Search
  • Follow NativePlanet
Share
» »യമുനോത്രിയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

യമുനോത്രിയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഉത്തരാഖണ്ഡ് ‌സംസ്ഥാനത്തിൽ സ‌മുദ്ര നിരപ്പിന് 3293 മീറ്റര്‍ ഉയരത്തില്‍ ബന്ദര്‍പൂഞ്ച് പര്‍വ്വതത്തിലാണ് യമുനോത്രി സ്ഥിതി ചെയ്യുന്നത്

By Maneesh

യമുന നദി പിറവിയെടുക്കുന്ന ‌‌‌സ്ഥലമാണ് യമുനോത്രി. ഉത്തരാഖണ്ഡ് ‌സംസ്ഥാനത്തിൽ സ‌മുദ്ര നിരപ്പിന് 3293 മീറ്റര്‍ ഉയരത്തില്‍ ബന്ദര്‍പൂഞ്ച് പര്‍വ്വതത്തിലാണ് യമുനോത്രി സ്ഥിതി ചെയ്യുന്നത്. ശരിക്കും യമുന നദി ‌പിറവിയെടുക്കുന്നത് ഒരു കിലോമീറ്റർ അപ്പുറ‌ത്തായി സമുദ്രനിരപ്പിൽ നിന്ന് 4421 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ‌ചമ്പ‌സാറിൽ നിന്നാണ്.

ചമ്പസാറിൽ എത്തിച്ചേരാൻ വളരെ പ്രയാസമുള്ളതിനാലാണ് യമുനോത്രിയെ യമുനയുടെ ഉത്ഭവ സ്ഥലമായി ആളുകൾ കരുതുന്നത്. മാത്രമല്ല ചമ്പസാറിൽ ഹിമാനിയായാണ് യമുനോത്രിയുടെ കിടപ്പ്. യമുനോത്രിയിൽ എത്തിച്ചേരുമ്പോ‌ളാണ് ഇതിന് ഒരു നദിയുടെ രൂപം ഉണ്ടാകുന്നത്.

ദുർഘടമായ പാതയിലൂടെ

ദുർഘടമായ പാതയിലൂടെ

നിബിഢ വനത്തില്‍ ദുര്‍ഘടമായ വഴികളിലൂടെ ഒരു പകല്‍ നീണ്ട ട്രെക്കിംങിനൊടുവിലാണ് വിശ്വാസികള്‍ യമുനോത്രിയിലെത്തുന്നത്. കുതിരകളെയും കോവര്‍കഴുതകളെയും ഈ തീര്‍ത്ഥയാത്രയില്‍ സഞ്ചാരികള്‍ക്ക് വേണമെങ്കില്‍ വാടകയ്ക്ക് തരപ്പെടുത്താം.

Photo Courtesy: Harisharma.atc

ലൊക്കേ‌ഷൻ

ലൊക്കേ‌ഷൻ

ഉത്തര്‍ഖണ്ഡ് സംസ്ഥാനത്തില്‍ ഗര്‍വാലിയുടെ ഭരണ നിര്‍വ്വഹണത്തിന്‍ കീഴിലാണ് യമുനോത്രി സ്ഥിതി ചെയ്യുന്നത്. ഇന്ത്യ - ചൈന അതിർത്തി‌ക്കടുത്തായാണ് യമുനോത്രി സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Harisharma.atc

ചാര്‍ ധാം

ചാര്‍ ധാം

ഹിന്ദുമത വിശ്വാസികള്‍ പാവനമായ് കരുതുന്ന നാല് പ്രമുഖ തീര്‍ത്ഥാടന സ്ഥലങ്ങളില്‍ ഒന്നാണ് യമുനോത്രി. ചാര്‍ ധാം എന്ന പേരിലാണ് ഈ നാല് സ്ഥലങ്ങള്‍ അറിയപ്പെടുന്നത്.

Photo Courtesy: Guptaele

യമുനോത്രി ക്ഷേത്രം

യമുനോത്രി ക്ഷേത്രം

നദീദേവതയായ യമുനോത്രിയുടെ ക്ഷേ‌ത്രമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജയ്പുര്‍ മഹാറാണിയായ ഗുലേരിയയാണ് ഈ ക്ഷേത്രം പണീതത്. ചാര്‍ ധാം എന്നറിയപ്പെടുന്ന നാല് പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണിത്. അക്ഷയ ത്രിതീയ നാളില്‍ ക്ഷേത്ര കവാടങ്ങള്‍ വിശ്വാസികള്‍ക്കായ് തുറന്ന് വെക്കും. ഹിന്ദു കലണ്ടറിലെ വൈശാഖ മാസത്തിലാണ് ഈ വിശേഷദിവസം. ദീപാവലിയുടെ അടുത്ത രണ്ട് നാളുകള്‍ക്ക് ശേഷം നട അടക്കുകയും ചെയ്യും.

Photo Courtesy: Atarax42

ചൂട് നീരുറവകൾ

ചൂട് നീരുറവകൾ

ജാനകി ഛാട്ടിലെ ചൂട് വെള്ളമൊഴുകുന്ന അരുവികള്‍ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. അരുവികളില്‍ നിന്ന് ചൂട് വെള്ളം വിവിധ ആവശ്യങ്ങള്‍ക്കായ് ചെറിയ ജലാശയങ്ങളിലേക്ക് ഒഴുക്കി സംഭരിക്കുന്നുമുണ്ട്. ഈ അരുവികളില്‍ സൂര്യകുണ്ഡ് ആണ് ഏറെ പ്രസിദ്ധം.
Photo Courtesy: Guptaele

ഉറവയിൽ വേവിച്ചെടുക്കുന്ന പ്രസാദം

ഉറവയിൽ വേവിച്ചെടുക്കുന്ന പ്രസാദം

മസ്ലിന്‍ തുണിയില്‍ അരിയും ഉരുളക്കിഴങ്ങും പൊതിഞ്ഞ് അരുവിയിലെ ഈ ചൂട് വെള്ളത്തില്‍ മുക്കി വെക്കുന്നു. അല്‍പസമയത്തിന് ശേഷം പുറത്തെടുക്കുന്ന വെന്തചോറും കിഴങ്ങുമാണ് ഇവിടെ പ്രസാദമായ് കൊടുക്കുന്നത്.
Photo Courtesy: Guptaele

ദിവ്യശില

ദിവ്യശില

യമുനോത്രി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്പ് ദിവ്യശില എന്നറിയപ്പെടുന്ന ഒരു ശിലാഫലകം സന്ദര്‍ശകര്‍ക്ക് കാണാം. ദൈവികജ്യോതി എന്നാണിതിനര്‍ത്ഥം. ദിവ്യത്വം കല്‍പിക്കപ്പെടുന്ന ഫലകത്തെ വണങ്ങിയതിന് ശേഷമാണ് ആളുകള്‍ ക്ഷേത്രത്തില്‍ കടക്കുന്നത്.
Photo Courtesy: Guptaele

കർശാലി ഗ്രാമം

കർശാലി ഗ്രാമം

ഇതിനടുത്തുള്ള കര്‍ശാലി ഗ്രാമം കുറെ വെള്ളച്ചാട്ടങ്ങളും അരുവികളും കൊണ്ട് പ്രസിദ്ധമാണ്. പ്രാചീനമായ ഒരു ശിവക്ഷേത്രവും ഇവിടെയുണ്ട്.
Photo Courtesy: RameshSharma1

ബദ്കോത്

ബദ്കോത്

യമുനോത്രിയിലേക്കുള്ള യാത്രയ്ക്കിടയിലെ ഒരിടത്താവളമാണ് ബദ്കോത്. പ്രസിദ്ധമായ ധരശു പട്ടണത്തില്‍ നിന്ന് 40 കിലോമീറ്റര്‍ മാറിയാണ് ഈ സ്ഥലം. മനോഹരമായ ആപ്പിള്‍ തോട്ടങ്ങളും പുരാതന ക്ഷേത്രങ്ങളും ഇവിടെയുണ്ട്.
Photo Courtesy: Dvellakat

ഹനുമാന്‍ ഛാട്ടി

ഹനുമാന്‍ ഛാട്ടി

യമുനോത്രിക്കടുത്തുള്ള ഹനുമാന്‍ ഛാട്ടി പ്രകൃതിരമണീയമായ പ്രദേശമാണ്. ട്രെക്കിംങ് സഞ്ചാരികളുടെ പ്രിയകേന്ദ്രം കൂടിയാണിത്.
Photo Courtesy: com4tablydumb

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+