01. തപോള
മഹാരാഷ്ട്രയിലെ മിനി കശ്മീര്‍ എന്ന് വിളിക്കപ്പെടുന്ന തപോളയിലേക്ക് മഹാബലേശ്വറില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരമേയുള്ളൂ. അവധിക്കാലം ചെലവഴിക്കാനെത്തുന്ന പ്രകൃതിസ്‌നേഹികളുടെ തിരക്കാണ് തപോളയുടെ പ്രത്യേകത. ഉല്ലാസകരമായ പ്രകൃതിയും മലിനീകരണമേതുമില്ലാത്ത അന്തരീക്ഷവുമാണ് തപോളയിലെ പ്രധാന ആകര്‍ഷണങ്ങള്‍. വിശദമായി വായിക്കാം
Photo Courtesy: Ramnath Bhat
എത്തിച്ചേരാന്‍
മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിരവധി വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. പൂനെ, മുംബൈ, നാസിക്, പാഞ്ചഗണി, സതാര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് നിരവധി വാഹനങ്ങള്‍ ലഭിക്കും. വിശദമായി
Photo Courtesy: Ameymodak
02. ഖണ്ടാല
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഖണ്ടാല. പ്രകൃതിസ്നേഹികളെയും സാഹസികരേയും ഒരുപോലെ വരവേല്‍ക്കുന്ന ഈ ഗിരി ശൃംഗങ്ങള്‍ സഹ്യാദ്രി നിരകള്‍ക്കു പടിഞ്ഞാറായി സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 625 മീറ്റര്‍ ഉയരെ സ്ഥിതി ചെയ്യുന്നു. ഇതിനു കുറച്ചകലെയായിത്തന്നെ കര്‍ജത്,ലോനവാല തുടങ്ങി മറ്റു ഹില്‍ സ്റ്റേഷനുകളുമുണ്ട്. വിശദമായി വായിക്കാം
Photo Courtesy: Alewis2388
എത്തിച്ചേരാന്‍
മുംബൈ,പൂനെ തുടങ്ങി മറ്റെല്ലാ പ്രധാന നഗരങ്ങളുമായി ഖണ്ടാല ബന്ധപ്പെട്ടു കിടക്കുന്നു.പൂനെ എയര്‍പോര്‍ട്ട് ആണ് ഏറ്റവും അടുത്ത വിമാനത്താവളം.അവിടെ വന്നിറങ്ങി ഇങ്ങോട്ടേക്ക് ടാക്സി പിടിക്കാം.മഹാരാഷ്ട്രയിലെ മറ്റു പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം എങ്ങോട്ടേക്ക് ബസ് ട്രെയിന്‍ സര്‍വ്വീസുകള്‍ ധാരാളമുണ്ട്. വിശദമായി വായിക്കാം
Photo Courtesy: Vishalsdhumal
03. ലോണാവ്‌ല
സമുദ്രനിരപ്പില്‍ നിന്ന് 625 മീറ്റര്‍ ഉയരത്തില്‍ 38 സ്ക്വയര്‍ വിസ്തീര്‍ണ്ണ ത്തില്‍ കിടക്കുന്ന അതി സുന്ദരമായ ഈ ഹില്‍ സ്റ്റേഷന്‍ അപൂര്‍വ്വ സൌന്ദര്യമുള്ള സഹ്യാദ്രി മലകളുടെ ഭാഗമാണ്. വിശദമായി വായിക്കാം
Photo Courtesy: Arjun Singh Kulkarni
എത്തിച്ചേരാന്‍
മുംബൈ പട്ടണത്തില്‍ നിന്നും പൂണെ യില്‍ നിന്നും നൂറു കിലോമീറ്റര്‍ അകലെ ഈ അവധിക്കാല വിനോദ സ്ഥലത്തേക്ക് റോഡു മാര്‍ഗ്ഗവും, ട്രെയിന്‍ മാര്‍ഗ്ഗവും വിമാന മാര്‍ഗ്ഗവും എത്തിച്ചേരാം. മുംബൈ -പൂണെ റെയില്‍പാതയിലെ പ്രധാന സ്റ്റേഷനുകളില്‍ ഒന്നാണ് ലോണാവ്‌ല. മുംബൈ -പൂണെ എക്സ്പ്രസ്സ് വേയും മുംബൈ -പൂണെ ഹൈ വേയും ലോണാവ്‌ലയില്‍ കൂടി കടന്നു പോകുന്നു. വിശദമായി വായിക്കാം
Photo Courtesy: Ravinder Singh Gill
04. ഇഗട്പുരി
1900 അടി ഉയരത്തിലുള്ള ഇഗട്പുരി മഹാരാഷ്ട്രയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. കൊടുംവനങ്ങളും വെള്ളച്ചാട്ടങ്ങളുമായി മനോഹരമായ കാഴ്ചകളൊരുക്കുന്നു ഇഗട്പുരി. പ്രകൃതിദത്തമായ സൗന്ദര്യമാണ് ഇഗട്പുരിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകം. വിശദമായി വായിക്കാം
Photo Courtesy: Jsdevgan
എത്തിച്ചേരാന്‍
മുംബൈ ഛത്രപതി ശിവജി വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. 119 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വിശദമായി വായിക്കാം
Photo Courtesy: Superfast1111
05. അംബോലി
മഹാരാഷ്ട്രയിലെ മനോഹരമായ മറ്റൊരു ഹില്‍സ്റ്റേഷനാണ് അംബോലി. സഹ്യാദ്രിയുടെ ഭാഗമായ ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്നും 700 മീറ്റര്‍ ഉയരത്തിലാണ്. മഹാരാഷ്ട്രയിലെ ഹില്‍സ്റ്റേഷനുകളില്‍ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ് ഇത്. സിന്ധുദുര്‍ഗ് ജില്ലയിലാണ് അംബോലി സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: deepakvharjani
എത്തിച്ചേരാന്‍
പൂനെയില്‍ നിന്ന് 343 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ പ്രമുഖ സ്ഥലങ്ങളില്‍ നിന്നെല്ലാം റോഡുമാര്‍ഗ്ഗം എളുപ്പത്തില്‍ അംബോലിയിലെത്താം. പന്‍ജിം, കോലാപൂര്‍, ബെല്‍ഗാം എന്നീ നഗരങ്ങളില്‍ നിന്നെല്ലാം അംബോലിയില്‍ എത്താന്‍ എളുപ്പമാണ്. 490 കിലോമീറ്റര്‍ അകലെയാണ് മുംബൈ നഗരം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Amol.Gaitonde
06. പാഞ്ചഗണി
ബ്രിട്ടീഷുകാരുടെ കാലത്ത് അറിയപ്പെടന്ന വേനല്‍ക്കാല സുഖവാസകേന്ദ്രമായിരുന്നു പാഞ്ചഗണി. മനോഹരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട സ്ഥലമാണിത്. മഴക്കാലത്ത് ചെറുവെള്ളച്ചാട്ടങ്ങളും തണുത്ത കാറ്റുമായി ആളുകള്‍ക്ക് പ്രിയങ്കരമാകുന്നു പാഞ്ചഗണി. വിശദമായി വായിക്കാം
Photo Courtesy: Akhilesh Dasgupta
എത്തിച്ചേരാന്‍
മനോഹരമായ കാഴ്ചകള്‍ കണ്ടുകൊണ്ട് പാഞ്ചഗണിയിലേക്കുള്ള യാത്ര അതിസുന്ദരമായിരിക്കും എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. മുംബൈയില്‍ നിന്നും 285 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മുംബൈ പൂനെ എക്‌സ്പ്രസ് വേയിലൂടെയാണ് യാത്ര. ഇനി മുംബൈയില്‍ നിന്നും ഗോവ റൂട്ടിലാണ് വരുന്നതെങ്കില്‍ പോളാപൂര്‍ കഴിഞ്ഞ് ആദ്യമെത്തുക മഹാബലേശ്വറിലായിരിക്കും. വിശദമായി വായിക്കാം
Photo Courtesy: B Balaji
07. മഹാബലേശ്വര്‍
മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മഹാബലേശ്വര്‍. നിത്യഹരിത വനങ്ങള്‍ക്ക് പേരുകേട്ട പശ്ചമിഘട്ടത്തിലാണ് നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മഹാബലേശ്വര്‍ എന്ന കുന്നിന്‍പുറം. മറ്റ് പല പ്രധാന കുന്നിന്‍പുറ വിനോദസഞ്ചാര കേന്ദ്രങ്ങളുമെന്ന പോലെ മഹാബലേശ്വറും ബ്രിട്ടീഷുകാരുടെ വേനല്‍ക്കാല വസതിക്ക് പേരുകേട്ട സ്ഥലമാണ്. വിശദമായി വായിക്കാം
Photo Courtesy: Rishabh Tatiraju
എത്തിച്ചേരാന്‍
മഹാനഗരങ്ങളായ മുംബൈയില്‍ നിന്നും 264 ഉം പുനെയില്‍നിന്നും 117 കിലോമീറ്റര്‍ ദൂരത്തിലാണ് മഹേബലേശ്വര്‍. വിശദമായി വായിക്കാം
Photo Courtesy: Bagheera2
08. മതേരാന്‍
മഹാരാഷ്ട്രയിലെ താരതമ്യേന ചെറുതും എന്നാല്‍ വളരെ പ്രശസ്തവുമായ ഒരു ഹില്‍ സ്റ്റേഷനാണ് മതേരാന്‍. പശ്ചിമഘട്ടനിരകളിലുള്ള ഈ വിനോദസഞ്ചാര കേന്ദ്രം സമുദ്രനിരപ്പില്‍ നിന്നും 2650 അടിയോളം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. മുബൈ, പുനെ തുടങ്ങിയ മഹാനഗരങ്ങളുടെ സമീപത്തായാണ് മതേരാന്‍. വിശദമായി വായിക്കാം
Photo Courtesy: Omkar A Kamale
എത്തിച്ചേരാന്‍
11 കിലോമീറ്റര്‍ ദൂരത്തുള്ള നേരാല്‍ ആണ് അടുത്തുള്ള പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷന്‍. ഇവിടെനിന്നും ടാക്‌സിയില്‍ 400 രൂപ ചെലവില്‍ മതേരാനിലെത്താം. മതേരാന്‍ മാര്‍ക്കറ്റിലേക്ക് ഇവിടെനിന്നും മിനി ട്രെയിന്‍ സര്‍വ്വീസും ഉണ്ട്. വിശദമായി വായിക്കാം
Photo Courtesy: KartikMistry
09. മാല്‍ഷെജ് ഘട്ട്
പശ്ചിമഘട്ട നിരകളില്‍ കിടക്കുന്ന മാല്‍ഷെജ് ഘട്ട് മഹാരാഷ്ട്രയിലെ പുനെ ജില്ലയിലാണ്. സമുദ്രനിരപ്പില്‍ നിന്നും 700 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലം മനോഹരമായ കാലാവസ്ഥകൊണ്ടും പ്രകൃതിസൗന്ദര്യം കൊണ്ടും അനുഗ്രഹീതമാണ്. വിശദമായി വായിക്കാം
Photo Courtesy: An@vrin at English Wikipedia
എത്തിച്ചേരാന്‍
മുംബൈ, പുനെ തുടങ്ങിയ പ്രമുഖ നഗരങ്ങളുമായി അടുത്തുകിടക്കുന്ന മാല്‍ഷെജ് ഘട്ടിലേയ്ക്ക് റോഡുമാര്‍ഗ്ഗമുള്ള യാത്രയും സുഖകരമാണ്. മുംബൈയില്‍ നിന്നും മറ്റും ഇവിടേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. സ്വകാര്യ ടൂര്‍ ബസുകളുമുണ്ട്.
Photo Courtesy: Aditya Patawari from Bangalore, India
10. തോറന്‍മല്‍
മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയിലാണ് ഈ മനോഹരമായ ഹില്‍ സ്റ്റേഷന്‍. ശരിക്കും ഒരു പീഠഭൂമിയുടെ ആകൃതിയിലുള്ള തോറന്‍മല്‍ സമുദ്ര നിരപ്പില്‍ നിന്നും 1150 മീറ്റര്‍ ഉയരെ സാത്പുര നിരകളില്‍ സ്ഥിതി ചെയ്യുന്നു. വിശദമായി വായിക്കാം
Photo Courtesy: Angelo Correia, Mumbai
എത്തിച്ചേരാന്‍
മുംബൈയില്‍ നിന്നും 461 കിലോമീറ്റര്‍ അകലെയാണ് തോറന്‍മല്‍ സ്ഥിതി ചെയ്യുന്നത്. മുംബൈ,പൂനെ,ഹൈദരാബാദ് തുടങ്ങി മറ്റു പ്രധാന നഗരങ്ങളില്‍ നിന്നൊക്കെ ഇങ്ങോട്ടേക്ക് സര്‍ക്കാര്‍,സ്വകാര്യ ബസ് സര്‍വീസുകളുണ്ട്.
Photo Courtesy: cool_spark