തമിഴ്നാട്ടില്‍ അടുത്തകാലത്ത് രൂപീകരിച്ച ജില്ലയാണ് തേനി. പടിഞ്ഞാറന്‍ പര്‍വ്വതനിരകള്‍ക്ക് താഴെ സ്ഥിതി ചെയ്യുന്ന തേനി ഒഴിവ് ദിനങ്ങള്‍ ചെലവഴിക്കാന്‍ അനുയോജ്യമായ ഇടമാണ്. പെരിയാകുളം, ഉത്തമപാളയം, എന്നിവയും, കൈത്തറിക്കും, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തിനും പ്രശസ്തമായ ആണ്ടിപട്ടിയും ഈ ജില്ലയിലാണ്. തേനി സന്ദര്‍ശിച്ചാല്‍ അവിടെ നിന്ന് മൃദുവായ ടൗവ്വല്‍, മധുരമൂറുന്ന മാമ്പഴം, സില്‍ക്ക് കോട്ടണ്‍, സുഗന്ധം പരത്തുന്ന ഏലം, മുളക്, ഉന്മേഷമേകുന്ന കാപ്പി, ആരോഗ്യദായകമായ ഗ്രീന്‍ ടീ എന്നിവ വാങ്ങാന്‍ മറക്കരുത്.
തേനിയിലെ കാഴ്ചകള്‍
തേനിയില്‍ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. വൈഗൈ ഡാം, സൊത്തുപ്പുറൈ ഡാം, ഷണ്‍മുഖനദി ഡാം, എന്നിവ പിക്നികിന് പറ്റിയ സ്ഥലങ്ങളാണ്. കണ്ണിന് ആനന്ദം പകരുന്ന സുരുളി, കമ്പക്കാരി, ചിന്ന സുരുളി എന്നീ വെള്ളച്ചാട്ടങ്ങള്‍ ഇവിടെയുണ്ട്. ഏറെ ക്ഷേത്രങ്ങളും, ദേവാലയങ്ങളുമുള്ള തേനി ഹിന്ദു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. ഇന്ത്യയെമ്പാടും നിന്നുള്ള ഭക്തര്‍ കുച്ചാനൂര്‍, മാവൂത്ത്, തീര്‍ത്ഥതൊട്ടി, ഗൗരിയമ്മന്‍ ക്ഷേത്രം, ബാലസുബ്രഹ്മണ്യം ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നു. മേഘമലൈ കുന്നുകള്‍, ബോധിമേട്, പരവശ ഉലകം വാട്ടര്‍ തീം പാര്‍ക്ക് എന്നിവയും തേനിയിലെ ആകര്‍ഷണങ്ങളാണ്.
ഉത്സവങ്ങളും ആഘോഷങ്ങളും പൊങ്കല്‍, ശിവരാത്രി, മാശി മഹം എന്നിവ ഏറെ ആഹ്ലാദത്തോടെ കൊണ്ടാടപ്പെടുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ഈ ഉത്സവങ്ങള്‍. ഈ ഉത്സവകാലത്ത് തന്നെയാണ് ഇവിടെ കാളവണ്ടിയോട്ടമത്സരം നടക്കുന്നത്.
സന്ദര്‍ശനയോഗ്യമായ കാലം
വര്‍ഷത്തില്‍ ഏത് സമയത്തും തേനി സന്ദര്‍ശിക്കാം. എന്നാല്‍ ഉത്സവ സമയത്താണെങ്കില്‍ അതില്‍ നിങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. കൂടാതെ ഇക്കാലത്ത് കാലാവസ്ഥ അനുകൂലമായതിനാല്‍ കടുത്ത ചൂടില്‍ കഷ്ടപ്പെടാതെ കാഴ്ചകള്‍ കാണാം.
തേനിയില്‍ എങ്ങനെ എത്താം?
റെയില്‍ മാര്‍ഗ്ഗവും, റോഡ് മാര്‍ഗ്ഗവും തേനി മറ്റ് നഗരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. തേനിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം മധുരയാണ്.



Click it and Unblock the Notifications