ജനലക്ഷങ്ങൾ എത്തിച്ചേരുന്ന വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയ തിരുന്നാളിന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പേയുളളൂ. ബസുകളും സ്പെഷ്യല് ട്രെയിൻ സർവീസുകളുമെല്ലാം ഏകദേശ ബുക്കിങ് പൂർത്തിയാക്കി കഴിഞ്ഞു. യാത്രകൾക്കുള്ള അവസാന ഒരുക്കത്തിലാണ് വിശ്വാസികൾ. രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നു വേളാങ്കണ്ണിയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ, വേളാങ്കണ്ണിയിലേക്ക് ഏറ്റുമധികം തീർത്ഥാടകരെത്തുന്ന തമിഴ്നാട്ടിൽ നിന്നും സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടിഎൻഎസ്ടിസി)
വേളാങ്കണ്ണി തീർത്ഥാടന കാലത്തെ തിരക്ക് പരിഗണിച്ചാണ് തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളിൽ നിന്നും വേളാങ്കണ്ണിയിലേക്കും തിരികെയും സ്പെഷ്യൽ ബസുകൾ സർവീസ് നടത്തുക. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 10 വരെ വേളാങ്കണ്ണിയിലേക്ക് 1050 ബസുകൾ സ്പെഷ്യൽ ബസുകൾ ഓടും. ട്രിച്ചി, തഞ്ചാവൂർ, ചിദംബരം, പോണ്ടിച്ചേരി, ഡിണ്ടിഗൽ, മണപ്പാറ, ഒറിയൂർ, പട്ടുകോട്ടൈ എന്നിവിടങ്ങളിൽ നിന്നായിരിക്കും ബസുകൾ സർവീസ് നടത്തുക.

കൂടാതെ, ചെന്നൈ, ബെംഗളൂരു, തൂത്തുക്കുടി, കന്യാകുമാരി, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്ന് സ്റ്റേറ്റ് റാപ്പിഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തമിഴ്‌നാട് ലിമിറ്റഡ് ബസുകളും സർവീസ് നടത്തും. ഇതും യാത്രക്കാർക്ക് മുൻകൂട്ടി ബുക്ക് ചെയ്ത് പോകാം. വേളാങ്കണ്ണി തീർത്ഥാടകർക്ക് ഏറെ ആശ്വാസം നലകുന്ന വാർത്ത കൂടിയാണിത്.
അതോടൊപ്പം സംഘമായി യാത്ര ചെയ്യുന്നവർക്ക് കരാർ അടിസ്ഥാനത്തിൽ ബസ് സർവീസും ഉണ്ടായിരിക്കും. വേളാങ്കണ്ണിയിലേക്ക് പോകുന്ന ഭക്തർ ഈ സേവനം പൂർണമായും പ്രയോജനപ്പെടുത്തണമെന്ന് തമിഴ്നാട് സർക്കാർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറിയിച്ചു.
വേളാങ്കണ്ണി തിരുന്നാൾ 2024
ഈ വർഷത്തെ വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ വാർഷിക തിരുന്നാളിന് ഓഗസ്റ്റ് 29 ന് ആരംഭിക്കും. 29 വ്യാഴാഴ്ച വൈകിട്ട് 5.45 ന് വേളാങ്കണ്ണി തിരുന്നാൾ കൊടിയേറും. ഞ്ചാവൂർ ബിഷപ്പ് ടി സത്യരാജ് ചടങ്ങുകൾക്ക് നേതൃത്വം നല്കും. കൊടിയേറ്റം കഴിഞ്ഞ് പത്ത് മിനിറ്റിനുള്ളിൽ ലുത്തീനിയ ചടങ്ങുകൾ ആരംഭിക്കും. അതിനു ശേഷം തീർത്ഥാടന കേന്ദ്രത്തിലെ ഓഡിറ്റോറിയത്തിൽ തമിഴ് കുർബാന ഉണ്ടായിരിക്കും.
സെപ്റ്റംബർ എട്ടിനാണ് വേളാങ്കണ്ണി പെരുന്നാൾ സമാപിക്കുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന തിരുന്നാൾ ദിവസങ്ങളിൽ ഇവിടുത്തെ പ്രധാന ദേവാലയങ്ങളിൽ ആറ് ഭാഷകളിൽ 14 വിശുദ്ധ കുർബാനകൾ ഓരോ ദിവസവും അർപ്പിക്കും. പെരുന്നാളിന് മാതാവിന്റെ കൊടി ഉച്ചയ്ക്ക് 12.00 മണിക്ക് ഉയർത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













