രാജ്യം മുഴുവനും കണ്ടില്ലെങ്കിലും സഞ്ചാരികൾ കൊതിക്കുന്ന ഗോവയിൽ പോകാൻ ആഗ്രഹമില്ലേ... ആ യാത്ര രാജസ്ഥാന് വരെ നീട്ടിയാലോ.. കോട്ടയും കൊട്ടാരവും യുദ്ധങ്ങലും കഥപറയുന്ന നാട് നേരിട്ട് കാണാം. എങ്കിൽപ്പിന്നെ മടങ്ങുന്നതിന് മുൻപ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി കൂടി കണ്ടാലോ.. നല്ല പ്ലാൻ അല്ലേ... ഒന്നര ആഴ്ച സമയം മാറ്റിവയ്ക്കാനുണ്ടെങ്കിൽ നിങ്ങൾക്കും പോകാം ഈ യാത്രയ്ക്ക്
രാജ്യത്ത് സ്വകാര്യ റെയിൽ ടൂറുകള് സംഘടിപ്പിക്കുന്ന ഉലാ റെയിൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ യാത്രയാണ് ഇത്. റോയൽ രാജസ്ഥാൻ വിത്ത് ഗോവ ആൻഡ് സ്റ്റ്യാച്യൂ ഓഫ് ലിബർട്ടി എന്ന പാക്കേജ്. ഗോവയും രാജസ്ഥാനും പിന്നെ ഗുജറാത്തും സന്ദർശിച്ചു മടങ്ങുന്ന യാത്ര നിങ്ങളുടെ ഭാരത പര്യടനം എന്ന യാത്രാ മോഹം പ്രാവർത്തികമാക്കാനുള്ള അവസരം കൂടിയാണ്.

11 രാത്രിയും 12 പകലും നീണ്ടു നിൽക്കുന്ന ഈ യാത്ര നവംബർ 16ന് കൊച്ചുവേളിയിൽ നിന്നാണ് ആരംഭിക്കുന്നത്. രാത്രി 12.15ന് ആരംഭിക്കുന്ന യാത്ര കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് വഴിയാണ് കടന്നു പോകുന്നത്. നേരത്തെ ബുക്കിങ് നടത്തി ഈ സ്റ്റേഷനുകളിൽ നിന്നം നിങ്ങൾക്ക് യാത്രയ്ക്ക് കയറാം. അന്ന് രാത്രി 10.30ന് മഡ്ഗാവോണ് റെയിൽവെ സ്റ്റേഷനിലെത്തും. 17ന് സെ കത്തീഡ്രൽ, കാലൻഗുട്ടെ ബീച്ച്, ബാഗാ ബീച്ച് എന്നിവിടങ്ങള് സന്ദർശിക്കും. പിന്നീട് യാത്ര തുടർന്ന് 19ന് ജോധ്പൂരിൽ എത്തും.
ഉമൈദ്ഭവൻ മ്യൂസിയം, ജസ്വന്ത് താഡാ, മെഹ്റാൻഗഡ് കോട്ട എന്നിവിടങ്ങൾ സന്ദർശിക്കും. 20ന് പുലർച്ചെ ജോധ്പൂരിൽ നിന്ന്
ജയ്സാൽമീറിലേക്ക് പോകും. അവിടുന്ന് ജയ്സാ്‍മീർ കോട്ട, പത്വോൺ കി ഹവേലി, എന്നിവയും മരുഭൂമിയും കാണും. രാത്രി ജയ്സാൽമീറിൽ നിന്ന് ബികനേറിന് തിരിക്കും. 21ന് ബിക്കനേറിൽ എത്തി ജുനാഗഡ് കോട്ട, കർനി മാതാ ക്ഷേത്രം, എന്നിവിടങ്ങൾ കണ്ട് രാത്രിയോടെ ജയ്പൂരിൽ എത്തും. 22ന് ജയ്പൂരിൽ അമേർ ഫോര്‍ട്ട്, ജന്തർ മന്ദർ, സിറ്റി പാലസ്, ഹവാ മഹൽ എന്നിവിടങ്ങള് കാണും.

23ന് ജയ്പൂരിൽ നിന്നും അജ്മീറിൽ എത്തി അജ്മീർ ഷരീഫ് ദർഗകണ്ട് രാത്രിയോടെ ഉദയ്പൂരിലെത്തും. പിറ്റേന്ന് ഉദയ്പൂർ സിറ്റി ടൂറിൽ സിറ്റി പാലസ്, ജഗദീഷ് ടെംപിള്‍, മ്യൂസിയം. സഹേലിയോംകിബാരി, പ്രതാപ് മെമ്മോറിയൽ, എന്നിവിടങ്ങൾ കണ്ട് 25-ാം തിയതി ഏകതാ നഗറിലെത്തും. സ്റ്റ്യാച്യൂ ഓഫ് യൂണിറ്റി ആണ് ഈ ദിവസം കാണുന്നത്. അന്ന് തന്നെ മടക്ക യാത്ര ആരംഭിക്കും. 26-ാം തിയതി മുഴുവൻ ട്രെയിനിൽ ആയിരിക്കും.
27ന് രാവിലെ 4.00ന് മംഗലാപുരത്തെത്തും. തുടർന്ന് കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം എന്നിങ്ങനെ രാത്രി 8.30ന് തിരുവനന്തപുരത്തെത്തും.

ഫസ്റ്റ് എസി, സെക്കൻഡ് എസി, തേർഡ് എസി, സ്ലീപ്പർ എന്നീ ക്ലാസുകളിൽ നിങ്ങൾക്ക് ബജറ്റ് അനുസരിച്ച് യാത്ര പോകാം. യാത്രയിൽ നിങ്ങൾ തെരഞ്ഞെടുത്ത ക്ലാസിലെ താമസം കൂടാതെ പൊതുവായി പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം. ഒരാൾക്ക് ഒരു ദിവസം ഒരു ലിറ്ററിന്റെ 1 ബോട്ടിൽ വെള്ളം എന്നിവ ലഭിക്കും. സ്ലീപ്പർ ക്ലാസ് യാത്രക്കാര്ക്ക് ട്രെയിനിൽ അല്ലാതെ രാത്രി ഹോട്ടലുകളിൽ ചെലവഴിക്കുമ്പോൾ ഹാളിൽ ആയിരിക്കും താമസം. തേഡ് എസി വരെയുള്ളവർക്ക് റൂം അക്കൊമൊഡേഷൻ നല്കും. ക്ലാസ് വ്യത്യാസം അനുസരിച്ച് റൂം സൗകര്യങ്ങളില്‍ വ്യത്യാസം വരും..
കംഫർട്ട് കാറ്റഗറിയിൽ ഫസ്റ്റ് ക്ലാസിൽ 52,200 രൂപയാണ് നിരക്ക്. ഒക്ടോബർ 7ലെ കണക്കനുസരിച്ച് 80 സീറ്റുകൾ ബുക്കിങ് കഴിഞ്ഞു. ഇനി 20 എണ്ണം ലഭ്യമാണ്.
സ്റ്റാൻഡേർഡ് കാറ്റഗറിയിൽ സെക്കൻഡ് എസിയിൽ 44,800 രൂപയാണ് നിരക്ക്. ഒക്ടോബർ 7ലെ കണക്കനുസരിച്ച് 30 സീറ്റുകൾ ബുക്കിങ് കഴിഞ്ഞു. ഇനി 70 സീറ്റ് ലഭ്യമാണ്.
എക്കണോമി കാറ്റഗറിയിൽ 3 എസി ക്ലാസിൽ 32,250 രൂപയാണ് നിരക്ക്. 8 സീറ്റുകളുടെ ബുക്കിങ് കഴിഞ്ഞു. ഇനി 92 സീറ്റുകൾ ലഭ്യമാണ്. ബജറ്റ് ക്ലാസിൽ സ്ലീപ്പറിൽ ഒക്ടോബർ 7ലെ കണക്കനുസരിച്ച് 30 സീറ്റുകൾ ബുക്കിങ് കഴിഞ്ഞു. ഇനി 70 എണ്ണം ലഭ്യമാണ്. 21,600 രൂപയാണ് സ്ലീപ്പർ ക്ലാസ് യാത്രയുടെ നിരക്ക്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഉലാ റെയിൽ സൈറ്റ് സന്ദർശിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













