വേളാങ്കണ്ണി തിരുന്നാൾ തിയതി അടുത്തുവരികയാണ്. തീർത്ഥാടകര്‍ പലരും യാത്രയുടെ അവസാനവട്ട ഒരുക്കങ്ങളിലാണ്. ട്രെയിനുകളിലും ബസുകളിലും ടിക്കറ്റ് ബുക്കിങ് ഏകദേശം അവസാനിക്കാറായി. വിവിധ റെയിൽവേ സോണുകൾ വേളാങ്കണ്ണി തിരുന്നാൾ കാലയളവിൽ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ, സെൻട്രല്‍ റെയിൽവേ വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ചിരിക്കുകയാണ്.
തിരുന്നാൾ സമയത്തെ തിരക്ക് കണക്കിലെടുത്താണ് സെന്‍ട്രല്‍ റെയിൽവേ എൽടിടി മുംബൈയ്ക്കും വേളാങ്കണ്ണിക്കും ഇടയിൽ സ്പെഷ്യൽ സർവീസ് നടത്തുക. ഈ റൂട്ടിൽ നാല് പ്രത്യേക ട്രെയിനുകൾ ഓടും. വേളാങ്കണ്ണി തിരുന്നാൾ 2024 കൊടിയേറ്റ് ദിവസം, പ്രധാന തിരുന്നാൾ, സമാപന ദിവസം തുടങ്ങിയവയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സർവീസാണിത്.

എൽടിടി മുംബൈ- വേളാങ്കണ്ണി 01161 സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പര്‍ 01161 എൽടിടി മുംബൈ- വേളാങ്കണ്ണി 01161 സ്പെഷ്യൽ ട്രെയിൻ ഓഗസ്റ്റ് 26 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് എൽടിടി മുംബൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 11.50ന് വേളാങ്കണ്ണിയിൽ എത്തും. 34 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം.
വേളാങ്കണ്ണി- എൽടിടി മുംബൈ 01162 സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 01162 വേളാങ്കണ്ണി- എൽടിടി മുംബൈ സ്പെഷ്യൽ ട്രെയിൻ ഓഗസ്റ്റ് 28 ബുധനാഴ്ച പുലർച്ചെ 3.00 മണിക്ക് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം വൈകിട്ട് 4.20 ന് മുംബൈ എൽടിടിയിൽ എത്തിച്ചേരും. 22 ഐസിഎഫ് കോച്ചുകൾ ആണ് ആകെയുള്ളത്.
4 എസി-3 ടയർ, 14 സ്ലീപ്പർ ക്ലാസ്, 4 ജനറൽ സെക്കൻഡ് ക്ലാസ്, 2 ലഗേജ് കം ഗാർഡ് ബ്രേക്ക് വാനുകൾ ഉൾപ്പെടെയാണിത്.
01163 എൽടിടി മുംബൈ- വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 01163 എൽടിടി മുംബൈ- വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ സെപ്റ്റംബർ 7 ശനിയാഴ്ച ഉച്ചയ്ക്ക് 1.00 മണിക്ക് എൽടിടി മുംബൈയിൽ നിന്ന് യാത്ര ആരംഭിച്ച് പിറ്റേന്ന് രാത്രി 11.50ന് വേളാങ്കണ്ണിയിൽ എത്തും.
01164 വേളാങ്കണ്ണി- എൽടിടി മുംബൈ സ്പെഷ്യൽ ട്രെയിൻ
തിരികെ വേളാങ്കണ്ണിയിൽ നിന്ന് സെപ്റ്റംബർ 9 തിങ്കളാഴ്ച പുലർച്ചെ 3.00 മണിക്ക് പുറപ്പെട്ട് പിറ്റേദിവസം വൈകിട്ട് 4.20 ന് മുംബൈ എൽടിടിയിൽ എത്തിച്ചേരും. 18 എൽഎച്ച്ബി കോച്ചുകളാണ് ആകെയുള്ളത്. ഇതിൽ 2 AC-II ടയർ, 4 AC-III ടയർ, 10 സ്ലീപ്പർ ക്ലാസ്, 1 ലഗേജ് കം ഗാർഡ് ബ്രേക്ക് വാൻ, 1 ജനറേറ്റർ കാർ എന്നിവ ഉൾപ്പെടുന്നു,
നാല് സ്പെഷ്യൽ ട്രെയിനുകൾക്കും
താനെ, കല്യാൺ, ലോണാവാല, പൂനെ, ദൗണ്ട്, സോളാപൂർ, കലബുറഗി, വാഡി, റായ്ച്ചൂർ, മന്ത്രാലയം റോഡ്, ഗുന്തക്കൽ, താഡിപത്രി, കടപ്പ, റെനിഗുണ്ട, തിരുട്ടണി, കാട്പാടി, വെല്ലൂർ കന്‍റോൺമെന്‍റ്, തിരുവണ്ണാമലൈ, വില്ലുപുരം, തിരുപ്പാതിരിപുലിയൂർ, കട്ലൂർ പോർട്ട്,ചിദംബരം, സീർകാഴി, വൈത്തീശ്വരൻകോവിൽ, മയിലാടുതുറൈ, തിരുവാരൂർ, നാഗപ്പട്ടണം എന്നിവയാണ് സ്റ്റോപ്പുകൾ.
വേളാങ്കണ്ണി തിരുന്നാൾ 2024
ഈ വർഷത്തെ വേളാങ്കണ്ണി തിരുന്നാൾ വേ ഓഗസ്റ്റ് 29ന് തുടങ്ങി സെപ്റ്റംബർ 9 ന് അവസാനിക്കും. 11 ദിവസം നീണ്ടു നിൽക്കുന്നതാണ് വേളാങ്കണ്ണിയിലെ പെരുന്നാൾ ആഘോഷങ്ങൾ,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













