Search
  • Follow NativePlanet
Share
» »1,30,000 മൈൽ, 135 രാജ്യങ്ങൾ,മൂന്ന് വർഷം! എംവി ജെമിനിയിൽ കിടിലൻ ക്രൂസ് യാത്ര നവംബറിൽ

1,30,000 മൈൽ, 135 രാജ്യങ്ങൾ,മൂന്ന് വർഷം! എംവി ജെമിനിയിൽ കിടിലൻ ക്രൂസ് യാത്ര നവംബറിൽ

ക്രൂസ് യാത്രകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്.. കടലിന്‍റെ സൗന്ദര്യം ആസ്വദിച്ച്, അതേ സമയം എല്ലാ ആഢംബരങ്ങളിലും മുഴുകി കിടലൻ യാത്രകൾ.. രാവും പകലും പോകുന്നതറിയാതെ, ഓരോരോ പുതിയ സ്ഥലങ്ങൾ കണ്ടും സൂര്യാസ്തമയങ്ങൾക്കു സാക്ഷികളായും പോകുന്ന കപ്പൽ യാത്രകൾ ഇഷ്ടമല്ലാത്തവരായി ആരുമില്ല. എന്നാൽ ആ യാത്ര മൂന്നു വർഷം നീണ്ടു നിന്നാലോ? നിങ്ങൾ ആഗ്രഹിക്കുന്നതിലുമപ്പുറം കാഴ്ചകളും രാജ്യങ്ങളും അനുഭവങ്ങളുമെല്ലാം വാഗ്ദാനം ചെയ്യുന്ന ഒരു യാത്ര. ഇതൊക്കെ നടക്കുമോ എന്നു ചോദിച്ചാൽ ബുക്കിങ് തുടങ്ങി എന്നാണുത്തരം. അതെ, ഇങ്ങനെയൊരു സ്വപ്നയാത്രയ്ക്ക് സഞ്ചാരികളെ ക്ഷണിക്കുകയാണ് ലൈഫ് അറ്റ് സീ ക്രൂയിസ് എന്ന ക്രൂയിസ് കമ്പനി. വിശദമായി വായിക്കാം...

Cover PC:Robert Thiemann/Unsplash

ഇതല്ലേ യാത്ര

ഇതല്ലേ യാത്ര

ഏതൊരു യാത്രാ പ്രേമിയും തന്റെ ജീവിതത്തിൽ ഒരിക്കലെങ്കിലും സഫലീകരിക്കണം എന്നാഗ്രഹിക്കുന്ന തരത്തിലുള്ള കിടിലൻ യാത്ര ലൈഫ് അറ്റ് സീ ക്രൂസ് എന്ന കമ്പനിയാണ് നടത്തുന്നതെന്ന് സിഎന്‍എൻ റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനിയുടെ എംവി ജെമിനി എന്ന ക്രൂസ് കപ്പലിലാണ് സ്വപ്നയാത്ര ഒരുങ്ങുന്നത്. 547 അടി നീളത്തിലുള്ള ഒരു അത്യാഢംബര ക്രൂസാണ് എംവി ജെമിനി.

PC:Peter Hansen/Unsplash

മൂന്നു വർഷം നീളുന്ന യാത്ര

മൂന്നു വർഷം നീളുന്ന യാത്ര

ഒന്നും രണ്ടും ആഴ്ചകളോ മാസമോ വർഷമോ അല്ല, മൂന്ന് വർഷം നീണ്ടു നിൽക്കുന്ന യാത്രയാണിതെന്നാണ് കമ്പനി പറയുന്നത്. 1,30,000 മൈൽ ദൂരം സഞ്ചരിച്ച്, 135 രാജ്യങ്ങൾ പിന്നിട്ടുള്ള യാത്രയില്‍ കാണാത്ത കാഴ്ചകളേതെന്നു ചോദിക്കുന്നതാവും നല്ലത്. കാരണം അത്രയേറ കാഴ്ചകളും സംസ്കാരങ്ങളും ലോകവും കണ്ടുള്ള ക്രൂസ് യാത്രയിൽ ലോകത്തിലെ കൊതിപ്പിക്കുന്ന ഇരുനൂറിലധികം നഗരങ്ങളിൽ രാത്രിയുറങ്ങുകയും ചെയ്യാം. യാത്രയിൽ ആകെ 375 തുറമുഖങ്ങളിൽ ആണ് കപ്പൽ ഡോക്ക് ചെയ്യുന്നത്. അതിൽ 208 എണ്ണം ഓവർനൈറ്റ് സ്റ്റോപ്പുകളായിരിക്കും എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
PC:Alonso Reyes/Unsplash

താജ് മഹൽ മുതൽ മാച്ചുപിച്ചു വരെ

താജ് മഹൽ മുതൽ മാച്ചുപിച്ചു വരെ

ലോകത്തിലെ പതിനാല് അത്ഭുതങ്ങളിൽ 13 എണ്ണവും ഈ യാത്രയിൽ കടന്നുപോകുമത്രെ. അതിൽ ഇന്ത്യയിലെ താജ് മഹൽ, ചൈനയിലെ വന്മതിൽ, ബ്രസീലിലെ ക്രൈസ്റ്റ് ദ റെഡീമൻ പ്രതിമ, ഈജിപ്തിലെ ഗിസയിലെ പിരമിഡ്, മെക്സിക്കോയിലെ ചിച്ചൻ ഇറ്റ്സ, പെറുവിലെ മാച്ചു പിച്ചു തുടങ്ങിയ സ്ഥലങ്ങളിലൂടെ ക്രൂസ് കടന്നു പോകും. ഇത് കൂടാതെ, 103 ട്രോപ്പിക്കൽ ഐലൻഡും ഈ യാത്രയിൽ സന്ദര്‍ശിക്കുവാന്‍ സാധിക്കുമത്രെ.

PC:Polina Rytova/Unsplash

യാത്ര ചെയ്തു ജീവിക്കാം

യാത്ര ചെയ്തു ജീവിക്കാം

ജീവിച്ചുകൊണ്ടുള്ള യാത്രയാണോ അതോ യാത്ര ചെയ്തുകൊണ്ട് അവധിക്കാലം ആസ്വദിക്കുക എന്നാണോ ഈ യാത്രയെ വിളിക്കേണ്ടതെന്നാണ് സംശയം. കാരണം യാത്രക്കാരുടെ ജീവിതവും ജോലിയും അവധിയുമെല്ലാം ഏറ്റവും മികച്ചതാക്കുവാനുള്ള സൗകര്യങ്ങളാണ് കപ്പലിൽ ഉള്ളത്
റസ്റ്റോറന്‍റുകൾ വിനേദത്തിനായുള്ള പ്രത്യേകം ഇടങ്ങൾ, 2 മീറ്റിംഗ് റൂമുകൾ, 14 ഓഫീസുകൾ, ഒരു ബിസിനസ് ലൈബ്രറി, റിലാക്സിംഗ് ലോഞ്ച്, കഫേ തുടങ്ങിയ സൗകര്യങ്ങളാണ് എംവി ജെമിനി ക്രൂയിസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്‌ക്രീനുകൾ, കോൺഫറൻസ് ഉപകരണങ്ങൾ, വൈഫൈ, പ്രിന്ററുകൾ, തുടങ്ങിയ ഓഫീസ് സൗകര്യങ്ങളും ആവശ്യക്കാർക്ക് ലഭ്യമാകും. ഇതോടൊപ്പം കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയും ഡോക്ടറുടെ സേവനും ഉണ്ട്. യാത്രയിൽ വരുന്ന പ്രൊഫഷണലുകൾക്ക് അവരുടെ ജോലി ചെയ്യുവാനാവശ്യമായ ഇന്‍റർനെറ്റ് അടക്കമുള്ള സൗകര്യങ്ങളും ഇതിൽ ലഭ്യമാക്കും.

PC:Alonso Reyes/Unsplash

എത്ര പേർക്ക് പോകാം?

എത്ര പേർക്ക് പോകാം?

1,074 പേർക്ക് ഈ യാത്രയില് പങ്കെടുക്കാം. ആകെ 400 ക്യാബിനുകളാണ് കപ്പലിൽ ഉള്ളത്.
ബുക്ക് ചെയ്യാം. സിഎൻഎൻ റിപ്പോർട്ട് പ്രകാരം 2023 നവംബർ 1ന് ക്രൂസ് ഇസ്താംബൂളിൽ നിന്നും യാത്ര ആരംഭിക്കും.

PC:Marc Fanelli-Isla/Unsplash

ചിലവ്

ചിലവ്

ഏകദേശം 25 ലക്ഷം ഇന്ത്യൻ രൂപയിലാണ് യാത്രയുടെ ചിലവ് ആരംഭിക്കുന്നത്. യാത്രക്കാർക്കുള്ള സൗകര്യങ്ങൾ ഒരുപോലെയാണെങ്കിലും വ്യത്യാസം വരുന്നത് അവർ താമസത്തിനായി തിരഞ്ഞെടുക്കുന്ന ക്യാബിന്‍റെ തരം അനുസരിച്ചാണ്. സാധാരണ ക്യാബിനുകൾ $29,000 മുതൽ ആരംഭിക്കുന്നു. ബാൽക്കണി സ്യൂട്ടുകൾക്ക് ഒരു വ്യക്തിക്ക് പ്രതിവർഷം $109,999 വരെ ചിലവാകും. ടിക്കറ്റിൽ പോർട്ട് ഫീസും നികുതികളും, ലോണ്ട്രി, ഹൗസ് കീപ്പിംഗ്, സോഡ, ജ്യൂസ്, ചായ, കാപ്പി, അത്താഴത്തിന് മ ദ്യം തുടങ്ങിയവയും ഉൾപ്പെടുന്നു.

PC:Steinar Engeland/Unsplash

ഓർമ്മിക്കാം

ഓർമ്മിക്കാം

യാത്രയിൽ ഇടയ്ക്കു കയരുവാനോ നേരത്തെ യാത്ര അവസാനിപ്പിക്കുവാനോ സാധിക്കില്ല. മൂന്നു വർഷവും തുടർച്ചായി യാത്ര ചെയ്യുവാൻ സാധിക്കുന്നവർക്കാണ് അവസരം. ബുക്ക് ചെയ്യുന്നവർ $45,000 ഡോളർ അടച്ച് വേണം സീറ്റ് ഉറപ്പിക്കുവാൻ. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ഒരു ഡബിൾ റൂമിന്റെ വിലയിൽ 15% കിഴിവ് ലഭിക്കും. അതായത് തനിച്ചു യാത്ര ചെയ്യുന്നവർ ഡബിൾ ഒക്യുപൻസി(രണ്ടുപേർക്ക് താമസിക്കാവുന്ന മുറി) തിരഞ്ഞെടുക്കുകയാമെങ്കിൽ ടിക്കറ്റ് നിരക്കിൽ 15 ശതമാനം കുറവ് ലഭിക്കും.

PC:Katarzyna Ostrowska/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: cruise world adventure
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+