ഗോവ എക്സ്പ്രസ്
ഗോവയിലെ വാസ്കോ ഡ ഗാമ മുതൽ ഡൽഹിയിലെ നിസാമുദിൻ വരെ പോകുന്ന ട്രെയിനാണ് ഗോവ എക്സ്പ്രസ്. ഇത്രയും ദൂരം ഈ ട്രെയിനിൽ യാത്ര ചെയ്യണമെന്നില്ല വാസ് കോ ഡാ ഗാമ മുതൽ കർണാടകയിലെ ലോണ്ഡ വരെ യാത്ര ചെയ്യുമ്പോ ഗോവയിലെ സുന്ദരമായ ബീച്ചുകൾ കണ്ട് ആസ്വദിക്കാം. മൂന്നര മണിക്കൂറാണ് ഈ യാത്രയുടെ ദൈർഘ്യം.
Photo Courtesy: Superfast1111
ദിബ്രുഗഡ് രാജധാനി എക്സ്പ്രസ്
വെസ്റ്റ് ബംഗാളിലെ ജൽപായ്ഗുരി മുതൽ അസാമിലെ തിൻസുകിയ വരെ നമുക്ക് രാജധാനി എക്സ്പ്രസിനെ ആശ്രയിക്കാം. ജൽപായ് ഗുരിയിൽ നിന്ന് ആരംഭിക്കുന്ന ദിബ്രുഗഡ് രാജധാനി എക്സ്പ്രസിലെ യാത്ര സുന്ദരമായ ഒരു അനുഭവമായിരിക്കും പതിനാറു മണിക്കൂർ ആണ് ഈ ട്രെയിൻ യാത്ര.
Photo Courtesy: Pratik12951
ആ യാത്രയെക്കുറിച്ച്
സുന്ദരമായ പച്ചപുതച്ച നെൽപ്പാടങ്ങളുടേയും തേയിലത്തോട്ടങ്ങളുടേയും നടുവിലൂടെ ചൂളമടിച്ച് നീങ്ങുന്ന ട്രെയിൻ രാജൻ ഇരുട്ടാകുന്നതോടെ ബ്രഹ്മപുത്ര നദി കടക്കും പിന്നെ യാത്ര ഗുവഹാത്തിയിലേക്കാണ് നഗരത്തിലെ ചേരിയിലൂടെ ഇഴഞ്ഞ് നീങ്ങുന്ന നമ്മുടെ രാജാധിരാജ രാവിലെ തന്നെ തിൻസുകിയയിൽ എത്തിച്ചേരും
Photo Courtesy: Superfast1111
നിസമ്മുദിൻ ഡുറന്റോ എക്സ്പ്രസ്
പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് അതിവേഗ ബഹുദൂര യാത്ര ഡുറന്റോ എക്സ്പ്രസിൽ ആണെങ്കിൽ ബഹുകേമം ആണെന്ന്
പറയാതിരിക്കാൻ പറ്റില്ല. പൂനെയിൽ നിന്ന് നദികളും മരുഭൂമികളും മലനിരകളും കടന്ന് ഗ്രാമീണതയുടെ ചാരുതയും നഗരങ്ങളിലെ നാഗരിതയും കടന്ന് ഡുറന്റോ എക്സ്പ്രസിലുള്ള ഡൽഹി യാത്ര അവിസ്മരണീയമായ ഒന്നായിരിക്കും. 20 മണിക്കൂർ ആണ് ഈ യാത്ര.
Photo Courtesy: Superfast1111
മാണ്ഡോവി എക്സ്പ്രസ്
സഹ്യാദ്രിക്കും അറബിക്കടലിനുമിടയിലൂടെ നീളുന്ന കൊങ്കൺ റെയിൽവെയിലൂടെ പോകുന്ന ഏത് ട്രെയിൻ യാത്രയും അവിസ്മരണീയമാണ്. ഗോവയിലെ മഡ്ഗോവ മുതൽ മുംബൈ വരെ കൊങ്കൺ പാതയിലൂടെ യാത്ര ചെയ്യുന്ന കാര്യം പ്രത്യേകിച്ച് വിവരിക്കേണ്ട ആവശ്യമില്ലെന്ന് തോന്നുന്നില്ല. നൂറുകണക്കിന് നദികളും 92 തുരങ്കങ്ങളും അനേകം പാലങ്ങളും കടന്നുള്ള ഈ യാത്ര 12 മണിക്കൂർ നീളുന്നതാണ്.
Photo Courtesy: runran
ഡെക്കാൻ ഒഡീസി
ഇന്ത്യയിലെ ഏറ്റവും ആഢംബരവും ചെലവേറിയതുമായ ട്രെയിനായ മഹാരാജ എക്സ്പ്രസിന്റെ മുംബൈ - ഡൽഹി ട്രെയിൻ ആയ ഡെക്കാൻ ഒഡീസിയിലെ യാത്രയും അവിസ്മരണീയമായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.
Photo Courtesy: Nichalp
അയലൻഡ് എക്സ്പ്രസ്
കന്യാകുമാരിയിൽ നിന്ന് ബാംഗ്ലൂർ വരെ നീളുന്ന അയലൻഡ് എക്സ്പ്രസിനെക്കുറിച്ച് അറിയാത്ത മലയാളികൾ വിരളമായിരിക്കും വർഷങ്ങൾക്ക് മുൻപ് പെരുമൺ ദുരന്തത്തിൽപ്പെട്ട അതേ ട്രെയിൻ. അയലൻഡ് എക്സ്പ്രസിൽ കന്യാകുമാരി മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നത് നല്ല ഒരു അനുഭവമായിരിക്കും. തെങ്ങിൻ തോപ്പുകൾ നിറഞ്ഞ ആ ടിപ്പിക്കൽ കേരളം കാണണമെങ്കിൽ ഈ യാത്ര ധാരാളം രണ്ടേകാൽ മണിക്കൂർ ആണ് കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരം.
Photo Courtesy: Jomesh P A
ഹിമാലയൻ ക്യൂൻ
പേരു സൂചിപ്പിക്കുന്നത് പോലെ ഹിമാലയൻ മലനിരകളുടെ താഴ്വരയിലൂടെയാണ് ഈ ട്രെയിനിന്റെ യാത്ര. ഹരിയാനയിലെ കാൽക്ക മുതൽ ഹിമാചൽപ്രദേശിലെ ഷിംലവരെ നീളുന്നതാണ് ഈ ട്രെയിനിന്റെ യാത്ര. 102 തുരങ്ങളും 87 പാലങ്ങളും 900 വളവുകളും പിന്നിട്ട് ഹിമാലയൻ സാനുക്കളുടെ താഴ്വരയിൽ എത്തുന്ന ഈ ട്രെയിനിലെ യാത്ര അവിസ്മരണീയമായ ഒന്നായിരിക്കും. ഏകദേശം 5 മണിക്കൂർ ആണ് ഈ യാത്രയുടെ ദൈർഘ്യം.
Photo Courtesy: Smeet Chowdhury
ജമ്മു മെയിൽ
ട്രെയിൻ യാത്ര ജമ്മുകാശ്മീരിലൂടെയാണെങ്കിൽ അതിനുപറ്റിയ ട്രെയിനാണ് ജമ്മു മെയിൽ. തുരങ്കങ്ങളും പാലങ്ങളും നിറഞ്ഞ
സുന്ദരമായ പാതയിലൂടെയാണ് ഈ ട്രെയിൻ നീളുന്നത്. മൂന്ന് മണിക്കൂർ ആണ് ഈ യാത്രയുടെ ദൈർഘ്യം.
Photo Courtesy: Abhinav Phangcho Choudhury
റോയൽ ചാരിയറ്റ്
കർണാടകയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഉദ്ദേശമെങ്കിൽ അതിന് പറ്റിയ ആഢംബര ട്രെയിനാണ് റോയൽ ചാരിയറ്റ്.
Photo Courtesy: Ichattopadhyaya
ടോയ് ട്രെയിൻ
ഡാർജിലിംഗിൽ പോയിട്ടുള്ള സഞ്ചാരികൾക്ക് ആസ്വദിക്കാൻ പറ്റിയതാണ് അവിടുത്തെ ടോയ് ട്രെയിൻ.
Photo Courtesy: AHEMSLTD