വലിയ മാറ്റങ്ങളാണ് കേരളത്തിലെ ട്രെയിൻ യാത്രാരംഗത്ത് സംഭവിക്കുന്നത്. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വരവോടെ സംസ്ഥാനത്തെ ട്രെയിൻ യാത്രകളുടെ സ്വഭാവവും രീതികളും മാറിയെന്നു പറയാം. ഇപ്പോഴിതാ, ഇന്ത്യൻ റെയിൽവേയിൽ കൗതുകവും സൗകര്യങ്ങളും ഒന്നിക്കുന്ന ഡബിൾ ഡെക്കർ തീവണ്ടി കേരളത്തിലേക്ക് വരികയാണ്.
കോയമ്പത്തൂർ - കെഎസ്ആർ ബെംഗളുരു റൂട്ടിൽ സർവീസ് നടത്തുന്ന ഉദയ് എക്സ്പ്രസ് പാലക്കാടിന് നീട്ടുന്നതിന്‍റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം ആണ് ഇന്ന് ബുധനാഴ്ച നടക്കുന്നത്. കോയമ്പത്തൂരിൽ നിന്ന് പൊള്ളാച്ചി വഴിയാണ് യാത്ര. യാത്രക്കാരുടെ തിരക്കിനും ഈ റൂട്ടില‍് ആവശ്യത്തിന് വണ്ടികളില്ലെന്നുള്ള പരാതിക്കും പരിഹാരം തേടിയാണ് ഈ പരീക്ഷണ ഓട്ടം.

ദക്ഷിണറെയിൽവേയുടെ സേലം, പാലക്കാട് ഡിവിഷനുകൾ ചേർന്നാണ് ഉദയ് എക്സ്പ്രസിന്‍റെ പരീക്ഷണയോട്ടം നടത്തുന്നത്. രാവിലെ 8.00 മണിക്ക് കോയമ്പത്തൂർ ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ഉദയ് എക്സ്പ്രസ് ഡബിൾ ഡെക്കർ ട്രെയിൻ 10.45-ന് പാലക്കാട് ടൗണിലും 11.05-ന് പാലക്കാട് ജങ്ഷനിലും എത്തും. തുടർന്ന് 11.35-ന് മടക്ക യാത്ര ആരംഭിച്ച് 2.40-ന് കോയമ്പത്തൂരിലെത്തി പരീക്ഷണയോട്ടം അവസാനിപ്പിക്കുന്ന വിധത്തിലാണ് ക്രമീകരണം.
റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ഡക്കര്‍ എ.സി. ചെയര്‍കാര്‍ തീവണ്ടിയാണ് കോയമ്പത്തൂർ - കെഎസ്ആർ ബെംഗളുരു ഉദയ് എക്‌സ്പ്രസ്.
എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2.15 ന് കെഎസ്ആർ ബെംഗളുരുവിൽ നിന്നും പുറപ്പെടുന്ന ഉദയ് എക്‌സ്പ്രസ് (22665) 6 മണിക്കൂർ 45 മിനിറ്റ് യാത്ര ചെയ്ത് രാത്രി 9.00 മണിക്ക് കോയമ്പത്തൂരിൽ എത്തും. സെക്കന്‍ഡ് സിറ്റിങ്ങും എസി ചെയർ കാറും ആണുള്ളത്. ഇതിന് യഥാക്രമം 180 രൂപ,625 രൂപ എന്നിങ്ങനെയാണ് സാധാരണ ദിവസങ്ങളിലെ നിരക്ക്.
കോയമ്പത്തൂരിൽ നിന്നും ബെംഗളുരുവിലേക്ക് (22666) ഉദയ് എക്പ്രസ് രാവിലെ 5. 35 ന് പുറപ്പെട്ട് 6 മണിക്കൂർ 45 മിനിറ്റ് യാത്ര ചെയ്ത് ഉച്ചയ്ക്ക് 12.30 ന് കെഎസ്ആർ ബെംഗളുരു റെയില്‍വേ സ്റ്റേഷനിൽ എത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













