Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സൊളാന്‍

സൊളാന്‍ - ഇന്ത്യയുടെ കൂണ്‍ നഗരം

11

ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തെ മനോഹരമായ ഒരു ജില്ലയാണ് സൊളാന്‍. സൊളാന്‍ ഇന്ത്യയിലെ കൂണ്‍ നഗരം എന്നുമറിയപ്പെടുന്നു. ഈ പ്രദേശത്തെ വ്യാപകമായ കൂണ്‍ കൃഷി മൂലമാണ് ഈ പേര് വന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1467 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സൊളാന്‍ അതിന്‍റെ പ്രകൃതി സൗന്ദര്യത്തിന്‍റെ പേരിലാണ് ഏറെ അറിയപ്പെടുന്നത്. സൊളാന് ആ പേര് ലഭിച്ചത് ഈ സ്ഥലത്തെ പ്രാദേശിക ഹിന്ദു ആരാധനാ മൂര്‍ത്തിയായ ഷൊളോണി ദേവിയുടെ പേരില്‍ നിന്നാണ്.

വന്‍ മലനിരകളാലും, ഇടതിങ്ങിയ വനത്താലും ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ഇത്.1986 മീറ്റര്‍ ഉയരമുള്ള മാടിയുല്‍ പര്‍വ്വതം നഗരത്തിന്‍റെ കിഴക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് നഗരത്തില്‍ നിന്ന് തന്നെ വ്യക്തമായി കാണാന്‍ സാധിക്കും. വടക്ക് ഭാഗത്ത് കരോല്‍ പര്‍വ്വതമാണ്. ഇതാണ് ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള ഗിരിശൃംഘം. കാണ്ഡഗാട്ട്, കസൗലി, ചാലി, ദഗ്ഷായ് എന്നീ സ്ഥലങ്ങളിലേക്കുള്ള പര്‍വ്വതയാത്രകളുടെ ഒരു ക്യാമ്പാണ് സൊളാന്‍.

ഈ പ്രദേശങ്ങള്‍ വൃക്ഷങ്ങള്‍ ഇടതിങ്ങിവളരുന്നതും, ചെങ്കുത്തായ അനേകം കുന്നുകളുള്ളതുമാണ്. കാരോല്‍ പര്‍വ്വത്തിന്‍റെ മുകളില്‍ ഒരു ഗുഹയുള്ളതായാണ് നാട്ടുകാരുടെ വിശ്വാസം. ഈ ഗുഹയിലാണത്രേ പണ്ഡവന്‍മാര്‍ തങ്ങളുടെ  വനവാസക്കാലത്ത് താമസിച്ചത്. 1920 ല്‍ ബ്രിട്ടിഷുകാര്‍ക്കെതിരെ ഐറിഷ് കലാപം ഈ പ്രദേശത്ത് നടന്നു. ഇത് ഈ പ്രദേശത്തെ ചരിത്രപ്രാധാന്യമുള്ളതാക്കി മാറ്റി. കലാപത്തില്‍ രണ്ട് ഐറിഷ് പട്ടാളക്കാര്‍ കൊല്ലപ്പെടുകയും, നിരവധി പേരെ ജയിലിലടക്കുകയും ചെയ്തു.

ഇവിടുത്തെ പ്രധാന സന്ദര്‍ശക കേന്ദ്രങ്ങളെന്ന് പറയുന്നത് യാങ്ങ്ഡ്രങ്ങ് ടിബറ്റന്‍ സന്യാസി മഠം, ഷോളോണി ദേവി ക്ഷേത്രം, ഗുര്‍ഖ കോട്ട, ജതോലി ശിവക്ഷേത്രം എന്നിവയാണ്. സൊളാന്‍ ശരിക്കും വ്യവസായങ്ങള്‍ സജീവമായ ഒരു പ്രദേശമാണ്. ഈ പ്രദേശത്തിന്‍റെ പ്രധാന സാമ്പത്തിക സ്രോതസും ഈ വ്യവസായങ്ങളാണ്. ഹിമാലയന്‍ പൈപ്പ് ഇന്‍ഡസ്ട്രീസ്, എച്ച്.എഫ്.സി.എല്‍, ബൈമെറ്റല്‍ കണ്‍ട്രോള്‍സ് ലിമിറ്റഡ്, എന്നിവ പ്രധാന സ്ഥാപനങ്ങളില്‍പെടുന്നു.

സൊളാന് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട് ചണ്ഡിഗഡാണ്.ഇത് നഗരത്തില്‍ നിന്ന്  67 കിലോമീറ്റര്‍ അകലെയാണ്. മുംബൈ, ന്യുഡെല്‍ഹി, ശ്രീനഗര്‍, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളുമായി ഈ എയര്‍പോര്‍ട്ട്  സൊളാനെ ബന്ധിപ്പിക്കുന്നു . ഇവിടേക്ക് ട്രെയിനില്‍ വരാന്‍ ഉദ്ദേശിക്കുന്ന സഞ്ചാരികള്‍ക്ക് കാല്‍ക്ക റെയില്‍വേസ്റ്റേഷനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ സ്ഥലം സൊളാനില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയാണ്. ട്രെയിന്‍ മാര്‍ഗ്ഗം പ്രധാന നഗരങ്ങളായ മുംബൈ, ഡല്‍ഹി, അമൃതസര്‍, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധപ്പെടാം. റോഡ് മാര്‍ഗ്ഗം വരാനിഷ്ടപ്പെടുന്നവര്‍ക്ക് പ്രൈവറ്റ്, സര്‍ക്കാര്‍ ബസുകള്‍ ഡല്‍ഹിയില്‍ നിന്നും ചണ്ഡിഗഡില്‍ നിന്നും ലഭിക്കും.

സൊളാനില്‍ വര്‍ഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ ഏത് സമയത്തും സന്ദര്‍ശനയോഗ്യമായ ഒരു സ്ഥലമാണ് സൊളാന്‍.

സൊളാന്‍ പ്രശസ്തമാക്കുന്നത്

സൊളാന്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സൊളാന്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സൊളാന്‍

  • റോഡ് മാര്‍ഗം
    ഡല്‍ഹി,ചണ്ഡിഗഡ് എന്നിവിടങ്ങളില്‍ നിന്ന് ഏറെ പ്രൈവറ്റ്, സര്‍ക്കാര്‍ ബസുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസുകളില്‍ ഇരുനൂറ് രൂപക്കടുത്തേ ടിക്കറ്റ് ചാര്‍ജ്ജ് വരൂ. സര്‍ക്കാര്‍ ബസില്‍ ചാര്‍ജ്ജ് ഇതിലും കുറവാണ്. നിരവധി സര്‍വ്വീസുകളുമുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ട്രെയിനില്‍ വരുന്നവര്‍ സൊലാന്‍ നഗരത്തില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയുള്ള കാല്‍ക്ക സ്റ്റോപ്പിലിറങ്ങണം. കല്‍ക്കത്ത, മുംബൈ, ഡല്‍ഹി, അമൃതസര്‍ എന്നിവിടങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് ട്രെയിന്‍ ലഭിക്കും.ഇവിടെ നിന്ന് ടാക്സിയില്‍ സൊളാനിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വിമാനമാര്‍ഗ്ഗം വരുന്നവര്‍ക്ക് സൊളാനിനടുത്തുള്ള എയര്‍പോര്‍ട്ടായ ചണ്ഡിഗഡില്‍ ഇറങ്ങാം. സൊളാന്‍ നഗരത്തില്‍ നിന്ന് 67 കിലോമീറ്റര്‍അകലെയാണ് എയര്‍പോര്‍ട്ട്.ന്യൂഡല്‍ഹി, മുംബൈ, ജയ്പൂര്‍, ശ്രീനഗര്‍ എന്നിവിടങ്ങളിലേക്കൊക്കെ ഇവിടെ നിന്ന് വിമാന സര്‍വ്വീസുണ്ട്. വിമാനത്താവളത്തില്‍ നിന്ന് സൊളാനിലേക്ക് ടാക്സി ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
15 Mar,Sun
Return On
16 Mar,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
15 Mar,Sun
Check Out
16 Mar,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
15 Mar,Sun
Return On
16 Mar,Mon