Search
  • Follow NativePlanet
Share
» » ട്രെയിനിറങ്ങി നേരെ റോപ്വേയിൽ കയറാം, ഉജ്ജയിൻ മഹാകാലേശ്വർ ക്ഷേത്രത്തിലേക്ക് റോപ് വേ പദ്ധതി

ട്രെയിനിറങ്ങി നേരെ റോപ്വേയിൽ കയറാം, ഉജ്ജയിൻ മഹാകാലേശ്വർ ക്ഷേത്രത്തിലേക്ക് റോപ് വേ പദ്ധതി

ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രം വിശ്വാസികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്. ശിവനെ മഹാകാലേശ്വരനായി ആരാധിക്കുന്ന ഈ ക്ഷേത്രം ദ്വാദശജ്യോതിർലിംഗങ്ങളിൽപ്പെടുന്ന പുണ്യസ്ഥാനമാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തുന്നത്. ഇപ്പോഴിതാ, വിശ്വാസികൾക്കായി ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. മഹാകാലേശ്വർ ക്ഷേത്രം റോപ് വേ പദ്ധതിക്ക് കേന്ദ്രസർക്കാർ പച്ചക്കൊടി വീശീയിരിക്കുകയാണ്.

അതായത്, സന്ദർശകർക്ക് ഉജ്ജയിൻ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയാൽ നേരേ റോപ് വേയിൽ കയറി ക്ഷേത്രത്തിലേക്ക് പോകാം.റോപ്പ്‌വേ പദ്ധതി ഉജ്ജയിൻ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് മഹാകാലേശ്വര് ക്ഷേത്രത്തിന് സമീപമുള്ള ഗണേഷ് കോളനിയിലും ത്രിവേണി മ്യൂസിയത്തിൽ ഇന്‍റർമീഡിയറ്റ് സ്റ്റേഷനിലും അവസാനിക്കുന്ന വിധത്തിൽ . 1.762 കിലോമീറ്റർ ദൂരമാണ് ഇതിനുള്ളത്. കാഴ്ചകൾ കണ്ടുള്ള യാത്ര ആസ്വാദ്യകരവും ഒപ്പം വേഗത്തിൽ എത്തിച്ചേരുവാനും സഹായിക്കുന്നു. ഉജ്ജയിനിന്‍റെ പ്രകൃതിഭംഗി മുഴുവന്‌ ആകാശക്കാഴ്ചയിൽ ആസ്വദിച്ച് വരാൻ ഇത് സഹായിക്കുന്നു.

Ujjain Mahakaleshwar Temple Ropeway Project

മഹാകാലേശ്വർ ക്ഷേത്രത്തിലേക്കുള്ള യാത്രാ സമയം കുറയ്ക്കുക മാത്രമല്ല, ഇവിടെ എത്തിച്ചേരുന്ന ഓരോരുത്തർക്കും പ്രദേശത്തിന്‍റെ അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരവുമാണ് ഇവിടെ ഒരുക്കുക. തിരക്കേറിയ തെരുവുകളിലൂടെയും വഴികളിലൂടെയും സഞ്ചരിച്ചുള്ള ക്ഷേത്രത്തിലേക്കുള്ള യാത്ര ബുദ്ധിമുട്ടേറിയതാണ്. ഇതിനു പരിഹാരമായി വരുന്ന റോപ്വേയ്ക്ക് രണ്ട് കിലോമീറ്റർ ദൂരമാണുള്ളത്.

പ്രദേശവാസികൾക്കും ഇവിടം സന്ദർശിക്കാനെത്തുന്നവർക്കും വളരെ എളുപ്പത്തിൽ വന്നെത്താവുന്ന തരത്തിലാണ് സ്റ്റേഷനുകൾ ഉള്ളത്,
മൂന്നു സ്റ്റേഷനുകൾ ആയിരിക്കും ഇതിനുണ്ടായിരിക്കുക- ഉജ്ജയിൻ റെയിൽവേ സ്റ്റേഷൻ, ത്രിവേണി മ്യൂസിയം, ഗണേഷ് കോളനി എന്നിവ. നിലവിൽ, ഉജ്ജയിൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് മഹാകാലേശ്വർ ജ്യോതിർലിംഗത്തിലേക്ക് യാത്ര ചെയ്യാൻ ഏകദേശം 25-30 മിനിറ്റ് എടുക്കും. റോപ്പ് വേ വരുന്നതോടെ ഈ യാത്ര വെറും ഏഴു മിനിറ്റായി ചുരുങ്ങും. 2026 ഓടെ പദ്ധതി പൂർത്തിയാകുമെന്നാണ് കരുതുന്നത്.

മോണോകേബിൾ ഡിറ്റാച്ചബിൾ ടെക്നോളജി ഉപയോഗിച്ച് നിർമ്മിക്കുന്ന റോപ് വേയിൽ ഒരു ദിവസം 64,000 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. ഓരോ ദിശയിലും മണിക്കൂറിൽ 2,000 യാത്രക്കാർ വീതം പോകാനുള്ള കപ്പാസിറ്റി ഇതിനുണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. അതുകൊണ്ടു തന്നെ ക്ഷേത്രത്തിൽ തിരക്ക് അനുഭവപ്പെടുന്ന സമയത്ത് പോലും ഈ റോപ്വേ ഉപയോഗിച്ച് എത്തിച്ചേരാൻ കഴിയും.

നേരത്തെ മാർച്ച് 16, 2024 ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, ഉജ്ജയിൻ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനും മഹാകാലേശ്വര് ക്ഷേത്രത്തിനും ഇടയിൽറോപ്പ് വേ നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും സർക്കാർ 188.95 കോടി രൂപ അനുവദിച്ചതായി ട്വീറ്റ് ചെയ്തിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ropeway ujjain temple
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+