Search
  • Follow NativePlanet
Share
» »ജനുവരി മുതല്‍ ഡിസംബര്‍ വരെ 12 വ്യത്യസ്ത യാത്രകള്‍

ജനുവരി മുതല്‍ ഡിസംബര്‍ വരെ 12 വ്യത്യസ്ത യാത്രകള്‍

By Maneesh

പുതുവര്‍ഷത്തിന്റെ പുതുമ നഷ്ടപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. പുതുവര്‍ഷത്തില്‍ നിങ്ങള്‍ എടുത്ത ന്യൂയര്‍ റെസുലൂഷനൊക്കെ ഓര്‍മ്മയുണ്ടോ? മദ്യപാനം നിര്‍ത്തുക, ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക. അങ്ങനെ നിരവധി പ്രതിജ്ഞകള്‍ എടുത്തിട്ടുണ്ട്. അതില്‍ എത്രയെണ്ണം പാലിക്കാന്‍ കഴിയുന്നുണ്ട്.

പലതും പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. ഇനിയും ഒരു വര്‍ഷം കാത്തിരുന്നാല്‍ അടുത്ത ന്യൂയര്‍ വരും അപ്പോള്‍ എടുക്കാം പുതിയ റെസുലൂഷന്‍ എന്നായിരിക്കും നിങ്ങളുടെ ചിന്ത. എന്നാല്‍ യാത്രയുടെ കാര്യം അങ്ങനെയല്ല. നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് ഒരു വര്‍ഷമായിരിക്കും.

അതിനാല്‍ ഈ 2016ല്‍ ഓരോമാസവും നിങ്ങള്‍ക്ക് ചെയ്യാവുന്ന വ്യത്യസ്തമായ യാത്രകള്‍ അവതരിപ്പിക്കുകയാണ് ഇവിടെ. 12 മാസങ്ങളിലായി തീര്‍ക്കാവുന്ന, വ്യത്യസ്തവും ത്രില്ലടിപ്പിക്കുന്നതുമായ 12 യാത്രകള്‍. അവ ഏതൊക്കെയെന്ന് നിങ്ങള്‍ക്ക് കാണാം.

റോക്ക് ക്ലൈമ്പിംഗ്, രാമനഗരം

റോക്ക് ക്ലൈമ്പിംഗ്, രാമനഗരം

Ramanagaram ഷോലെ എന്ന സിനിമ കണ്ടിട്ടുണ്ടെങ്കില്‍, പാറക്കൂറ്റങ്ങള്‍ നിറഞ്ഞ, ഗബ്ബാര്‍ സിങ്ങിന്റെ ആസ്ഥാനം നിങ്ങള്‍ക്ക് ഓര്‍മ്മവരും. കര്‍ണടകയിലെ രാമനഗരമാണ് അത്. ഏഴ് മലനിരകളുടെ മനോഹാരിതകള്‍ക്ക് നടുവിലായി കിടക്കുന്ന പാറക്കൂട്ടങ്ങള്‍. ഈ പാറക്കൂട്ടത്തില്‍ കയറാന്‍ നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്. റോക്ക് ക്ലൈംബിംഗിന്റെ കാര്യത്തില്‍ നിങ്ങള്‍ ഒരു പ്രഫഷണല്‍ അല്ലെങ്കിലും നിങ്ങള്‍ക്ക് ഇവിടെ എത്താം. കാരണം നിങ്ങളെ സഹായിക്കാന്‍ നിരവധി ആളുകള്‍ ഇവിടെയുണ്ട്.


Image Credit: Scalino

കാവേരി ഫിഷിംഗ് ക്യാമ്പ്

കാവേരി ഫിഷിംഗ് ക്യാമ്പ്

Cauvery fishing camp മഹാശീര്‍ മീനുകളെ പിടിക്കാന്‍ സാധിക്കുമെന്നതാണ് കാവേരി ഫിഷിംഗ് ക്യാംപിന്റെ പ്രത്യേകത. അപൂര്‍വ്വ ഇനമായ ഇവയെ പിടിച്ചയുടന്‍ വെള്ളത്തിലേക്ക് തിരികെ വിടുകയാണ് പതിവ്. അപൂര്‍വ്വ ഇനം മത്സ്യമാണെങ്കിലും കാവേരി ഫിഷിംഗ് ക്യാംപില്‍ ഇവയെ കൂട്ടം കൂട്ടമായി കാണാന്‍ സാധിക്കും.

Image credit: Wiki Commons

 മൗണ്ടൈന്‍ ബൈക്കിംഗ്, ഗര്‍വാല്‍

മൗണ്ടൈന്‍ ബൈക്കിംഗ്, ഗര്‍വാല്‍

ഋഷികേശില്‍ നിന്നാണ് ബൈക്കിംഗ് ആരംഭിക്കുന്നത് ടെഹ്രിയില്‍ യാത്ര അവസാനിക്കും. ഭഗീരഥി നദിയുടെ തീരത്ത് കൂടെയാണ് ഈ ബൈക്കിംഗ് പാത നീളുന്നത്. ഏകദേശം 12 മുതല്‍ 16 വരെ ദിവസം വേണ്ടിവരും ഇതുവഴിയുള്ള ബൈക്കിംഗ് പൂര്‍ത്തിയക്കാന്‍. മുപ്പത് മുതല്‍ 10 ഡിഗ്രിവരെയാണ് മാര്‍ച്ച് മാസത്തില്‍ ഇവിടുത്തെ ഊഷ്മാവ്.

Credit: Wiki Commons

ഗോവയിലെ ക്വാഡ് ബൈക്കിംഗ്

ഗോവയിലെ ക്വാഡ് ബൈക്കിംഗ്

ഗോവയിലെ ക്വാഡ് ബൈക്കിംഗ് ഗോവ എന്നാല്‍ ബീച്ചുകള്‍ മാത്രമാണെന്ന് തെറ്റുദ്ധരിച്ചിട്ടുണ്ടെങ്കില്‍ ആദ്യം ആ തെറ്റിദ്ധാരണ മാറ്റിയേക്ക്. ഇനി ഗോവയിലെ സുന്ദരമായ ഭൂമിയിലൂടെ ക്വാഡ് ബൈക്കിംഗ് നടത്താം. ഗോവയില്‍ ചെന്നാല്‍ ക്വാഡ് ബൈക്ക് വാടകയ്ക്ക് എടുക്കുകയും ചെയ്യാം. ബെസ്റ്റ് ഐഡിയ ആല്ലേ?

Image credit: Chris_Parfitt

 തേക്കടിയിലെ ബാംബു റാഫ്റ്റിംഗ്

തേക്കടിയിലെ ബാംബു റാഫ്റ്റിംഗ്

Bamboo Rafting മറ്റ് ടൂറിസ്റ്റ്‌കേന്ദ്രങ്ങളില്‍ നിന്ന് തേക്കടിയെ വ്യത്യസ്തമാക്കുന്ന പല ഘടകങ്ങളില്‍ ഒന്നാണ് ബാംബൂ റാഫ്റ്റിംങ്. മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തില്‍ കയറിയുള്ള അല്പം ദുര്‍ഘടവും ഒപ്പം രസകരവുമായ യാത്രയാണിത്. ഒരു പകല്‍ദൈര്‍ഘ്യമുള്ള ഈ പ്രോഗ്രാം രാവിലെ 8 മണിക്ക് തുടങ്ങി വൈകുന്നേരം 5 മണിക്ക് അവസാനിക്കും. ഭക്ഷണവും സ്‌നാക്കുകളും ഉള്‍പ്പെടുന്നതാണ് ഈ പ്രോഗ്രാം.Image Credit: Wiki Commons

രാജസ്ഥാനിലൂടെ ഒരു സിപ്‌ലൈന്‍ ടൂര്‍

രാജസ്ഥാനിലൂടെ ഒരു സിപ്‌ലൈന്‍ ടൂര്‍

കേരളത്തില്‍ മഴതുടങ്ങുന്ന ജൂ‌ണ്‍ മാസം രാജസ്ഥാനില്‍ പോയാലോ. കുറച്ച് ചൂട് സഹിക്കാന്‍ തയ്യാറെങ്കില്‍ രാജസ്ഥാനിലേക്ക് പോകാം. രാജസ്ഥാനിലൂടെ ഒരു സിപ് ലൈന്‍ ടൂര്‍ നടത്തിക്കളയാം. എന്താണ് സിപ്‌ലൈന്‍ എന്നല്ലെ? നീളത്തില്‍ കെട്ടിയിട്ട കമ്പിയിലൂടെ ഊഞ്ഞാലാടി ഒരു യാത്ര.

Image Credit: KittyKaht

അലോംഗിലെ റിവര്‍ റാഫ്റ്റിംഗ്

അലോംഗിലെ റിവര്‍ റാഫ്റ്റിംഗ്

Along അലോംഗിലൂടെ ഒഴുകുന്ന സിയോം, സിപു നദികളില്‍ റാഫ്‌റ്റിംഗിന്‌ ഉള്ള സൗകര്യങ്ങളുണ്ട്‌. സാഹസിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്‌ റാഫ്‌റ്റിംഗ്‌ മികച്ച അനുഭവമായിരിക്കും. വൈറ്റ്‌ വാട്ടര്‍ റാഫ്‌റ്റിംഗ്‌ എന്ന്‌ ഇത്‌ അറിയപ്പെടുന്നുണ്ട്‌. ഈ രണ്ട്‌ നദികളും ബ്രഹ്മപുത്ര നദിയില്‍ പതിക്കുന്നു. നദികളുടെ ഒഴുക്കും പ്രദേശത്തിന്റെ സവിശേഷതകളും മേഖലയെ റാഫ്‌റ്റിംഗിന്‌ അനുയോജ്യമാക്കുന്നു. അലോംഗില്‍ പോകാം

Image Credit: Charlie Brewer

രൂപ്കുണ്ഡില്‍ ട്രെക്ക് പോകാം

രൂപ്കുണ്ഡില്‍ ട്രെക്ക് പോകാം

രൂപ്കുണ്ഡ് ട്രെക്കിംഗ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് രൂപ്കുണ്ഡ് സ്ഥിതി ചെയ്യുന്നത്. നിബിഢമായ കന്യാവനങ്ങളിലൂടെയുള്ള യാത്രയും ക്യാമ്പ് സൈറ്റുമാണ് രൂപ്കുണ്ഡിനെ വേറിട്ട് നിര്‍ത്തുന്നത്. രൂപ് കുണ്ഡ് തടാകമാണ് യാത്രക്കിടെ അത്ഭുതം പകരുന്ന മറ്റൊന്ന്. നിഗൂഢതകളുടെ തടാകം എന്നാണ് ഈ തടാകം അറിയപ്പെടുന്നത്. 7 മുതല്‍ 9 വരെ ദിവസമാണ് ഇതിലൂടെയുള്ള യാത്രാ ദൂരം.
Image Credit: JomyG

ഹാവ്‌ലോക്ക് ദ്വീപിലെ സ്കൂബ ഡൈവിംഗ്

ഹാവ്‌ലോക്ക് ദ്വീപിലെ സ്കൂബ ഡൈവിംഗ്

Havelock ആന്‍ഡമാനിലെ ഹാവ്‌ലോക്ക് ദ്വീപില്‍ സ്‌കൂബ ഡൈവിങ്ങിന് അവസരമുണ്ട്. ആന്‍ഡമാന്‍ നിക്കോബാറില്‍ പൊതുവേ സ്പീഡ് ബോട്ട് സൗകര്യങ്ങള്‍ കുറവാണ്. ഹാവ്‌ലോക്കില്‍ തുച്ഛമായ ചെലവില്‍ സ്‌കൂബ ഡൈവിങ്ങ് നടത്താം. കടല്‍ജീവികളെക്കാണാന്‍ സ്‌കൂബ ഡൈവിങ് തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. ഹാവ്‌ലോക്ക് ദ്വീപില്‍ പോകാം

Image Credit: Wiki Commons

ബിറിലെ പാരാഗ്ലൈഡിംഗ്

ബിറിലെ പാരാഗ്ലൈഡിംഗ്

Bir എല്ലാവര്‍ഷവും ഒക്ടോബര്‍ മാസത്തില്‍ ടൂറിസം വകുപ്പ്, സിവില്‍ ഏവിയേഷന്‍ വിഭാഗം, ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ എന്നിവ സംയുക്തമായി പാരഗ്ലൈഡിങ് പ്രി വേള്‍ഡ് കപ്പ് നടത്താറുള്ളത് ബിറിലാണ്. ഇതില്‍ പങ്കെടുക്കാനും കാണാനുമായി ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന പ്രധാനപ്പെട്ടൊരു പാരഗ്ലൈഡിങ് മത്സരമാണ് ഇത്. ലോകത്തിന്റെ പലഭാഗത്തുനിന്നായി പാരഗ്ലൈഡിങ് പ്രിയര്‍ ഇവിടെയെത്താറുണ്ട്.

Image Credit: Wiki Commons

മേഘാലയിലെ ഗുഹാ പര്യടനം

മേഘാലയിലെ ഗുഹാ പര്യടനം

നവംബറില്‍ മേഘാലയിലേക്ക് പോകാം. മേഘാലയിലെ ഖാസി ഹില്ലുകളില്‍ ചെന്നാല്‍ സഞ്ചാരികളെ കാത്തിരിക്കുന്ന ചിലഗുഹകള്‍ കാണാം. ഇരുള്‍ നിറഞ്ഞ ഗുഹയില്‍ കയറുമ്പോള്‍ നിങ്ങള്‍ക്ക് പ്രേതകഥയുടെ കൂട്ട് ഉണ്ടാവില്ല. എങ്കിലും ഒന്ന് ഭയക്കും. ഭയം ചിതറി വീഴും.

Image Credit: Wiki Commons

പഹല്‍ഗാമിലെ സ്കീയിംഗ്

പഹല്‍ഗാമിലെ സ്കീയിംഗ്

Pahalgam ജമ്മുകാശ്മീറിലെ അനന്ത് നാഗ് ജില്ലയിലാണ് പഹല്‍ഗാം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2740 മീറ്റര്‍ ഉയരത്തിലായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ശ്രീനഗറില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സ്കീയിംഗ് പ്രിയരുടെ ഇഷ്ടകേന്ദ്രമാണ്.

Image Credit: Wiki Commons

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+