മനസ്സുതുറന്നു വിളിക്കുന്നവരെ മനസ്സറിഞ്ഞ് അനുഗ്രഹിക്കുന്ന വല്ലാർപാടത്തമ്മ. തന്‍റെയടുത്തെത്തുന്നവരെ കരുണ നിറഞ്ഞ ഒരു നോട്ടം കൊണ്ട് അനുഗ്രഹിക്കുന്ന അമ്മയാണ് വിശ്വാസികൾക്ക് വല്ലാർപാടത്തമ്മ. ഓരോ ദിവസവും ഇവിടെയെത്തുന്ന ആളുകളുടെ എണ്ണവും തിരികെ മടങ്ങുമ്പോൾ അവരുടെ മുഖത്തെ ആശ്വാസവും നോക്കിയാൽ മാത്രം മതി വല്ലാർപാടത്തമ്മയുടെ മഹത്വം എന്തെന്നറിയാൻ. പ്രതീക്ഷയറ്റ മനസ്സുകളില്‍ ആശ്വാസത്തിന്റെ തിരി തെളിയിക്കുന്ന മാതാവാണ് ഇതെന്നാണ് വിശ്വാസികളുടെ സാക്ഷ്യം.
എല്ലാ വർഷവും വിശ്വാസികൾ കാത്തിരിക്കുന്ന ദിവസങ്ങളാണ് വല്ലാർപാടത്തെല തിരുന്നാൾ. മലയാളക്കരയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും തീർത്ഥാടകരെത്തുന്ന വല്ലാർപാടം പള്ളി ഈ വർഷത്തെ വല്ലാര്‍പാടം തിരുന്നാളിനായും വല്ലാർപാടം മരിയൻ തീർത്ഥാടനത്തിനായും ഒരുങ്ങിക്കഴിഞ്ഞു. വല്ലാർപാടം മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 10-ന് നടക്കും.

PC: Rojypala
വല്ലാർപാടം തീർത്ഥാടനം 2023
ഈ വർഷത്തെ മരിയർ തീർത്ഥാടനമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 19-ാം മരിയൻ തീർത്ഥാടനത്തിന് സെപ്റ്റംബർ 10 ഞായറാഴ്ച തുടക്കമാകും. കിഴക്കൻ മേഖലയുടെ തീർത്ഥാടന പതാക പ്രയാണം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് എറണാകുളം സെന്റ്. ഫ്രാൻസിസ് അസ്സീസി കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്യും. പടിഞ്ഞാറൻ മേഖല തീർത്ഥാടന ദീപശിഖാ പ്രയാണം വൈപ്പിൻ- വല്ലാർപാടം ജംഗഷനിൽ വരാപ്പുഴ അതിരൂപത വികാർ ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച വൈകിട്ട് 4.30ന് ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ വല്ലാർപാടം ബസിലിക്കയിൽ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയോടെ ഈ വർഷത്തെ തീര്‍ത്ഥാടനത്തിന് ആരംഭമാകും. സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ വൈകുന്നേരം 4.30 മുതല്‍ 9.00 മണി വല്ലാര്‍പാടം ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കും. വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ സെപ്റ്റംബര്‍ 16 മുതല്‍ 24 വരെയാണ് നടക്കുന്നത്. തുടർന്ന് ഒക്ടോബര്‍ ഒന്നിന് എട്ടാമിടം.
വല്ലാർപാടം തീർത്ഥാടകർക്കായി കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ പ്രത്യേക സർവീസുകൾ നടത്തും. വല്ലാർപാടം തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഗോശ്രീ പാലങ്ങളുടെ അരികിലുള്ള പാതയോരങ്ങളിലും നിര്‍ദിഷ്ട പാര്‍ക്കിങ് ഗ്രൗണ്ടുകളിലും പാര്‍ക്ക് ചെയ്യണമെന്നാണ് നിര്‍ദ്ദേശം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












