വേളാങ്കണ്ണി തിരുന്നാൾ 2024: വേളാങ്കണ്ണി തിരുന്നാളിന് മുന്നോടിയായി സ്പെഷ്യസ്‍ ട്രെയിൻ സർവീസുമായി ദക്ഷിണ റെയിൽവേ. തിരുവനന്തപുരത്തിനും വേളാങ്കണ്ണിക്കുമിടയിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. പെരുന്നാൾ കാലത്തെ തിരക്ക് കണക്കിലെടുത്താണ് റെയിൽവേ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത്.
തിരുവനന്തപുരം - വേളാങ്കണ്ണി റൂട്ടിൽ ബുധനാഴ്ചകളിലും തിരികെ വേളാങ്കണ്ണി - തിരുവനന്തപുരം റൂട്ടിൽ വ്യാഴാഴ്ചകളിലും ട്രെയിൻ സർവീസ് നടത്തും. തിരുവനന്തപുരം - വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ സമയം, നിരക്ക്, ബുക്കിങ് തുടങ്ങിയ കാര്യങ്ങള് വിശദമായി വായിക്കാം.

തിരുവനന്തപുരം- വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ 06115
ട്രെയിൻ നമ്പര്‍ 06115 തിരുവനന്തപുരം - വേളാങ്കണ്ണി സ്പെഷ്യൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25 ന് പുറപ്പെട്ട് വ്യാഴാഴ്ച പുലർച്ചെ 3.55 ന് വേളാങ്കണ്ണിയിൽ എത്തും. 12 മണിക്കൂർ 30 മിനിറ്റാണ് യാത്ര. സ്ലീപ്പറിൽ 435 രൂപ, എസി ത്രീ എക്കോണമിയില്‍ 1110 രൂപ, എസി ത്രീ ടയറിൽ 1195 രൂപ, എസി ടൂ ടയറിന് 1700 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഓഗസ്റ്റ് 21, 28, സെപ്റ്റംബർ 4 എന്നീ തിയതികളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.
തിരുവനന്തപുരം-സെൻട്രൽ - 15:25
നെയ്യാറ്റിൻകര - 15:48
കുളിതുറ - 16:11
എറന്യൽ - 16:28
നാഗർകോവിൽ ടൗൺ - 16:40
വള്ളിയൂർ - 17:30
തിരുനെൽവേലി - 18:30
കോവിൽപട്ടി - 19:23
സത്തൂർ - 19:40
വിരുതുനഗർ ജങ്ഷൻ - 19:58
മധുര - 20:40
ദിണ്ടിഗൽ ജങ്ഷൻ - 21:47
തിരുച്ചിറപ്പള്ളി - 23:15
തഞ്ചാവൂർ - 00:40
തിരുവാരൂർ ജങ്ഷൻ - 01:55
നാഗപ്പട്ടണം - 02:35
വേളാങ്കണ്ണി - 03:55
വേളാങ്കണ്ണി- തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ 06116
മടക്ക യാത്രയിൽ ട്രെയിൻ നമ്പർ 06116
വേളാങ്കണ്ണി- തിരുവനന്തപുരം സ്പെഷ്യൽ വൈകിട്ട് 7.10 ന് പുറപ്പെട്ട് 11 മണിക്കൂർ 45 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാവിലെ 6.55 ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.
വേളാങ്കണ്ണി - 19:10
നാഗപ്പട്ടിണം - 19:30
തിരുവാരൂർ ജങ്ഷൻ - 20:35
തഞ്ചാവൂർ - 22:08
തിരുച്ചിറപ്പള്ളി - 23:00
ദിണ്ടിഗൽ ജങ്ഷൻ - 00:17
മധുര - 01:15
വിരുതുനഗർ ജങ്ഷൻ - 02:03
സത്തൂർ - 02:30
കോവിൽപട്ടി - 02:50
തിരുനെൽവേലി - 03:45
വള്ളിയൂർ - 04:25
നാഗർകോവിൽ ടൗൺ - 05:05
എറനിയൽ - 05:28
കുളിതുറ - 05:42
നെയ്യാറ്റിൻകര - 06:05
തിരുവനന്തപുരം സെൻട്രൽ - 06:55
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













