01. കോര്‍ബറ്റ് ദേശീയ ഉദ്യാനം
പ്രകൃതി സ്‌നേഹികളുടെ സ്വര്‍ഗ്ഗമാണ് കോര്‍ബറ്റ് ദേശീയ ഉദ്യാനം. പ്രശാന്തമായ അന്തരീക്ഷത്തില്‍ കുറച്ചു സമയം വിശ്രമിക്കണമെന്നുള്ളവര്‍ക്കും ഇവിടേക്കുള്ള യാത്ര ആനന്ദം പകരും. നേരത്തെ ഈ ദേശീയ ഉദ്യാനം രാംഗംഗ ദേശീയ ഉദ്യാനം എന്നാണ് അറിയപ്പെട്ടിരുന്നത്. 1957ല്‍ കോര്‍ബറ്റ് ദേശീയ ഉദ്യാനം എന്ന് പേര് മാറ്റുകയായിരുന്നു. വിശദമായി വായിക്കാം
Photo Courtesy: Vikram Gupchup
02. ഹരിദ്വാര്‍
മായാപുരി എന്നും ഹരിദ്വാറിന് വിളിപ്പേരുണ്ട്. കപില, മോക്ഷദ്വാര്‍, ഗംഗാദ്വാര്‍ എന്നിങ്ങനെയുള്ള പേരുകളിലും ഈ പുണ്യനഗരം പരാമര്‍ശിക്കപ്പെടുന്നു. വിക്രമാദിത്യ രാജാവിന്റെ കാലം മുതലുള്ള ചരിത്രങ്ങള്‍ പറയുവാനുണ്ട് പുണ്യനഗരമായ ഹരിദ്വാറിന്. ഗംഗാനദിക്കരയിലുള്ള ഈ വിശുദ്ധകേന്ദ്രം ലോകമെമ്പാടും അറിയപ്പെടുന്ന ക്ഷേ്ത്രനഗരി കൂടിയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഹരിദ്വാറിലേക്ക് എത്തിച്ചേരുന്നു. വിശദമായി വായിക്കാം
Photo Courtesy: Prashant Chauhan
03. നൈനിറ്റാള്‍
ഹിമാലയന്‍ മലനിരകളിലാണ് നൈനിറ്റാള്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ തടാക ജില്ല എന്ന് അറിയപ്പെടുന്ന നൈനിറ്റാള്‍ കുമൗണ്‍ മലനിരകള്‍ക്ക് ഇടയില്‍ സ്ഥിതി ചെയ്യുന്നത്. മനോഹാരിത തുളുമ്പുന്ന തടാകങ്ങളാല്‍ അനുഗൃഹീതമാണ് നൈനിറ്റാള്‍. സ്‌കന്ദപുരാണത്തില്‍ നൈനിറ്റാളിനെ കുറിച്ച് പരാമര്‍ശമുണ്ട്. ത്രി ഋഷി സരോവര്‍ എന്നാണ് സക്‌ന്ദപുരാണത്തില്‍ നൈനിറ്റാളിനെ വിശേഷിപ്പിച്ചിരിക്കുന്നത്. വിശദമായി വായിക്കാം
Photo Courtesy: Abhishek gaur70
04. മസൂരി
ഉത്തരാഖണ്ഡിലെ ഡെറാഡൂണ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ ഹില്‍സ്റ്റേഷനാണ് മുസ്സൂറി. മലനിരകളുടെ രാജകുമാരി എന്ന് അറിയപ്പെടുന്ന മുസ്സൂറി സമുദ്രനിരപ്പില്‍ നിന്ന് 1880 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ഹിമാലത്തിന്റെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന മുസ്സൂറിയില്‍ നിന്നാല്‍ ശിവാലിക് മലനിരകള്‍, ഡൂണ്‍ താഴ്‌വര എന്നിവയുടെ വശ്യമനോഹാരിത ആസ്വദിക്കാനാകും. വിശദമായി വായിക്കാം
Photo Courtesy: Woodstockschool at en.wikipedia
05. അല്‍മോറ
കുമയൂണ്‍ മേഖലയിലെ ഏറ്റവും ജനപ്രീതിയുള്ള അല്‍മോര പട്ടണം ശരിക്കും ഒരു ഗിരിനഗരമാണ്. കുതിരസവാരിക്കാരന്‍റെ ഇരിപ്പിടത്തോട് സാദൃശ്യമുണ്ട് അല്‍മോരയുടെ രേഖാചിത്രത്തിന്. സിയാല്‍, കോസി നദികള്‍ക്കിടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1651 മീറ്റര്‍ ഉയരത്തിലായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വനഭൂമികളുടെ ഹരിതാവരണമണിഞ്ഞ അല്‍മോര 15 ഉം 16 ഉം നൂറ്റാണ്ടുകളില്‍ ഛാന്ദ്, കത്യൂര്‍ രാജവംശങ്ങളുടെ അധീനതയിലായിരുന്നു. വിശദമായി വായിക്കാം
Photo Courtesy: Travelling Slacker from Mumbai, India
06. ഋഷികേശ്
പുണ്യഭൂമിയായ ഋഷികേശിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന ഋഷികേശ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ഋഷികേശ്. ഗംഗാനദിക്കരയിലെ ഈ പുണ്യഭൂമിയിലേക്ക് വര്‍ഷംതോറും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത അത്രയും ആളുകളാണ് എത്തിച്ചേരുന്നത്. വിശദമായി വായിക്കാം
Photo Courtesy: Amit.pratap1988
07. പൂക്കളുടെ താഴ്‌വര
ഗോവിന്ദഘഢ് വഴി ഹേമകുണ്ഡ് സാഹിബിലേക്കുള്ള പാതയിലാണ് പൂക്കളുടെ താഴ്‌വര സ്ഥിതി ചെയ്യുന്നത്. ഘന്‍ഘാരിയ ഗ്രാമത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന താഴ്‌വരയെ ചുറ്റി മഞ്ഞുമൂടിയ മലനിരകള്‍ കാണാം. മഞ്ഞ നിറത്തിലും വെള്ള നിറത്തിലുമുള്ള കടല്‍ച്ചൊറി (അനെമോണ്‍), ഡയാന്തസ്, കാലെന്‍ഡ്യൂല, ഹിമാലയന്‍ ബ്‌ളൂ പോപ്പി, സ്‌നേക്ക് ലില്ലി എന്നിവ ഉള്‍പ്പെടെ മുന്നൂറിലധിം ചെടികള്‍ ഇവിടെയുണ്ട്. പൂക്കള്‍ക്ക് പുറമെ കറുത്ത ഹിമാലയന്‍ കരടി, ടാഹ്‌റുകള്‍, കസ്‌തൂരിമാന്‍, സെറോകള്‍, ഹിമപ്പുലി തുടങ്ങിയ മൃഗങ്ങളെ കാണാനുള്ള അവസരവും ഇവിടെ സഞ്ചാരികള്‍ക്ക് ലഭിക്കും. അപൂര്‍വ്വങ്ങളായ ചിത്രശലഭങ്ങളും പൂക്കളുടെ താഴ്‌വരയ്‌ക്ക് മനോഹാരിത പകരുന്നു. വിശദമായി വായിക്കാം
Photo Courtesy: Pankaj Says So
08. ചാര്‍ധാം യാത്ര
ബദ്രിനാഥ് ക്ഷേത്രവും ഈ ക്ഷേത്രത്തിന് സമീപത്തുള്ള മൂന്ന് ക്ഷേത്രങ്ങളിലേക്കുമുള്ള സന്ദര്‍ശനമാണ് ഛോട്ട ചാര്‍ ധാം എന്ന് അറിയപ്പെടുന്നത്. കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ക്ഷേത്രങ്ങളാണ് ഛോട്ട ചാര്‍ ധാം യാത്രയിലെ മറ്റു മൂന്ന് ക്ഷേത്രങ്ങള്‍. ഹിമാലയ പര്‍വ്വതത്തിന്റെ താഴ്വരയിലാണ് ഈ ക്ഷേത്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഈ ക്ഷേത്രങ്ങളിലേക്കുള്ള യാത്ര തീര്‍ച്ചയായു ത്രില്ലടിപ്പുക്കുന്ന ഒന്നായിരിക്കും. വിശദമായി വായിക്കാം
Photo Courtesy: Drakrana
09. ഓലി
ഉത്തരാഖണ്ഡിലെ അതിസുന്ദരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഓലി. മഞ്ഞ് മൂടിയ മലഞ്ചെരുവുകളും ദേവദാരു വനങ്ങളുടെ ഹരിതാഭയും ആണ് ഓലിയിലെ കാഴ്‌ചകള്‍ക്ക് പശ്ചാത്തലമൊരുക്കുന്നത്. ഓലിയിലെ സ്‌കീയിങ് കേന്ദ്രങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചവയാണ്. പുല്‍മേട് എന്നര്‍ത്ഥം വരുന്ന ബുഗ്യാല്‍ എന്നൊരു പേരും കൂടി ഓലിയ്‌ക്കുണ്ട്. വിശദമായി വായിക്കാം
Photo Courtesy: Mandeep Thander
10. മുന്‍ശിയാരി
പിതോരഘറില്‍ നിന്ന് 127 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ് മുന്‍ശ്യാരി. ഹിമാലയ പര്‍വ്വത പ്രാന്തത്തിലെ ജോഹര്‍ മേഖലയിലേക്കുള്ള പ്രവേശനവീഥി കൂടിയാണ് ഈ പട്ടണം. മിലം, റമിക്, റലം എന്നീ ഹിമ പരപ്പുകള്‍ ഈ പട്ടണത്തിന് സമീപ ത്തായാണ് വിലയിക്കുന്നത്. മഹേശ്വര്‍ കുണ്ഡ്, തമരി കുണ്ഡ് എന്നീ പൊയ്കകള്‍ മുന്‍ശ്യാരിയെ വലയം ചെയ്ത് കിടക്കുന്നു. കൂടാതെ ഗോരി നദി ഗംഗയില്‍ നിന്ന് കൈപുഴയായി മാറുന്നത് ഇവിടെവെച്ചാണ്. വിശദമായി വായിക്കാം
Photo Courtesy: http://www.flickr.com/photos/73109955@N00/