01. കാലുദണ്ഡ
കറുത്ത കുന്ന് എന്ന് അര്‍ത്ഥം വരുന്ന കാലുദണ്ഡ എന്നായിരുന്നു ലാന്‍ഡ്സ്ഡൗണിന്റെ യഥാര്‍ത്ഥ പേര്. ബ്രിട്ടീഷുകാരാണ് ഉത്തരാഖണ്ഡിലെ പൗറി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ഹില്‍സ്റ്റേഷന് ലാന്‍സ്‌ഡൗണ്‍ എന്ന ആംഗലേയ നാമം നല്‍കിയത്.
Photo Courtesy: Ankur Gulati
02. ലോഡ് ലാന്‍സ്‌ഡൗണ്‍
1887ല്‍ അന്നത്തെ വൈസ്രോയി ആയിരുന്ന ലോഡ് ലാന്‍സ്‌ഡൗണ്‍ ആണ് ഈ മലയോര പട്ടണം സ്ഥാപിച്ചത്. അദ്ദേഹത്തില്‍ നിന്നാണ് ഈ സ്ഥലത്തിന് ലാന്‍സ്‌ഡൗണ്‍ എന്ന പേര് ലഭിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 1706 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ankur Gulati
03. കണ്‍ന്റോണ്മെന്റ്
ഇന്ത്യയിലെ കണ്‍ന്റോണ്മെന്റുകളില്‍ ഒന്നാണ് ഈ സ്ഥലം. ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടം ഗര്‍വാള്‍ റൈഫിള്‍സിന്റെ പരിശീലന കേന്ദ്രമായിരുന്നു. ഇക്കാലത്ത് സ്വാതന്ത്ര്യ സമരസേനാനികളുടെ പ്രധാന താവളങ്ങളില്‍ ഒന്നുകൂടിയായിരുന്നു ലാന്‍സ്‌ഡൗണ്‍. ഇന്ത്യന്‍ പട്ടാളത്തിലെ ഗര്‍വാള്‍ റൈഫിള്‍സിന്റെ ആസ്ഥാനം ഇവിടെയാണ്.
Photo Courtesy: Ankur Gulati
04. ഇക്കോ ടൂറിസം
ഓക്കുമരങ്ങളും പൈന്‍ മരങ്ങളും നിറഞ്ഞ കാടുകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് ലാന്‍സ്‌ഡൗണ്‍. അതിനാല്‍ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനുള്ള അവസരവും ഈ മലയോര പട്ടണം പ്രദാനം ചെയ്യുന്നു. ഇതിനെല്ലാം പുറമെ മികച്ച ഒരു ഇക്കോ ടൂറിസം കേന്ദ്രം കൂടിയാണ് ലാന്‍സ്‌ഡൗണ്‍.
Photo Courtesy: Ankur Gulati
05. കാഴ്ചകള്‍
ലാന്‍സ്‌ഡൗണിലും പരിസരങ്ങളിലും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. കണ്വാശ്രമംഇവയില്‍ ഒന്നാണ്. ക്ഷേത്ര നഗരമായ പുരിയുടെ കവാടം എന്നറിയപ്പെടുന്ന പ്രശസ്‌തമായ ഈ ആശ്രമം കാടിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. വിശ്വാമിത്ര മഹര്‍ഷി ഇവിടെ തപസ്സ് ചെയ്‌തിരുന്നതായി വിശ്വസിക്കപ്പെടുന്നു. റെജിമെന്റല്‍ മ്യൂസിയം, ദുര്‍ഗ്ഗാദേവി ക്ഷേത്രം, സെന്റ് ജോണ്‍സ് ചര്‍ച്ച്, ടിപ് ഇന്‍ ടോപ് എന്നിവയും ഈ പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
Photo Courtesy: Priyambada Nath
06. തര്‍ക്കേശ്വര്‍
ശിവ ക്ഷേത്രമായ തര്‍ക്കേശ്വര്‍ മഹാദേവ ക്ഷേത്രമാണ് പ്രദേശത്തെ മറ്റൊരു പ്രധാന ആരാധനാലയം. സമുദ്രനിരപ്പില്‍ നിന്ന് 2092 മീറ്റര്‍ ഉയരത്തില്‍ ഒരു കുന്നിന്‍ മുകളിലാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. വര്‍ഷം തോറും ആയിരക്കണക്കിന് വിശ്വാസികള്‍ ഇവിടം ദര്‍ശനം നടത്തുന്നു.
Photo Courtesy: Goldi.negi
07. യുദ്ധസ്മാരകം
ഗര്‍വാള്‍ റൈഫിള്‍സ് റെജിമെന്റിന്റെ യുദ്ധ സ്‌മാരകവും ഗര്‍വാലി മെസ്സും ഇവിടുത്തെ മറ്റു പ്രധാന കാഴ്‌ചകളാണ്. 1923 നവംബര്‍ 23ന് അന്നത്തെ ഇന്ത്യന്‍ സൈന്യാധിപനായിരുന്ന ലോര്‍ഡ് റാവ്‌ലിന്‍സണ്‍ ആണ് യുദ്ധ സ്‌മാരകം സ്ഥാപിച്ചത്. ഗര്‍വാലി മെസ്സ് ബ്രട്ടീഷുകാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും പഴയ കെട്ടിടങ്ങളില്‍ ഒന്നാണ്. 1888ല്‍ ആയിരുന്നു ഇതിന്റെ നിര്‍മ്മാണം. ഇപ്പോള്‍ ഏഷ്യയിലെ ഏറ്റവും പ്രശസ്‌തമായ മ്യൂസിയങ്ങളുടെ കൂട്ടത്തില്‍ പെടുന്നതാണ് ഗര്‍വാലി മെസ്സ്.
Photo Courtesy: Goldi.negi
08. ഭുല്ലാ താല്‍
ഭുല്ലാ താല്‍ ആണ് ലാന്‍സ്‌ഡൗണിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ഗര്‍വാള്‍ റൈഫിള്‍സിലെ യുവ സൈനികര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന ഒരു കൃത്രിമ തടാകമാണ് ഭുല്ലാ താല്‍. ഭുല്ലാ എന്ന ഗര്‍വാലി വാക്കിന്റെ അര്‍ത്ഥം കൊച്ചനുജന്‍ എന്നാണ്. തടാകത്തില്‍ ബോട്ടിംഗ്, പാഡ്ഡ്‌ലിംഗ് എന്നിവയില്‍ ഏര്‍പ്പെടാനുള്ള അവസരമുണ്ട്. കുട്ടികളുടെ പാര്‍ക്ക്, മുളയില്‍ നിര്‍മ്മിച്ച ഏറുമാടങ്ങള്‍, മനോഹരമായ കുളങ്ങള്‍ എന്നിവയും ഇവിടെ കാണാം.
Photo Courtesy: Sudhanshusinghs4321
09. സെന്റ് മേരീസ് പള്ളി
റോയല്‍ എന്‍ജിനിയേഴ്‌സിലെ കേണല്‍ എ. എച്ച്. ബി ഹ്യൂം 1895ല്‍ നിര്‍മ്മിച്ച സെന്റ് മേരീസ് പള്ളിയും സന്ദര്‍ശന യോഗ്യമാണ്. 1947ല്‍ പള്ളി ഉപേക്ഷിക്കപ്പെട്ടതോടെ ഗര്‍വാള്‍ റൈഫിള്‍സിന്റെ റെജിമെന്റ് കേന്ദ്രം പള്ളിയില്‍ പ്രവര്‍ത്തനം തുടങ്ങുകയും ബ്രട്ടീഷ് ഭരണകാലത്തെ ഇന്ത്യയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഇത് ഉപയോഗിക്കുകയും ചെയ്‌തു.
Photo Courtesy: Mishra.vishesh620
10. ലൗവേഴ്സ് ലൈന്‍
സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് കാനനയാത്ര നടത്താനും ട്രെക്കിംഗിനും ഇവിടെ അവസരമുണ്ട്. മേഖലയിലെ ഏറ്റവും പ്രശസ്‌തമായ ട്രെക്കിംഗ് പാതയാണ് ലവേഴ്‌സ് ലെയ്‌ന്‍. ഇതുവഴിയുള്ള മലകയറ്റം ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും. കാനനയാത്രകളും ട്രെക്കിംഗും സംഘടിപ്പിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍മാരുടെ സഹായത്തോടെ കുറഞ്ഞ ചെലവില്‍ ഇവയെല്ലാം ആസ്വദിക്കാവുന്നതാണ്.
Photo Courtesy: Photopayal