Search
  • Follow NativePlanet
Share
» »താജ്മഹൽ സൗജന്യമായി കാണാം, ഒപ്പം ആഗ്രാ കോട്ടയും ഫത്തേപൂർ സിക്രിയും..ലോക പൈതൃക വാരാചരണം 2024

താജ്മഹൽ സൗജന്യമായി കാണാം, ഒപ്പം ആഗ്രാ കോട്ടയും ഫത്തേപൂർ സിക്രിയും..ലോക പൈതൃക വാരാചരണം 2024

പ്രണയത്തിന്റെ ഉദാത്ത അടയാളമായി ഇന്നും തലയുയര്‍ത്തി നിൽക്കുന്ന താജ്മഹൽ ഏറ്റവും കൂടുതൽ ആളുകൾ കാണാനാഗ്രഹിക്കുന്ന കാഴ്ചകളിലൊന്നാണ്. ഈ ആഗ്രഹം പൂർത്തിയാക്കുവാൻ ഒരു സമയം നോക്കിയിരിക്കുകയാണെങ്കിൽ ഇനി ഒട്ടും വൈകേണ്ട. താജ്മഹലിനൊപ്പം ആഗ്രയിലെ പ്രധാന ചരിത്രയിടങ്ങളും സൗജന്യമായി കാണുവാനുള്ള ഒരവസരമാണ് നിങ്ങൾക്ക് ലഭിക്കുന്നത്.

ഈ വർഷത്തെ ലോക പൈതൃകവാര ആഘോഷങ്ങളുടെ ഭാഗമായാണ് ഈ സൗജന്യ പ്രവേശനം ലഭിക്കുക. ആഗ്രയിൽ ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള എല്ലാ സ്മാരകങ്ങൾ സന്ദര്‍ശിക്കുന്നതിനും പ്രവേശനം സൗജന്യമാണ്. താജ് മഹൽ കൂടാതെ, ആഗ്രകോട്ട, ഫത്തേപൂർ സിക്രി എന്നിവയാണ് ആഗ്രയിൽ ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ ഉള്ളത്.

നവംബർ 19 മുതൽ 25 വരെയാണ് എല്ലാ വർഷവും ലോക പൈതൃകവാരം ആഘോഷിക്കുന്നത്. ഈ തിയതികളിൽ താജ് മഹൽ, ആഗ്രകോട്ട, ഫത്തേപൂർ സിക്രി എന്നിവ കാണാൻ ഈ അവസരം പ്രയോജനപ്പെടുത്താം. യുനസ്കോയുമായി ചേർന്നാണ് ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ലോക പൈതൃകവാരം സംഘടിപ്പിക്കുന്നത്. ചരിത്രയിടങ്ങള് സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും പ്രാധാന്യവും എടുത്തുപറയുകയാണ് ഈ വാരാചരണത്തിന്‍റെ ലക്ഷ്യം.

"വൈവിധ്യങ്ങൾ കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്യുക" എന്ന പ്രമേയത്തിൽ ആണ് ഇന്ത്യയിലെ ലോക പൈതൃകവാരം ആഘോഷിക്കുക. വൈവിധ്യമാർന്ന സാംസ്കാരികവും ചരിത്രപരവുമായ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യാൻ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ക്ഷണിക്കുകയാണ് ഇതിന്‍റെ ഉദ്ദേശം. 1945-ൽ ആണ് യുനെസ്കോയുടെ നേതൃത്വത്തില്‍ ആദ്യം ലോക പൈതൃകവാരം ആഘോഷിച്ചത്. രാജ്യത്തുടനീളമുള്ള 3,650-ലധികം പുരാതന സ്മാരകങ്ങളും പുരാവസ്തു സ്ഥലങ്ങളും ഇന്ത്യയിൽ എഎസ്ഐയുടെ കീഴിലുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: taj mahal monuments agra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+