01. ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്ക്
കുട്ടികളുമായി കറങ്ങാന്‍ പറ്റിയ ബാംഗ്ലൂരിലെ മികച്ച ഒരു സ്ഥലമാണ് ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്ക്. ശരിയായ രീതിയില്‍ പരിപാലിക്കപ്പെടുന്ന മൃഗശാലയും പാര്‍ക്കും ജംഗിള്‍ സഫാരിയുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍. വിശദമായി വായിക്കാം
Photo Courtesy: Harsha K R
02. ബാല്‍ ഭവന്‍
ബാംഗ്ലൂരിലെ കബ്ബണ്‍ പാര്‍ക്കിനുള്ളിലാണ് കുട്ടികളുമായി സമയം ചെലവിടാന്‍ ഏറ്റവും അനുയോജ്യമായ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കുട്ടികളെ ആകര്‍ഷിപ്പിക്കുന്ന നിരവധി റൈഡുകള്‍ ഇവിടെയുണ്ട് ടോയ് ട്രെയിന്‍ റൈഡ്, ഡോള്‍ മ്യൂസിയം, മിനിപാര്‍ക്ക്, ക്രാഫ്റ്റ് വര്‍ക്‌ഷോപ്. 12 ഏക്കറിലായിട്ടാണ് കുട്ടികളുടെ ഈ പറുദീസ സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Bennet Manuel
03. അക്വേറിയം
ബാംഗ്ലൂരിലെ കസ്തൂര്‍ബ റോഡില്‍ കബ്ബണ്‍ പാര്‍ക്കിന്റെ സമീപത്തായാണ് സര്‍ക്കാരിന്റെ കീഴിലുള്ള ഈ അക്വേറിയം സ്ഥിതി ചെയ്യുന്നത്. നല്ല രീതിയില്‍ പരിപാലിക്കപ്പെടുന്ന ഒരു സ്ഥലമല്ലെങ്കിലും കുട്ടികളുമായി സന്ദര്‍ശിക്കാവുന്ന സ്ഥലമാണ് ഇത്.
Photo Courtesy: Sajith T S
04. ഗവണ്മേന്റ് മ്യൂസിയം
അക്വേറിയത്തിലെ കാഴ്ചകള്‍ കണ്ടതിന് ശേഷം കസ്തൂര്‍ബ റോഡിലൂടെ കുറച്ച് മുന്നിലേക്ക് നടന്ന ചുവന്ന നിറത്തിലുള്ള ഒരു വലിയ കെട്ടിടം കാണാം. ബാംഗ്ലൂരിലെ ഗവണ്മേന്റ് മ്യൂസിയമാണ് ഇത്. പഴക്കത്തിന്റെ കാര്യത്തില്‍ സൗത്ത് ഇന്ത്യയില്‍ രണ്ടാം സ്ഥാനമാണ് ഈ മ്യൂസിയത്തിന്. പഴയകാലത്തെ പാത്രങ്ങള്‍, ആഭരണങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ മ്യൂസിയം നിങ്ങളുടെ കുട്ടികള്‍ക്ക് അറിവ് പകരുന്നത് കൂടിയാണ്.
Photo Courtesy: fraboof
05. ജവഹര്‍ലാന്‍ നെഹ്രു പ്ലാനറ്റേറിയം
കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും പകരുന്ന ഒരു സ്ഥലമാണ് ബാംഗ്ലൂരിലെ ജവഹര്‍ലാന്‍ നെഹ്രു പ്ലാനറ്റേറിയം. സോളാര്‍ സിസ്റ്റം, സകൈ തിയേറ്റര്‍, എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. തിങ്കളാഴ്ചകളിലും രണ്ടാമത്തെ ചൊവ്വാഴ്ചകളിലും പ്ലാനറ്റേറിയം മുടക്കമായിരിക്കും.
Photo Courtesy: Rajeshodayanchal
06. വിശ്വേശ്വര ടെക്നോളജി ആന്‍ഡ് ഇന്‍ടസ്ട്രിയല്‍ മ്യൂസിയം
ബാംഗ്ലൂരിലെ കസ്തൂര്‍ഭ റോഡില്‍ സര്‍ക്കാര്‍ മ്യൂസിയത്തിന് സമീപത്തായാണ് വിശ്വേശ്വര ടെക്നോളജി ആന്‍ഡ് ഇന്‍ടസ്ട്രിയല്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. സാങ്കേതിക വിദ്യകളേക്കുറിച്ച് വിജ്ഞാനം പകരുന്ന ഈ മ്യൂസിയത്തില്‍ നിങ്ങളുടെ മക്കളോടൊപ്പം സന്ദര്‍ശിച്ചാല്‍ അത് അവരുടെ പഠങ്ങളിലും ഉപകരിക്കും.
Photo Courtesy: Arun Katiyar
07. വണ്ടര്‍ ല
ബാംഗ്ലൂരിലെ പ്രശസ്തമായ അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ ലാ സ്ഥിതി ചെയ്യുന്നത് ബാംഗ്ലൂര്‍ - മൈസൂര്‍ റോഡിലാണ്. അവധി ദിവസങ്ങളില്‍ കുട്ടികള്‍ക്കൊപ്പം ചിലവിടാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇത്. വിശദമായി വായിക്കാം
Photo Courtesy: Subharnab Majumdar
08. സ്നോ സിറ്റി
ബാംഗ്ലൂര്‍ നഗരത്തില്‍ -5 ഡിഗ്രി ഊഷ്മാവുള്ള സ്ഥലമുണ്ടോ? ഇല്ലായെന്നാണ് നിങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ തെറ്റി. അങ്ങനെ ഒരു സ്ഥലമുണ്ട് ബാംഗ്ലൂരിലെ സ്നോ സിറ്റിയാണ് അത്തരം ഒരു സ്ഥലം. കുട്ടികളോടൊപ്പം മഞ്ഞില്‍ കളിക്കാന്‍ പറ്റിയതാണ് ഈ സ്ഥലം.
Photo Courtesy: Snow city
09. ലുംബിനി പാര്‍ക്ക്
ബോട്ടിങ് ഉള്‍പ്പെടെയുള്ള വിനോദങ്ങള്‍ക്ക് സൗകര്യമുള്ള ഏറെ ആള്‍ത്തിരക്കുള്ള സ്ഥലമാണ് ലുംബിനി ഗാര്‍ഡന്‍സ്. ഔട്ടര്‍ റിംഗ് റോഡില്‍ ഹെബ്ബാള്‍ കെംപാപുരയിലാണ് ലുംബിനി ഗാര്‍ഡന്‍സ്. 1.5 കിലോമീറ്റര്‍ നീളമുള്ള പാര്‍ക്ക് നാഗവാര തടാകക്കരയിലാണ്. പാര്‍ക്കില്‍ 25 ഉയരത്തിലൊരു ബുദ്ധ പ്രതിമയുണ്ട്, ബുദ്ധന്റെ ജന്മസ്ഥലമെന്ന സൂചനയിലാണ് ലുംബിനിയെന്ന് പാര്‍ക്കിന് പേരിട്ടത്. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന തരത്തിലുള്ള വിനോദങ്ങളെല്ലാം ഇവിടെയുണ്ട്. കടല്‍ത്തീരമില്ലാത്തത് ബാംഗ്ലൂര്‍ നഗരത്തിന്റെ വലിയൊരു കുറവായിട്ട് പറയാറുണ്ട്. എന്നാല്‍ ലുംബിനിയിലെത്തിയാല്‍ കുട്ടികള്‍ക്ക് ഈ കുറവ് മറക്കാം, കൃത്രിമമായി തിരമാലകളുണ്ടാകുന്ന ഒരു കുളമുണ്ട് ഇവിടെ.
Photo Courtesy: Rishabh Mathur
10. ഇന്നോവേറ്റീവ് ഫിലിം സിറ്റി
ബാംഗ്ലൂര്‍ - മൈസൂര്‍ റോഡില്‍ പ്രമുഖ തീംപാര്‍ക്കായ വണ്ടര്‍ലായുടെ അടുത്താണ് ഫിലിം സിറ്റി സ്ഥിതിചെയ്യുന്നത്. പേരുപോലെതന്നെ തീര്‍ത്തും വ്യത്യസ്തമായ ആശയങ്ങളാണ് ഇവിടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. കുട്ടികളെയും മുതിര്‍ന്നവരെയും ഇവിടം ഒരുപോലെ ആകര്‍ഷിക്കുന്നു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒരു ദിവസം ഇവിടെ ചെലവിടുന്നത് നല്ലൊരു അനുഭവമായിരിക്കും. വിശദമായി വായിക്കാം
Photo Courtesy: Rishabh Mathur