അരുണാചല്‍പ്രദേശിലെ ലോഹിത് ജില്ലയിലെ ഒരു ചെറിയ ടൗണാണ് തെസു. മനോഹാരിതയാര്‍ന്ന താഴ്വരകളും, നദികളും ചേര്‍ന്ന ഏറെ ആകര്‍ഷകമായ ഒരു ഭൂമികയാണിത്. ഇവിടെ വസിച്ചിരുന്ന പൗരാണിക വംശം മിഷ്മി വര്‍ഗ്ഗത്തില്‍ പെട്ടവരായിരുന്നു. മഹാഭാരത കാലഘട്ടം മുതല്‍ ഇവര്‍ നിലവിലുണ്ടായിരുന്നവരാണ്. ശ്രീകൃഷ്ണഭഗവാന്‍റെ ആദ്യ ഭാര്യയായ രുക്മിണി മിഷ്മി വംശത്തില്‍ പെട്ടവളായിരുന്നു. മിഷ്മി വിഭാഗത്തിലെ ഏറ്റവും പ്രധാന ആഘോഷമാണ് തംലാഡു പൂജ. എല്ലാ വര്‍ഷവും ഫെബ്രുവരി 15 ന് നടക്കുന്ന ഈ ആഘോഷത്തില്‍ എല്ലാ വിഭാഗങ്ങളില്‍ പെട്ടവരും പങ്കുചേരുന്നു.
തെസുവില്‍ വിനോദസഞ്ചാരത്തിനനുയോജ്യമായ ഏതാനും സ്ഥലങ്ങളുണ്ട്. പരശുരാം കുണ്ഡ് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഏറെ ഹിന്ദു തീര്‍ത്ഥാടകരെത്തിച്ചേരുന്ന ഒരു സ്ഥലമാണ്. ഇവിടം സന്ദര്‍ശിക്കുന്നവര്‍ കുളത്തില്‍ മുങ്ങി നിവര്‍ന്ന് പാപമോചനം പ്രാപിക്കുന്നു. എല്ലാ വര്‍ഷവും ജനുവരിയില്‍ നടക്കുന്ന ഒരു മേളയോടനുബന്ധിച്ചാണ് ഈ സ്നാനം പ്രധാനമായും നടക്കുന്നത്. ഗ്ലോ തടാകം, ഹവാ ക്യാംപ്, ചുടുനീരുറവ എന്നിവയാണ് തെസുവിലെ മറ്റ് പ്രധാന കാഴ്ചകള്‍..
തെസുവിലെ ജനത
തെസുവിലെ പ്രധാന ജനവിഭാഗം തിബറ്റന്‍ വംശജരാണ്. ലാമാ ക്യാംപ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന താമസസ്ഥലത്ത് ഏകദേശം 2000 ഓളം പേര്‍ താമസിക്കുന്നു. തെസു മാര്‍ക്കറ്റില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ ടിന്‍ഡോലോങ്ങിലാണ് ഈ ക്യാംപ്. തിബറ്റിലെ വിവിധ വിഭാഗങ്ങളില്‍ പെടുന്നവരുടെ അഞ്ച് ക്യാംപുകള്‍ ഇവിടെയുണ്ട്. അതില്‍ പ്രധാനപ്പെട്ടവ ഖാങ്ങ് കോംഗ്പോ, പെമാകോ എന്നിവയാണ്.
1960 ല്‍ ചൈനക്കാര്‍ തിബറ്റ് ആക്രമിച്ചപ്പോള്‍ ഇവിടേക്ക് കുടിയേറിയവരാണിവര്‍.. അന്നുമുതല്‍ ഇവര്‍ തങ്ങളുടെ സന്യാസമഠങ്ങളും, ഹെല്‍ത്ത് സെന്‍ററുകളും, സ്കൂളുകളും, നഴ്സിംഗ്ഹോമുകളും നിര്‍മ്മിച്ച് തങ്ങളുടേതായ ജീവിത ശൈലിയില്‍ ജീവിച്ചുവരുന്നു. ഗവണ്‍മെന്‍റില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇവര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്.
എങ്ങനെ എത്തിച്ചേരാം?
റോഡ്, റെയില്‍വേ, വിമാനമാര്‍ഗ്ഗങ്ങളില്‍ തെസുവിലേക്ക് സുഗമമായി എത്തിച്ചേരാം. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ടിന്‍സുകിയ ആണ്. തെസുവിലേക്ക് എത്തിച്ചേരാന്‍ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത് ടാക്സികളും, ബസുകളുമാണ്.
സന്ദര്‍ശനയോഗ്യമായ കാലം
ഡിസംബറില്‍ ആരംഭിച്ച് ഫെബ്രുവരി വരെ നീളുന്ന ശൈത്യകാലമാണ് തെസു സന്ദര്‍ശനത്തിന് അനുയോജ്യം.



Click it and Unblock the Notifications