വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ സർവീസുകൾ രാജ്യത്തെ ട്രെയിൻ യാത്രകളുടെ സ്വഭാവം തന്നെ മാറ്റിമറിച്ചാണ് വന്നത്. ഇന്ത്യയിലെ ട്രെയിനുകള്‍ക്ക് അതുവരെ അവകാശപ്പെടാന്‍ പറ്റാതിരുന്ന വേഗത മാത്രമല്ല, വൃത്തിയും മികച്ച സൗകര്യങ്ങളും ആധുനിക സാങ്കേതിക വിദ്യകളും കൂടി വന്നതോടെ വന്ദേ ഭാരത് യാത്രക്കാർ ഏറ്റെടുത്തു. മുടക്കുന്ന തുകയ്ക്ക് നഷ്ടമില്ലാത്ത, വേഗത്തിലുള്ള യാത്രയാണ് വന്ദേ ഭാരത് നല്കുന്നത്. രാജ്യത്ത് 102 വന്ദേ ഭാരത് ട്രെയിനുകളാണ് വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നത്.
ഇപ്പോഴിതാ റെയിൽവേയുടെ കണക്കുകളനുസരിച്ച് വന്ദേ ഭാരത് ട്രെയിനുകൾ ഇതുവരെ 18,423 സര്‍വീസുകള്‍ നടത്തിയിട്ടുണ്ട്. വന്ദേ ഭാരത് എക്‌സ്‌പ്രസ് സർവ്വീസ് ആരംഭിച്ച 2019 ഫെബ്രുവരി 15 മുതൽ 2024 മാർച്ച് 31 വരെ 1,24,87,540 കിലോമീറ്ററാണ് ആകെ സഞ്ചരിച്ചിട്ടുള്ളത്. അതായത്, 1.24 കോടി കിലോമീറ്റർ ദൂരം. ഇന്ത്യയുടെ ആദ്യ വന്ദേ ഭാരതായ ന്യൂഡൽഹിയിലേക്കുള്ള വാരാണസി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത തീയതി മുതൽ ഭൂമിയെ 310 പ്രാവശ്യം വലം വയ്ക്കുന്നതിന് തുല്യമായ ദൂരം ആണിത്.

അതേസമയം, വന്ദേ ഭാരത് ട്രെയിനുകൾ 2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള സമയത് 97,71,705 കിലോമീറ്ററാണ് ആകെ സഞ്ചരിച്ചത്. മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വരെ വന്ദേ ഭാരത് സഞ്ചരിക്കുന്നു. ഇനിയും കൂടുതല്‍ റൂട്ടുകളിൽ വന്ദേ ഭാരത് സർവീസ് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയിൽവേ.
കണക്കുകളനുസരിച്ച് വന്ദേ ഭാരത് ട്രെയിനുകളിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്തിരിക്കുന്നത് 26 വയസ്സിനും -45 വയസിനും ഇടയിൽ പ്രായമുള്ളവരാണ്. മൊത്തം യാത്രക്കാരുടെ 45.9 ശതമാനം ആണിത്. കൂടാതെ, യാത്രക്കാരില്‍ 61.7 ശതമാനവും പുരുഷന്മാരാണ്. സ്ത്രീകൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന വന്ദേ ഭാരത് ഗോവയിലാണ്. 42 ശതമാനമാണിത്.
കേരളത്തിൽ ജനകീയം
വന്ദേ ഭാരത് സർവീസുകൾ കേരളത്തിൽ വളരെ ജനകീയമാണ്. രാജ്യത്തെ ന്നെ ഏറ്റവും മികച്ച കപ്പാസിറ്റിയിലാണ് കേരളത്തിൽ വന്ദേ ഭാരത് സർവീസ് നടത്തുന്നത്. രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ മുതിർന്ന പൗരന്മാർ വന്ദേ ഭാരത് സർവീസിനെ ആശ്രയിക്കുന്നതും കേരളത്തിലാണ്. ദേശീയ ശരാശരിയിൽ 15.7 ശതമാനം ആണ് കേരളത്തിൽ നിന്നുള്ള മുതിര്‍ന്ന പൗരന്മാരുരുടെ കണക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













