്നത്. അതേസമയം മുൻകൂട്ടി ബുക്കിങ് നടത്തിയ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ മുഴുവൻ തുകയും തിരികെ നൽകുമെന്ന് സോണൽ റെയിൽവേ അറിയിച്ചിട്ടുണ്ട്.

നീലഗിരി മൗണ്ടൻ റെയിൽവേയിൽ റദ്ദാക്കിയ ട്രെയിനുകൾ
*ട്രെയിൻ നമ്പർ 06136 മേട്ടുപ്പാളയം-ഉദഗമണ്ഡലം പാസഞ്ചർ സ്പെഷൽ മേട്ടുപ്പാളയത്ത് നിന്ന് 07:10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ
*ട്രെയിൻ നമ്പർ 06137 ഉദഗമണ്ഡലം-മേട്ടുപ്പാളയം പാസഞ്ചർ, 14:00 മണിക്ക് ഉദഗമണ്ഡലത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ
*ട്രെയിൻ നമ്പർ 06141 കൂനൂർ-ഉദഗമണ്ഡലം പാസഞ്ചർ ട്രെയിൻ 07:45 ന് കൂനൂരിൽ നിന്ന് പുറപ്പെടുന്നത്,
*ട്രെയിൻ നമ്പർ 06143 കൂനൂർ-ഉദഗമണ്ഡലം പാസഞ്ചർ ട്രെയിൻ 12:35 ന് കൂനൂരിൽ നിന്ന് പുറപ്പെടുന്നത്.
*ട്രെയിൻ നമ്പർ 06138 കൂനൂർ-ഉദഗമണ്ഡലം പാസഞ്ചർ ട്രെയിൻ കൂനൂരിൽ നിന്ന് 16:00 മണിക്ക് പുറപ്പെടുന്നത്,
*ട്രെയിൻ നമ്പർ 06139 ഉദഗമണ്ഡലം-കൂനൂർ പാസഞ്ചർ ട്രെയിൻ ഉദഗമണ്ഡലത്തിൽ നിന്ന് 09:15 മണിക്ക് പുറപ്പെടുന്നത്,
*ട്രെയിൻ നമ്പർ 06142 ഉദഗമണ്ഡലം-കൂനൂർ പാസഞ്ചർ ട്രെയിൻ ഉദഗമണ്ഡലത്തിൽ നിന്ന് 12:15 മണിക്ക് പുറപ്പെടുന്നത്,
* ട്രെയിൻ നമ്പർ 06140 ഉദഗമണ്ഡലം-കുന്നൂർ പാസഞ്ചർ ട്രെയിൻ ഉദഗമണ്ഡലത്തിൽ നിന്ന് 17:30 മണിക്ക് പുറപ്പെടുന്നത്.
നീലഗിരി മൗണ്ടൻ റെയിൽവേ
യുനസ്കോയുടെ പൈതൃക പദവി ലഭിച്ച ഇന്ത്യയിലെ ഏറ്റവും മനോഹരമായ റെയില്‍ യാത്രകളിലൊന്നാണ് നീലഗിരി മൗണ്ടൻ റെയിൽവേ. 2005 ലാണ് യുനസ്കോ ലോക പൈതൃക ഇടങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത്. മേട്ടുപ്പാളയം, കല്ലാർ, ഹിൽഗ്രോവ്, കൂനൂർ, വെല്ലിംഗ്ടൺ, അരുവങ്ങാട്, കെട്ടി, ലവ്ഡേൽ, ഉദഗമണ്ഡലം (ഊട്ടി) എന്നിങ്ങനെ മേട്ടുപ്പാളയം മുതൽ ഊട്ടി വരെയുള്ള റൂട്ടിൽ ഒമ്പത് സ്റ്റേഷനുകളാണുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












