Search
  • Follow NativePlanet
Share
» »മിഡിൽ സീറ്റ് ലോട്ടറി! ഈ വിമാനത്തിലെ നടുവിലെ സീറ്റ് ഇനി സന്തോഷം നല്കും, ഭാഗ്യശാലികള്‍ക്ക് കിടിലൻ സമ്മാനങ്ങൾ

മിഡിൽ സീറ്റ് ലോട്ടറി! ഈ വിമാനത്തിലെ നടുവിലെ സീറ്റ് ഇനി സന്തോഷം നല്കും, ഭാഗ്യശാലികള്‍ക്ക് കിടിലൻ സമ്മാനങ്ങൾ

മിഡിൽ സീറ്റിലേക്ക് ആളുകളെ ആകർഷിക്കുവാൻ ഒരു സൂത്രപ്പണിയുമായി വന്നിരിക്കുകയാണ് വിർജിൻ ഓസ്ട്രേലിയ എയർലൈൻസ്.. എങ്ങനെയാണെന്നല്ലേ.. വിശദമായി വായിക്കാം

വിമാനയാത്ര എന്നും ചിലവേറിയതാണ്. ചിലർക്ക് ആദ്യത്തെ ഒരു താല്പര്യത്തിനപ്പുറം പിന്നീടുള്ള വിമാനയാത്രകളെല്ലാം മടുപ്പിക്കുന്നതായിരിക്കും... ഇനി ദൈർഘ്യം കൂടിയ യാത്രയാണെങ്കിൽ പറയുകയും വേണ്ട... ഈ കാര്യങ്ങളെക്കാൾ എല്ലാം കൂടുതൽ വിമാനയാത്രയെ ഇഷ്ടമല്ലാതാക്കുന്ന മറ്റൊരു കാര്യമുണ്ട്.. നടുവിലെ സീറ്റ്. വിനോ‍ഡോ സീറ്റിലും ഐയ്ൽ സീറ്റിനും ഇടയിലുള്ള നടുവിലെ സീറ്റ് യാത്രക്കാരുടെ ഭീതിസ്വപ്നമാണ്. കാഴ്ച കാണുവാൻ സാധിക്കില്ല എന്നതു മാത്രമല്ല, ഒന്നനങ്ങണമെങ്കിൽ പോലും അടുത്തിരിക്കുന്നവരുടെ സൗകര്യം നോക്കേണ്ടി വരും... അതുകൊണ്ടു തന്നെ വിമാനത്തിൽ ആളുകൾ സീറ്റുകള് തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും ഒടുവിലെ ചോയ്സാണ് മിഡിൽ സീറ്റ്! എന്നാൽ ഇതവസാനിപ്പിച്ച് മിഡിൽ സീറ്റിലേക്ക് ആളുകളെ ആകർഷിക്കുവാൻ ഒരു സൂത്രപ്പണിയുമായി വന്നിരിക്കുകയാണ് വിർജിൻ ഓസ്ട്രേലിയ എയർലൈൻസ്.. എങ്ങനെയാണെന്നല്ലേ.. വിശദമായി വായിക്കാം

മിഡിൽ സീറ്റ് ലോട്ടറി സ്കീം

മിഡിൽ സീറ്റ് ലോട്ടറി സ്കീം

ഓസ്ട്രേലിയൻ എയർലൈൻ കമ്പനിയായ വിർജിൻ ഓസ്ട്രേലിയ എയർലൈൻസ് ആണ് മിഡിൽ സീറ്റ് ലോട്ടറി സ്കീം എന്ന പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. തങ്ങളുടെ എയർലൈനിൽ യാത്ര ചെയ്യുമ്പോൾ സ്വയം നടുവിലെ സീറ്റ് തിരഞ്ഞെടുക്കുന്ന യാത്രക്കാർക്കും സീറ്റ് അറേഞ്ച്മെന്‍റിൽ നടുവിലെ സീറ്റ് ലഭിക്കുന്നവർക്കും ആണ് ഇത് ലഭ്യമാവുക. ഓരോ ആഴ്ചയും വിജയികളെ പ്രഖ്യാപിക്കുകയം ചെയ്യും.

PC:Rudy Dong

കാലാവധി

കാലാവധി

മധ്യ സീറ്റിൽ ഇരിക്കാൻ തിരഞ്ഞെടുത്തവർക്കായി $230,000 രൂപയോളമാണ് സമ്മാനം നല്കുവാൻ കമ്പനി മാറ്റിവെച്ചിരിക്കുന്നത്. എല്ലാ ആഴ്ചയും 26 ഇനങ്ങളുടെ ലിസ്റ്റിൽ നിന്ന് ഒരു പുതിയ സമ്മാനത്തോടൊപ്പം വിർജിൻ ഓസ്ട്രേലിയ ഒരു വിജയിയെ പ്രഖ്യാപിക്കും. 2022 ഒക്ടോബർ 24-ന് പ്രഖ്യാപിച്ച ഈ മിഡിൽ സീറ്റ് ലോട്ടറി സ്കീം 2023 ഏപ്രിൽ 23 വരെ തുടരുമെന്നാണ് കമ്പനിയുടെ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

PC:Gus Ruballo

 കിടിലൻ സമ്മാനങ്ങൾ

കിടിലൻ സമ്മാനങ്ങൾ


യാത്രക്കാരെ ആവേശം കൊള്ളിക്കുന്ന 26 തരം സമ്മാനങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.
പ്ലാറ്റിനം വെലോസിറ്റി ഫ്രീക്വന്‍റ് ഫ്ലയർ സ്റ്റാറ്റസും ഒരു ദശലക്ഷം പോയിന്‍റുകളും,
യുണൈറ്റഡ് എയർലൈൻസിനൊപ്പം യുഎസ്എയിലേക്കുള്ള പ്രീമിയം ഇക്കണോമി ഫ്ലൈറ്റുകൾ ഉൾപ്പെടെ വിർജിൻ വോയേജുകളുമായി കരീബിയൻ യാത്ര,
2023-ൽ നിങ്ങളുടെ എഎഫ്എൽ ടീമിന്റെ ഗെയിമുകളിലേക്കുള്ള ഫ്ലൈറ്റുകളും ടിക്കറ്റുകളും.
മെൽബണിലേക്കുള്ള ഫ്ലൈറ്റുകൾ കൂടാതെ എഎഫ്എൽ 'ബിഫോർ ദ ബൗൺസ്' പ്രീ-ഗെയിം ലഞ്ച്, AFLഎഎഫ്എൽ ഗ്രാൻഡ് ഫൈനൽ സീറ്റുകൾ, ഒരു പ്രീ-ഗെയിം ബൗണ്ടറി ലൈൻ അനുഭവം, പാർട്ടിക്ക് ശേഷം എഎഫ്എൽ ഗ്രാൻഡ് ഫൈനലിലേക്കുള്ള പ്രവേശനം.
ഡാർവിനിലേക്കുള്ള മടക്ക വിമാനങ്ങൾ ഉൾപ്പെടെ ഒരു ഹെലികോപ്റ്റർ പബ്,
കെയ്‌ർൺസ് സാഹസിക പാക്കേജ്, താമസസൗകര്യം, മടക്ക വിമാനങ്ങൾ, ആവേശകരമായ സാഹസികതകൾ - ബംഗി ജമ്പിംഗ്, സ്വിംഗിംഗ്, റിവർ റാഫ്റ്റിംഗ് അല്ലെങ്കിൽ ഗ്രേറ്റ് ബാരൺ നദിയിലെ ട്യൂബിംഗ് എന്നിങ്ങനെ സമ്മാനങ്ങളുടെ ഒരു നിര തന്നെ ഒരുക്കിയിട്ടുണ്ട്.

PC:Douglas O

പങ്കെടുക്കാൻ ഇത്ര മാത്രം

പങ്കെടുക്കാൻ ഇത്ര മാത്രം


മൂന്ന് ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് എയർലൈനിന്റെ മിഡിൽ സീറ്റ് ലോട്ടറിയിൽ പങ്കാളികളാകാം.

1. ഒരു വെലോസിറ്റി ഫ്രീക്വന്റ് ഫ്ലയർ അംഗമാകുക. ഇതിനായി 18 വയസ്സിനു മുകളിൽ പ്രായമുണ്ടായിരിക്കണം.

2. 2023 ഏപ്രിൽ 23 ഞായറാഴ്‌ചയ്‌ക്കുള്ളിൽ വിർജിൻ ഓസ്‌ട്രേലിയയുടെ ആഭ്യന്തര വിമാനത്തിൽ ഏതെങ്കിലും മധ്യ സീറ്റിൽ യാത്ര ചെയ്യുക.

3. നിങ്ങളുടെ ഫ്ലൈറ്റ് കണ്ടെത്താനും വിശദാംശങ്ങൾ നൽകാനും വിർജിൻ ഓസ്‌ട്രേലിയ ആപ്പ് തുറന്ന് മിഡിൽ സീറ്റ് ലോട്ടറി ടൈലിൽ ടാപ്പ് ചെയ്യുക. പങ്കെടുക്കുന്നവർ അവരുടെ ഫ്ലൈറ്റ് ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന്റെ 48 മണിക്കൂറിനുള്ളിൽ മത്സരത്തിൽ പങ്കെടുക്കണം.

PC:Gerrie van der Walt

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: airport travel news travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+