വിസ്മയം വിരിയിക്കുന്ന ബോളിവുഡ്
വെറും വിനോദമേഖല എന്നതിന് അപ്പുറം മുംബൈയുടെ ശ്വാസമാണ് ബോളിവുഡ്. 25 ബില്ല്യൺ ഡോളർ വരുമാനാം നേടിക്കൊടുക്കുന്ന ഈ വൻവ്യവസായം മുംബൈ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. മുംബൈയിൽ യാത്ര ചെയ്യുന്നവർക്ക് ബോളിവുഡിന്റെ എന്തെങ്കിലും കാര്യം അനുഭവിക്കാതെ തിരികെ വരാൻ ആകില്ലാ. ജൂഹൂ ബീച്ചിലേക്ക് ഒരു മോണിംഗ് വാക്ക് നടക്കുകയാണെങ്കിൽ ഷാരുഖാന്റെയും അമിതാഭ് ബച്ചന്റെയുമൊക്കെ വീടുകൾ കാണാം.
ഗണപതിയുടെ നാട്
ഗണേഷ് ചതുർത്ഥി എന്ന് കേൾക്കുമ്പോൾ പലരും മുബൈയെ ആണ് ഓർക്കുന്നത്. അത്രയ്ക്ക് ബന്ധപ്പെട്ട് കിടക്കുന്നതാണ് ഗണപതിയും മഹാരാഷ്ട്രയും തമ്മിലുള്ള ബന്ധം. മഹാരാഷ്ട്രയിൽ നിരവധി ഗണപതി ക്ഷേത്രങ്ങളുണ്ട്. മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഗണേശ ക്ഷേത്രമാണ്.
പേരുകേട്ട ഗുഹകൾ
അജന്ത, എല്ലോറ എന്നീ ഗുഹകളേക്കുറിച്ച് കേൾക്കാത്തവർ വളരെ ചുരുക്കമായിരിക്കും. മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യുന്ന ഏതൊരു സഞ്ചാരികളും ഓർത്തുവയ്ക്കുന്നതാണ് അജന്ത, എല്ലോറ എന്നീ പേരുകൾ, അതിന്റെ കൂടെ മറ്റൊരു പ്രശസ്തമായ ഗുഹയേക്കുറിച്ചുകൂടി നമുക്ക് അറിയാം. എലഫന്റാ കേവ്സ് ആണ് അത്. ഇത്തരത്തിൽ നിരവധി പ്രാചീന ഗുഹകൾക്ക് പേരുകേട്ട സ്ഥലമാണ് മഹാരാഷ്ട്ര.
അതിശയിപ്പിക്കുന്ന ബീച്ചുകൾ
അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്ര ബീച്ചുകൾക്ക് പേരുകേട്ട സ്ഥലമാണ്. മഹാരാഷ്ട്രയിലെ മുംബൈ അടക്കമുള്ള പല നഗരങ്ങളും തീരദേശ നഗരങ്ങളാണ്. 720 കിലോമീറ്റർ നീളമുള്ള മഹാരാഷ്ട്രയുടെ തീരപ്രദേശം നിരവധി ബീച്ചുകൾക്ക് പേരുകേട്ടതാണ്. ബാസിം വെർസോലി, ഗണപതി ഫൂലെ, ആലിബാഗ് അങ്ങനെ നിരവധി സുന്ദരമായ ബീച്ചുകളാണ് മഹാരാഷ്ട്രയുടെ മറ്റൊരു പ്രത്യേകത.
അമ്പരപ്പിക്കുന്ന ഉത്സവങ്ങൾ
മഹാരാഷ്ട്രയിൽ എടുത്തുപറയേണ്ട ഒന്ന് അവിടുത്തെ അതിശയിപ്പിക്കുന്ന ഉത്സവങ്ങളാണ്. ഗണേഷ് ചതുർത്ഥിയാണ് ഇവയിൽ എടുത്ത് പറയേണ്ടുന്ന ഒന്ന്. ബൻ ഗംഗാ ഉത്സവം, പൽഖി ഉത്സവം തുടങ്ങി നിരവധി ഉത്സവങ്ങൾ ഇവിടെ നടക്കാറുണ്ട്.
ചരിത്രത്തിന്റെ ഏടുകൾ
ചരിത്രം വിളിച്ച് പറയുന്ന സ്ഥലങ്ങളാണ് മഹാരാഷ്ട്രയിലെ പലയിടങ്ങളും. മുംബൈയിലേ ഗേറ്റ്‌വേ ഓഫ് ഇന്ത്യയും, പൂനെയിലെ ആഗഖാൻ പാലസും, മഹാരാഷ്ട്രയിലെ തീരപ്രദേശത്തും മലനിരകളിലുമായി സ്ഥിതി ചെയ്യുന്ന അറുപതിൽ അധികം കോട്ടകളും. ഗുഹകളുമൊക്കെ നിങ്ങളോട് പറയുന്നത് ചരിത്രമാണ്.
മഴക്കാല യാത്ര
മഹാരാഷ്ട്രയിലെ മഴക്കാല യാത്രയാണ് മറ്റൊരു കാര്യം. മഴക്കാലം പച്ചപ്പട്ട് വിരിക്കുന്ന മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മേഘലയിലൂടെയുള്ള യാത്രയിൽ നിന്ന് കിട്ടുന്ന അനുഭവം വേറേ എവിടെ നിന്നും കിട്ടില്ലാ.
ട്രെയിൻ യാത്ര
മഹാരാഷ്ട്രയിലെ ട്രെയിൻ യാത്രയും അവിസ്മരണീയമായ ഒന്നാണ്. കൊങ്കൺ പാതയിലൂടെയുള്ള യാത്രയാണ് അതിൽ എടുത്ത് പറയേണ്ട ഒന്ന്. മതേരനിൽ ചെന്നാൽ ടോയ് ട്രെയിലും യാത്ര ചെയ്യാം.
രുചി
മഹാരാഷ്ട്രയുടെ രുചി എന്ന് പറഞ്ഞാൽ നാവിൽ വെള്ളമൂറിക്കുന്ന ഒന്നാണ്. വ്യത്യസതമായ നിരവധി രുചികൾ ആസ്വദിക്കാൻ മഹാരാഷ്ട്രയിലേക്കുള്ള യാത്രയിലൂടെ കഴിയും. മുംബൈയിലെ തെരുവുകളിൽ നിന്ന് കിട്ടുന്ന എരിവുള്ള ഉപ്പേരികൾ മുതൽ കോലപ്പൂരിലെ മട്ടൺ കറിയും നാഗ്‌പ്പൂരിലെ ഓറഞ്ച് ബർഫിയും മഹാരാഷ്ട്രയുടെ സ്വന്തം രുചിയാണ് സഞ്ചാരികൾക്ക് നൽകുന്നത്.
കലയും സംസ്കാരവും
മഹാരാഷ്ട്രയിലെ കലകളേക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അറിയാൻ കഴിഞ്ഞില്ലെങ്കിൽ അവിടേയ്ക്കുള്ള യാത്ര പൂർണമാകില്ലാ. പൈതാനി സരീസ്, കോലാപൂരി ചെരുപ്പുകൾ തുടങ്ങിയവ നിങ്ങൾക്ക് മഹാരാഷ്ട്രയിൽ സന്ദർശനം നടത്തുമ്പോൾ വാങ്ങിവരാവുന്ന ചിലത് മാത്രമാണ്.