Search
  • Follow NativePlanet
Share
» »വനിതാ ദിനം വന്ദേ ഭാരതിൽ.. സ്ത്രീകൾ നിയന്ത്രിക്കുന്ന വന്ദേ ഭാരത്, ആഘോഷം വ്യത്യസ്ഥമാക്കാന്‌ റെയിൽവേ

വനിതാ ദിനം വന്ദേ ഭാരതിൽ.. സ്ത്രീകൾ നിയന്ത്രിക്കുന്ന വന്ദേ ഭാരത്, ആഘോഷം വ്യത്യസ്ഥമാക്കാന്‌ റെയിൽവേ

ലോക വനിതാ ദിനം: ലോകം ഇന്ന് വനിതാ ദിനം ആഘോഷിക്കുകയാണ്. സമൂഹത്തിൽ സ്ത്രീകളുടെ തുല്യത തിരിച്ചറിഞ്ഞ് അവരെ ചേർത്തു നിർത്തുകയാണ് ഓരോ വനിതാ ദിനവും ചെയ്യുന്നത്. യാത്രകളും കൂട്ടായ്മകളും ഒക്കെയായി സ്ത്രീകൾ വലിയ രീതിയിൽ ഈ ദിനം ആഘോഷിക്കുന്നു. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു വനിതാ ദിനം ആഘോഷിക്കുകയാണ് ഇന്ത്യൻ റെയിൽവേ.

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി സെൻട്രൽ റെയിൽവേ പൂർണ്ണമായും വനിതാ ജീവനക്കാരുമായി വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തും. റെയില്‍വേയിൽ സ്ത്രീകളുടെ പ്രധാന്യം എടുത്തുകാണിക്കുന്നതിനും ജോലികളില് ലിംഗഭേദം ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് വ്യത്യസ്തമായ രീതിയില്‍ സെൻട്രൽ റെയിൽവേ നിതാദിനം ആഘോഷിക്കുന്നത്.

Women s Day 2025 This Vande Bharat Train to Be Operated by All-Women Crew

ഇന്ത്യൻ റെയിൽവേയിലെ സ്ത്രീകളുടെ സമർപ്പണത്തിനും മികവിനും ആയാണ് വനിതാദിനത്തിൽ ഈ വ്യത്യസ്തമായ സേവനം റെയിൽവേ സമർപ്പിച്ചിരിക്കുന്നത്. റെയിൽവേയുടെ എല്ലാ പ്രവർത്തന മേഖലകളിലും സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള സംഘടനയുടെ പ്രതിബദ്ധതയും ഇതെടുത്തു കാണിക്കുന്നു.

ഇന്ന് മുംബൈ സിഎസ്എംടിക്കും സായ്നഗർ ഷിർദ്ദിക്കും ഇടയിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് സർവീസ് പൂര്‍ണ്ണമായും നിയന്ത്രിക്കുക സ്ത്രീകളായിരിക്കും.
ട്രെയിൻ നമ്പർ 22223 സിഎസ്എംടി- സായ്നഗർ ഷിർദ്ദി വന്ദേ ഭാരത് ആണ് സ്ത്രീകളുടെ നേതൃത്വത്തൽ പൂർണ്ണമായും സർവീസ് നടത്തുന്നത്.

ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോ പൈലറ്റ് സുരേഖ യാദവും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് സംഗീത കുമാരിയും വന്ദേ ഭാരത് നിയന്ത്രിക്കും. ട്രെയിൻ പ്രവർത്തനങ്ങൾക്ക് ശ്വേത ഘോൺ ഏറ്റെടുക്കും. കൂടാതെ ഇന്ന് ട്രെയിനിലെ ടിക്കറ്റ് എക്സാമിനർമാർ എല്ലാവരും സ്ത്രീകളായിരിക്കും. അനുഷ്ക കെപി, എംജെ രജ്പുത്, സീനിയർ ടിക്കറ്റ് എക്സാമിനർമാരായ സരിക ഓജ, സുവർണ പഷ്ടെ, കവിത മാറാൽ, മനീഷ റാം എന്നിവർ ഉൾപ്പെടുന്ന ടീം ആയിരിക്കും ഇന്ന് പ്രവർത്തിക്കുക.

സിഎസ്എംടി- സായ്നഗർ ഷിർദ്ദി വന്ദേ ഭാരത്

ട്രെയിൻ നമ്പർ 22223 സിഎസ്എംടി - സായ്നഗർ ഷിർദ്ദി വന്ദേ ഭാരത് ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 6.20 ന് ഛത്രപതി ശിവജി ടെര്‍മിനലിൽ നിന്ന് പുറപ്പെടുന്ന
സിഎസ്എംടി- സായ്നഗർ ഷിർദ്ദി വന്ദേ ഭാരത് രാവിലെ 11.30 ന് ഷിർദ്ദിയിൽ എത്തും. 5 മണിക്കൂർ 10 മിനിറ്റ് ആണ് യാത്രാ സമയം. എസി ചെയർ കാറിന് 975 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 1840 രൂപയുമാണ് നിരക്ക്. 343 കിലോമീറ്റർ ആണ് യാത്രാ ദൂരം.

സിഎസ്എംടി മുംബൈ - 06:20
ദാദർ - 06:30
താനെ - 06:49
കല്യാൺ ജംങ്ഷന് -07:11
നാസിക് റോഡ് - 08:57
സായ്നഗർ ഷിർദ്ദി -11:30

സായ്നഗർ ഷിർദ്ദി - സിഎസ്എംടി മുംബൈ വന്ദേ ഭാരത്

ട്രെയിൻ നമ്പർ 22224 ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും വൈകിട്ട് 5.45 ന് സായ്നഗറിൽ നിന്ന് പുറപ്പെട്ട് രാത്രി 10.50 ന് മുംബൈയിൽ എത്തും. എസി ചെയർ കാറിന് 1130 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 2020 രൂപയുമാണ് നിരക്ക്.

സായ്നഗർ ഷിർദ്ദി - 17:45
നാസിക് റോഡ് - 19:33
കല്യാൺ ജംങ്ഷന് - 21:45
താനെ - 22:06
ദാദർ - 22:28
സിഎസ്എംടി മുംബൈ - 22:50 എന്നിങ്ങനെയാണ് സമയം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+