കേരളത്തിലെ വന്ദേ ഭാരത് യാത്രക്കാര്‍ക്ക് ഇതിൽ കൂടുതലെന്തു വേണം. പുതുവർഷത്തിൽ റെയിൽവേയുടെ സമ്മാനം അധിക കോച്ചുകളാണ്. ജനുവരി 10 വെള്ളിയാഴ്ച മുതൽ തിരുവനന്തപുരം- കാസര്‍കോഡ്- തിരുവനന്തപുരം വന്ദേ ഭാരത് 20 കോച്ചുകളുള്ള പുതിയ ട്രെയിനാകും. ഇതോടെ അധികമായി ലഭിക്കുന്നത് 4 കോച്ചുകളിലായി 312 സീറ്റുകളുമാണ്.
നിലവിൽ 16 കോച്ചുകളിൽ 14 ചെയർ കാറും 2 എക്സിക്യൂട്ടീവി ചെയര്‍ കാറും ആണ്. 20 കോച്ച് ആകുന്നതോടെ ചെയർ കാറുകൾ 18 ആയി വർധിക്കും. ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 1328 ആയി ഉയരും. ഇത് കൂടുതൽ യാത്രക്കാർക്ക് അവസരം നല്കും.

ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള, സ്ഥിരമായി തിരക്ക് അനുഭവപ്പെടുന്ന വന്ദേ ഭാരത് സർവീസാണ് 20634/ 20633 തിരുവനന്തപുരം- കാസര്‍കോഡ്- തിരുവനന്തപുരം വന്ദേ ഭാരത്. എത്ര നേരത്തെ ബുക്കിങ് നടത്താൻ ശ്രമിച്ചാലും ടിക്കറ്റുകൾ കിട്ടാത്ത അവസ്ഥയായിരുന്നു. അധിക കോച്ചുകൾ വരുന്നതോടെ കൂടുതൽ പേർക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമൊരുങ്ങും.
20 കോച്ചുകളുള്ള വന്ദേ ഭാരത് വരുന്നതോടെ നിലവനില്ഡ സർവീസ് നടത്തുന്ന 16 കോച്ച് വന്ദേഭാരത് ദക്ഷിണ റെയിൽവേയുടെ അധിക വണ്ടിയായി (സ്പെയർ) ഉപയോഗിക്കുവാനാണ് നിലവിലെ തീരുമാനം.
റിപ്പോർട്ടുകളനുസരിച്ച് മൈസൂരു-ചെന്നൈ വന്ദേഭാരതിന് ഒരു മാസത്തെ അറ്റുകുറ്റപ്പണി ആരംഭിക്കുവാനുള്ള സമയം അടുത്തിട്ടുണ്ട്. കേരളത്തിൽ നിന്നു കൊണ്ടുപോകുന്ന 16 കോച്ചുള്ള റേക്ക് ഈ സമയത്ത് പകരം ഓടിക്കുവാനാണ് തീരുമാനം.
ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി നിലവിൽ രണ്ട് ഇരുപത് കോച്ച് വന്ദേ ഭാരത് റേക്കുകളാണ് ഇവിടെ നിന്ന് പുറത്തിറക്കിയിട്ടുള്ളത്. ദക്ഷിണ-മധ്യ റെയിൽവേ, ദക്ഷിണ റെയിൽവേ എന്നിവയ്ക്കാണ് ഇത് നല്കിയിരുന്നത്. ഇതിൽ ദക്ഷിണ റെയിൽവേയ്ക്ക് ലഭിച്ചതാണ് വെള്ളിയാഴ്ച മുതൽ തിരുവനന്തപുരം - കാസർകോട് റൂട്ടിൽ സർവീസ് നടത്തുക.
അതേസമയം, കേരളത്തിൽ നിന്നു കൊണ്ടുപോകുന്ന 16 കോച്ചുകളുള്ള വന്ദേ ഭാരത് ഇത് കേരളത്തിലെ തന്നെ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം- മംഗളൂരു വന്ദേ ഭാരതിന് പകരമാക്കണമെന്ന ആവശ്യവും യാത്രക്കാർക്കുണ്ട്.
എട്ടുകോച്ചുകളുള്ള തിരുവനന്തപുരം- മംഗളൂരു- തിരുവനന്തപുരം വന്ദേ ഭാരത് ഭാവിയിൽ 20 കോച്ചുകളിലേക്ക് മാറും എന്നും റിപ്പോർട്ടുകളുണ്ട്. രണ്ടാം ഘട്ടത്തിലാകും ഇതിന് അധിക കോച്ചുകൾ ലഭിക്കുക. വലിയ തിരക്ക് അനുഭവപ്പെടുന്ന ഈ റൂട്ടിലെ യാത്രാ പ്രശ്നം അധിക കോച്ചുകൾ വരുന്നതോടെ പരിഹരിക്കപ്പെടും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













