Search
  • Follow NativePlanet
Share
» » ബജറ്റ് യാത്ര, വിസ ഇളവ്,നൈറ്റ് ലൈഫും ബീച്ചും! കൂടുതലെന്തു വേണം.. പോകാം ഈ രാജ്യത്തേയ്ക്ക്

ബജറ്റ് യാത്ര, വിസ ഇളവ്,നൈറ്റ് ലൈഫും ബീച്ചും! കൂടുതലെന്തു വേണം.. പോകാം ഈ രാജ്യത്തേയ്ക്ക്

കൊവിഡിന് ശേഷം വിനോദസഞ്ചാരികളെ തങ്ങളുടെ രാജ്യത്തേയ്ക്ക് ആകർഷിക്കുാനായി നിരവധി പദ്ധതികളാണ് ഓരോ രാജ്യങ്ങളും മുന്നോട്ട് വയ്ക്കുന്നത്. സഞ്ചാരികൾക്ക് നിരസിക്കുവാൻ സാധിക്കാത്ത തരത്തിലുള്ള വാഗ്ദാനങ്ങളും ഇളവുകളും നല്കുന്ന കാര്യത്തിൽ പല രാജ്യങ്ങളും തമ്മിൽ മത്സരമാണെന്നു പോലും പറയാം. ഇപ്പോഴിതാ, ഇന്ത്യയിൽ നിന്നുള്ള ബജറ്റ് യാത്ര പ്ലാൻ ചെയ്യുന്നവരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായ വിയറ്റ്നാും മികച്ച ചില കിഴിവുകളും വാഗ്ജാനങ്ങളുമായി വന്നിരിക്കുകയാണ്. വിസ ചട്ടങ്ങളിൽ രാജ്യം കൊണ്ടുവന്നിരിക്കുന്ന ഇളവുകൾ ഇവിടേക്ക് യാത്ര പ്ലാൻ ചെയ്യുന്നവരെ സംബന്ധിച്ചെടുത്തോളം അനുഗ്രഹമാണ്.

Vietnam

പ്രതിസന്ധിയിൽ നിന്നും കരകയറുവാൻ

കൊവിഡ് കാലത്ത് സഞ്ചാരികൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങളും വിസാ ചട്ടങ്ങളും ആയിരുന്നു രാജ്യം ഏർപ്പെടുത്തിയത്. എന്നാൽ ഇത് ഏഷ്യയിലെ തന്നെ മികച്ച ബജറ്റ് ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽവൻ ഇവിടുണ്ടാക്കി. 2019 ൽ ഇത് 18. ദശലക്ഷത്തോളം ആളുകൾ വിയറ്റ്നാം സന്ദർശിച്ചപ്പോൾ 2020 ൽ സന്ദർശിച്ചവരുടെ എണ്ണം ചുരുങ്ങിയത് 3.7 ദശലക്ഷമായാണ്. ഇതോടെ കൂടുതൽ ആളുകളെ രാജ്യത്തേയ്ക്ക് എത്തിക്കുന്നതിനായി വിസയുടെ കാര്യത്തിൽ വലിയ ഇളവുകളാണ് രാജ്യം നല്കുവാൻ ഒരുങ്ങുന്നത്.

ഇപ്പോഴിതാ, വിനോദസഞ്ചാരികൾക്ക് യാത്ര കൂടുതൽ എളുപ്പമാകുന്ന വിധത്തില് ഇമിഗ്രേഷൻ നടപടികളിൽ അവലോകനം ആവശ്യപ്പെട്ടിപരിക്കുകയാണ് പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍. വിസ ഇളവിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തുക, അന്താരാഷ്ട്ര സഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ രാജ്യത്ത് താമസിക്കുവാൻ കഴിയുന്ന ദിവസങ്ങളുടെ കാലാവധി കൂട്ടുക, ഇ-വിസ തുടങ്ങിയ കാര്യങ്ങളിലെ അവലോകനമാണ് പ്രധാനമന്ത്രി ക്യാബിനറ്റിനോട് ആവശ്യപ്പെട്ടത്.

Vietnam

വിയറ്റ്നാമിലെ വിസ ഇളവുകൾ

13 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കാണ് വിയറ്റ്നാം വിസ ഇളവ് നല്കുന്നത്. ഇതിൽ 11 രാജ്യങ്ങൾ യൂറോപ്പിൽ നിന്നും 2 രാജ്യങ്ങൾ ഏഷ്യയിൽ നിന്നുമാണ്. ഇവർക്ക് 15 ദിവസം വരെ വിയറ്റ്നാമിൽ വിസയില്ലാതെ തങ്ങുവാൻ സാധിക്കും. ഇത് കൂടാതെ 9 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 30 ദിവസം വരെ വിസ ഫ്രീ ആയി വിയറ്റ്നാമിൽ കഴിയാം. ഇതോടൊപ്പം 80 രാജ്യങ്ങൾക്കാണ് വിയറ്റ്നാം ഇ-വിസ നല്കുന്നത്.

എട്ടു ദശലക്ഷം സഞ്ചാരികളെ

2023 ൽ രാജ്യത്തേയ്ക്ക് എട്ടു ദശലക്ഷം സഞ്ചാരികളെ രാജ്യത്തേയ്ക്ക് കൊണ്ടുവരുവാനാണ് വിയറ്റ്നാം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്ത് വിദേശികൾക്ക് താനസിക്കുവാൻകഴിയുന്ന സമയം 45 ദിവസമാക്കി വർധിപ്പിക്കുവാനുള്ള ചർച്ചകൾ പുരോമിക്കുകയാണ്. ഇതോടൊപ്പം ഇവിടെ വരുന്ന സഞ്ചാരികൾക്ക് ഫലപ്രദമായി കാഴ്ചകൾ കാണുന്നതിനും എളുപ്പത്തിൽ ഓരോ ഇടങ്ങളിലേക്ക് പോകുന്നതിനു വേണ്ട സാഹചര്യങ്ങൾ രാജ്യം സൃഷ്ടിക്കും. രാജ്യത്തിന്റെ വിനോദസഞ്ചാര വ്യവസായത്തെ ലോകത്തിനു മുന്നിൽ മികച്ച രീതിയിൽ അവതരിപ്പിച്ച് അതുവഴി കൂടുതൽ സന്ദർശകരെ നേടുവാനാണ് രാജ്യം ശ്രമിക്കുന്നത്.

Vietnam

ഇന്ത്യ-വിയറ്റ്നാം യാത്ര

ഇന്ത്യയിൽ നിന്നുള്ള ബജറ്റ് യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ രാജ്യമാണ് വിയറ്റ്നാം. മാത്രമല്ല, ഓണ്‍ അറൈവല്‍ വീസയും ഇ വിസ സൗകര്യവും ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് വിയറ്റ്നാം നല്കുന്നു.
താമസവും ഭക്ഷണവും ഗതാഗത സൗകര്യങ്ങളുമെല്ലാം കുറഞ്ഞ നിരക്കിൽ ഇവിടെ ആസ്വദിക്കുവാൻ സാധിക്കും . ഇവിടുത്തെ ട്രക്കിങ്ങും ഗ്രാമങ്ങളിലൂടെയുള്ള യാത്രയും രാത്രി ജീവിതവും കഫേകളും എല്ലാം സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാണ്. ചരിത്ര ലക്ഷ്യസ്ഥാനങ്ങള്‍, ബീച്ചുകൾ, സാഹസിക വിനോദങ്ങൾ തുടങ്ങി എല്ലാ ആളുകളുടെയും യാത്രാ മോഹങ്ങള് സഫലീകരിക്കുന്ന ഇടമാണ് വിയറ്റ്നാം. മാത്രമല്ല,ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നും വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് സർവീസുകളുമുണ്ട്. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇന്ത്യയിൽ നിന്നും വിയറ്റ്നാം യാത്രയ്ക്ക് അനുയോജ്യം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+