Search
  • Follow NativePlanet
Share
» » രാവിലെ അഞ്ചരയ്ക്ക് തുടങ്ങി, വഴിയിൽ വൈകിയത് 87 മിനിറ്റ്, വന്ദേ ഭാരത് എക്സ്പ്രസിന് സംഭവിച്ചത്

രാവിലെ അഞ്ചരയ്ക്ക് തുടങ്ങി, വഴിയിൽ വൈകിയത് 87 മിനിറ്റ്, വന്ദേ ഭാരത് എക്സ്പ്രസിന് സംഭവിച്ചത്

സമയത്തിന്‍റെ കാര്യത്തില്‍ ഇന്ത്യൻ റെയിൽവേയിൽ ഏറ്റവും കണിശത പാലിക്കുന്നവയാണ് വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ. കൃത്യമായ സമയത്ത്, റെയിൽവേ ഷെഡ്യൂൾ ചെയ്ത പോലെ എത്തുമെന്നതും കുറഞ്ഞ സ്റ്റോപ്പുകളുമാണ് യാത്രക്കാരെ വന്ദേ ഭാരത് തെരഞ്ഞെടുക്കുവാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ. എന്നാൽ അപ്രതീക്ഷിത സംഭവങ്ങൾ വന്ദേ ഭാരത് യാത്രകളെ വൈകിപ്പിക്കാറുമുണ്ട്.

ഇപ്പോഴിതാ വാർത്തകളിൽ നിറഞ്ഞു നില്‍ക്കുന്നത് 87 മിനിറ്റ് വൈകിയ വന്ദേ ഭാരത് എക്സ്പ്രസാണ്. മുംബൈ-ഗോവ വന്ദേ ഭാരത് ട്രെയിൻ ആണ് ഒരു മണിക്കൂറിലേറെ സമയം വൈകുകയും പിന്നീട് വഴിതിരിച്ച് വിടേണ്ടി വരികയും ചെയ്തു. ഇന്ന്, തിങ്കളാഴ്ച രാവിലെ മുംബൈ ദിവ സ്റ്റേഷനു സമീപം ആണ് സാങ്കേതിക തകരാറുകളെത്തുടർന്ന് സബർബൻ ട്രെയിനുകളുടെയും വന്ദേ ഭാരത് എക്‌സ്‌പ്രസിന്‍റെയും യാത്ര വൈകിയത്. മുംബൈ-ഗോവ വന്ദേ ഭാരത് ട്രെയിൻ കല്യാൺ വഴി പൻവേലിലേക്ക് വഴിതിരിച്ചുവിട്ടു.

Vande Bharat Express

ഡൗൺ ത്രൂ (കല്യൺ ബൗണ്ട് ഫാസ്റ്റ് ലൈൻ) 5-ആം ലൈനുമായി ബന്ധിപ്പിക്കുന്ന ദിവയിലെ പോയിന്‍റ് 103-ൽ സാങ്കേതിക തകരാറുണ്ടാവുകയും ഇതിനെത്തുടർന്ന് ട്രെയിൻ നമ്പർ 22229 വന്ദേ ഭാരത് ട്രെയിൻ രാവിലെ 6.10 മുതൽ 6.45 വരെ തടഞ്ഞുവയ്ക്കുകയും ചെയ്തതായി സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

യാത്ര കൂടുതൽ സമയം വൈകിപ്പിക്കുന്നത് ഒഴിവാക്കാനായി സാധാരണ പോകുന്ന പൻവേൽ വഴി ഒഴിവാക്കി കല്യാൺ വഴി വന്ദേ ഭാരത് ട്രെയിൻ തിരിച്ചുവിടുകയും ചെയ്തു. റിപ്പോർട്ട് അനുസരിച്ച് രാവിലെ 7.04 ന് കല്യാണ്‍ പ്ലാറ്റ്‌ഫോം 6-ൽ എത്തുന്നതിന് മുമ്പ് 35 മിനിറ്റ് ദിവയിൽ പിടിച്ചിട്ട ട്രെയിൻ ഒമ്പത് മിനിറ്റിന് ശേഷം ആറാം ലൈൻ വഴി തുടർന്നു.

ഇത് കൂടാതെ, പതിവില്ലാത്ത വിധത്തിൽ ട്രെയിൻ റിവേഴ്സ് എടുത്താണ് പിന്നീട് യാത്ര തുടർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ദിവ-പൻവേൽ ലൈനിലെ കല്യാണിലേക്ക് പോകുന്നതിന് മുമ്പ് താനെ-ദിവയ്‌ക്കിടയിലുള്ള ആറാമത്തെ ലൈനിൽ റിവേഴ്‌സ് ചെയ്താണ് പിന്നീട് ദിവാ-പനവേൽ റൂട്ടിൽ മഡ്ഗാവിലേക്കുള്ള യാത്ര പുനരാരംഭിക്കുകയും ചെയ്തു.

2023 ജൂണിൽ ആരംഭിച്ച സിഎസ്എംടി- മ‍ഡ്ഗാവോൺ വന്ദേ ഭാരത് എക്സ്പ്രസ് ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ സർവീസുകളിലൊന്നാണ്. വെള്ളിയാഴ്ച ഒഴികെ ആറു ദിവസങ്ങളിലും സർവീസ് നടത്തുന്ന ഈ വന്ദേ ഭാരത് മുംബൈ ഛത്രപതി ശിവഡിമഹാരാജ് ടെർമിനസിൽ നിന്ന് രാവിലെ 5.25 ന് പുറപ്പെട്ട് ഗോവയിലെ മഡ്ഗാവോണിൽ ഉച്ചയ്ക്ക് 1.10 ന് എത്തുന്നു. 7 മണിക്കൂർ 45 മിനിറ്റാണ് യാത്രാ സമയം. ദാദർ, താനെ, പൻവേൽ, ഖേഡ്, രത്‌നഗിരി, കങ്കാവലി, തിവിം എന്നിങ്ങനെ എട്ട് സ്റ്റോപ്പുകളാണ് ഇതിനുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+