പുരാവസ്തു സ്മാരകങ്ങളാലും പരമ്പരാഗത സാംസ്കാരിക പൈതൃകങ്ങളാലും സമ്പന്നമാണ് ഛത്തീസ്ഗഡിലെ സിര്‍പൂര്‍. ഷിര്‍പൂര്‍ എന്നും അറിയപ്പെടുന്ന ഈ നഗരം അതുകൊണ്ട് തന്നെ സമ്പന്നതയുടെ നഗരം എന്നും അറിയപ്പെടാറുണ്ട്. തലസ്ഥാനമായ റായ്പൂരില്‍ 80 കിലോമീറ്റര്‍ അകലെ മഹാനദി നദിയുടെ കരയിലാണ് ഈ ചെറുനഗരം സ്ഥിതി ചെയ്യുന്നത്.
കാഴ്ചകള്‍
പോയകാലത്തിന്‍െറ ചരിത്രം വിളിച്ചുപറയുന്ന ഒരു പിടി മനോഹര സ്മാരകങ്ങളാണ് ഈ ചെറുനഗരത്തിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം. ക്ഷേത്ര ശില്‍പ്പകലയുടെ ഉദാത്ത മാതൃക എന്ന് തന്നെ വിളിക്കാവുന്ന ലക്ഷ്മണ ക്ഷേത്രമാണ് ഈ നിരയില്‍ ഒന്നാമത്.
ആനന്ദ് പ്രഭു കുടി വിഹാര്‍, തുര്‍തൂരിയ, ബുദ്ധ വിഹാര്‍, രാം ടെമ്പിള്‍, ബര്‍നവാപാര വന്യജീവി സങ്കേതം, ഗന്ധേശ്വര്‍ ക്ഷേത്രം എന്നിവയാണ് മറ്റു ആകര്‍ഷണങ്ങള്‍.
ചരിത്ര താളുകളിലൂടെ
എ.ഡി അഞ്ചാം നൂറ്റാണ്ട് വരെ നീളുന്നതാണ് സിര്‍പുരിന്‍െറ ചരിത്രം. എ.ഡി ആറു മുതല്‍ പത്താം നൂറ്റാണ്ട് വരെ ഇവിടം പ്രമുഖ ബുദ്ധമത തീര്‍ഥാടന കേന്ദ്രമായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായ ഭൂമികുലുക്കം ഈ പ്രദേശത്തെ പാടെ തകര്‍ത്തെറിഞ്ഞു. സമ്പന്നമായ പൈതൃകം അവശേഷിപ്പിച്ച് ഒരു സംസ്കാരത്തെ ആകയാണ് ഭൂകമ്പം തകര്‍ത്തെറിഞ്ഞത്.



Click it and Unblock the Notifications