Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സ്വാമിമലൈ

സ്വാമിമലൈ: ഉത്സവങ്ങളുടെ നഗരം

12

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണത്തിനടുത്തായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് സ്വാമിമലൈ. ദൈവത്തിന്റെ കുന്ന് എന്നാണ് സ്വാമിമലൈയുടെ അര്‍ത്ഥം. മുരുകന്റെ ആറ് പടൈ വീടുകളില്‍ ഒന്നാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. വെങ്കല നാണയങ്ങളുണ്ടാക്കുന്ന കേന്ദ്രങ്ങള്‍ ഏറെയുണ്ട് ഇവിടെ. കാര്‍ഷിക വൃത്തിയാണ് ഈ നാട്ടിലെ ജനങ്ങളുടെ പ്രധാനപ്പെട്ട വരുമാനമാര്‍ഗ്ഗം. അരിയും പഞ്ചസാരയുമാണ് പ്രധാനമായും ഉല്‍പ്പാദിപ്പിയ്ക്കുന്നത്. തിരുവെരാകമെന്ന പേരിലും സ്വാമിമലൈ അറിയപ്പെടുന്നുണ്ട്.

ചരിത്രപരമായ പ്രാധാന്യം

കാവേരി നദിയുടെ ഒരു കൈവഴിയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. മുരുകന്റെ ആറ് പടൈ വീടുകളില്‍ നാലാമത്തേതാണ് ഇവിടമെന്നാണ് ഹൈന്ദവരുടെ വിശ്വാസം. മുരുകന്റെ ക്ഷേത്രം തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഒരിക്കല്‍ ഓം എന്ന പ്രണവമന്ത്രത്തിന്റെ പൊരുള്‍ പിതാവായ പരമശിവന് മുരുകന്‍ പറഞ്ഞുകൊടുത്തത് ഇവിടെ വച്ചാണെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതീഹ്യത്തില്‍ പറയുന്നത്. ഇവിടെ മരുകന്റെ ശിഷ്യനാണ് പരമശിവന്‍. സ്വാമിനാഥന്‍ എന്ന രീതിയിലാണ് ഇവിടെ മുരുകനെ ആരാധിച്ചുവരുന്നത്.

ഉത്സവങ്ങളും ആഘോഷങ്ങളും

ക്ഷേത്രനഗരമായ കുംഭകോണവുമായി ഏറെ അടുത്തുകിടക്കുന്ന സ്വാമിമലൈ എന്നും തീര്‍ത്ഥാടകര്‍ എത്താറുള്ള സ്ഥലമാണ്‌. ഒരുപാട് ഉത്സവങ്ങള്‍  ഇവിടുത്തെ മുരുക ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്നുവരുന്നുണ്ട്. ഏപ്രില്‍ മാസത്തില്‍ നടക്കുന്ന രഥോത്സവവും മാര്‍ച്ചില്‍ നടക്കുന്ന പൈങ്കുനി ഉത്രവുമാണ് ഉത്സവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. വിശാഖോത്സവം, സ്‌കന്ദ ശാന്തി ഉത്സവം എന്നിവയെല്ലാം ഇവിടെ വലിയ പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നുണ്ട്.

സ്വാമിമലൈ പ്രശസ്തമാക്കുന്നത്

സ്വാമിമലൈ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സ്വാമിമലൈ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സ്വാമിമലൈ

  • റോഡ് മാര്‍ഗം
    തമിഴ്‌നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേയ്ക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുണ്ട്. ഉത്സവകാലങ്ങളിലും മറ്റും കൂടുതല്‍ ബസ് സര്‍വ്വീസുള്‍ ഉണ്ടാകാറുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കുംഭകോണം റെയില്‍വേ സ്‌റ്റേഷനാണ് സ്വാമിമലൈയ്ക്കടുത്തുള്ളത്. കുംഭകോണത്തുനിന്നും സ്വാമിമലയിലേയ്ക്ക് 8 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു. കൊല്ലം, തിരുപ്പതി, ചെന്നൈ, രാമേശ്വരം എന്നിവിടങ്ങളില്‍ നിന്നെല്ലാം കുംഭകോണത്തേയ്ക്ക് ഒട്ടേറെ ട്രെയിനുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സ്വാമിമലയ്ക്കടുത്തുള്ള വിമാനത്താവളം ട്രിച്ചിയിലാണ്. ഇവിടേയ്ക്ക് ഏതാണ്ട് 85 കിലോമീറ്റര്‍ ദൂരമുണ്ട്. അടുത്തുള്ള അന്താരാഷ്ട്ര വിമാനം ചെന്നൈയിലാണ്. ഇവിടേയ്ക്കാണെങ്കില്‍ 264 കിലോമീറ്ററാണ് ദൂരം. രണ്ട് സ്ഥലങ്ങളില്‍ നിന്നും ബസിലോ ടാക്‌സിയിലോ സ്വാമിമലൈയില്‍ എത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed