01. പോണ്ടിച്ചേരി
സൗത്ത് ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല് തുറമുഖ പ്രവിശ്യകള്‍ ചേര്‍ന്നാണ് പോണ്ടിച്ചേരി കേന്ദ്രഭരണപ്രദേശം രൂപം കൊണ്ടിരിക്കുന്നത്. ആന്ധ്രപ്രദേശിലുള്ള യാനം, തമിഴ്‌നാടിന്റെ കിഴക്കന്‍ തീരത്തായുള്ള പോണ്ടിച്ചേരി നഗരം, കാരൈക്കല്‍, കേരളത്തിന്റെ പടിഞ്ഞാറന്‍ തീരത്തായുള്ള മാഹി എന്നിവ ചേര്‍ന്നാണ് പോണ്ടിച്ചേരി രൂപം കൊണ്ടിരിക്കുന്നത്. വിശദമായി വായിക്കാം
Photo Courtesy: McKay Savage from London, UK
02. ആന്‍ഡമാന്‍
ഇന്ത്യന്‍ മെയിന്‍ ലാന്‍ഡില്‍ നിന്നും ഏതാണ്ട് 1200 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉല്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ദ്വീപുസമൂഹമാണ് ആന്‍ഡമാന്‍ നിക്കോബാര്‍. 8000 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ ആകെ വിസ്തീര്‍ണം. ആന്‍ഡമാന്‍, നിക്കോബാര്‍ എന്നിവ രണ്ട് വ്യത്യസ്ത ദ്വീപുസമൂഹങ്ങളാണ്. വടക്കം തെക്കുമായിട്ടാണ് ഈ ദ്വീപു സമൂഹങ്ങളുടെ കിടപ്പ്. വിശദമായി വായിക്കാം
Photo Courtesy: Ritiks
03. ലക്ഷദ്വീപ്
കൊച്ചുകേരളത്തിന്റെ, ഏതാനും മണിക്കൂറുകള്‍ കൊണ്ടെത്താവുന്ന ദൂരത്തുണ്ട് കാഴ്ചയുടെ സുവര്‍ണവിസ്മയമായി ലക്ഷദ്വീപ്. ഏതാണ്ട് 250 കിലോമീറ്ററോളം അകലത്തായി. അതുമാത്രമല്ല, ഇന്ത്യക്കാര്‍ക്ക് വിസയോ മറ്റ് നൂലാമാലകളോ ഇല്ലാതെ പാട്ടും പാടി പോയി കണ്ട് തിരിച്ചുവരാവുന്ന സ്ഥലമാണിത്, ലക്ഷദ്വീപ്. വിശദമായി വായിക്കാം
Photo Courtesy: Thejas
04. ഹൈദരബാദ്
ഭൂമിശാസ്ത്രപരമായി വടക്കേ ഇന്ത്യയുടെ അങ്ങേയറ്റത്തും തെക്കേ ഇന്ത്യ തുടങ്ങുന്ന സ്ഥലത്തുമായാണ് ഹൈദരാബാദ് സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ വേറിട്ട സംസ്കാരങ്ങള്‍ ഇവിടെ മനോഹരമായി സംഗമിച്ചിട്ടുണ്ട്. രാജഭരണകാലത്ത് വ്യാപാരകേന്ദ്രത്തിനൊപ്പം കലയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും കേന്ദ്രമായിരുന്നു ഹൈദരാബാദ്. മികച്ച പ്രോല്‍സാഹകര്‍ ആയിരുന്നതിനാല്‍ നൈസാമുമാരുടെ ഭാരണകാലത്ത് ഇവയുടെ വളര്‍ച്ച ഉന്നതിയിലേക്ക് ആയിരുന്നു. വിശദമായി വായിക്കാം
Photo Courtesy: peculiar235
05. തിരുപ്പതി
പൂര്‍വ്വ ഘട്ടത്തിന്‍റെ താഴ്വാര ക്കുന്നിലെ ചിറ്റൂര്‍ ജില്ലയില്‍ ആണു ഇന്ത്യയുടെ പ്രസിദ്ധമായ ഒരു സാംസ്കാരിക നഗരമെന്നറിയപ്പെടുന്ന തിരുപ്പതി. പേരുകേട്ട തിരുപ്പതി ക്ഷേത്രത്തിനു സമീപമായത്തിനാല്‍ ഭക്ത ജനങ്ങളും വിനോദ സഞ്ചാരികളും ഒരു പോലെ സന്ദര്‍ ശിക്കുന്ന സ്ഥലമാണിത്. തിരുപ്പതി എന്ന വാക്കിന്റെ ഉത്ഭവം വ്യക്തമല്ലെങ്കിലും ഈ തമിഴ് പദം 'തിരു'(ബഹുമാന്യനായ) എന്നും പതി, (ഭര്‍ത്താവ്) എന്നും രണ്ടു വാക്കുകള്‍ ചേര്‍ന്ന് രൂപപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. വിശദമായി വായിക്കാം
Photo Courtesy: Tatiraju.rishabh
06. ഹംപി
ഹംപിയെന്ന പേരുകേള്‍ക്കുമ്പോള്‍ത്തന്നെ വിജയനഗര സാമ്രാജ്യത്തെക്കുറിച്ചാണ് ഓര്‍മ്മവരുക. പ്രൗഢി കളിയാടിയിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി. ഒരുകാലത്തെ പ്രൗഢി വിളിച്ചോതുന്ന ശേഷിപ്പുകളാണ് ഹംപിയെന്ന ചരിത്രനഗരത്തെ നമ്മുടെ വിനോദസഞ്ചാര ഭൂപടത്തില്‍ വ്യത്യസ്തമാക്കുന്നത്. ഹോയ്‌സാല ശൈലിയിലുള്ള വാസ്തുവിദ്യയുടെ പ്രത്യേകതകളും മഹത്വവുമാണ് ഈ പുരാതന നഗരത്തില്‍ കാണാന്‍ കഴിയുക. ശരിക്കും പറഞ്ഞാല്‍ കരിങ്കല്ലുകളില്‍ വിരിഞ്ഞ അത്ഭുതങ്ങളുടെ ലോകമാണ് ഈ പുരാതന നഗരം. വിശദമായി വായിക്കാം
Photo Courtesy: Srikar.agnihotram
07. ബദാമി
വടക്കന്‍ കര്‍ണാടകത്തിലെ ബംഗല്‍ക്കോട്ട് ജില്ലയില്‍ ചരിത്രമുറങ്ങിക്കിടക്കുന്ന നഗരങ്ങളില്‍ ഒന്നാണ് മുമ്പ് വാതാപിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബദാമി. 6, 8 നൂറ്റാണ്ടുകളില്‍ ചാലൂക്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ബദാമി. ചാലൂക്യന്മാരുടെ കാലത്ത് പണിത ക്ഷേത്രങ്ങള്‍, പ്രത്യേകിച്ച് ഗുഹാക്ഷേത്രങ്ങളാണ് ബദാമിയിലെ ഏറ്റവും വലിയ ആകര്‍ഷണം. വിശദമായി വായിക്കാം
Photo Courtesy: Sanyam Bahga
https://en.wikipedia.org/wiki/File:BadamiCaves87.JPG 08. ആലപ്പുഴ
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് നിറയെ കായലും കടല്‍ത്തീരവുമുള്ള ആലപ്പുഴയുടെ ഏത് ഭാഗത്തും മനോഹരമായ കാഴ്ചകളും വിനോദസാധ്യതകളുമുണ്ട്. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രധാനലക്ഷ്യം പലപ്പോഴും ബാക് വാട്ടറാണ്. ആലപ്പുഴയാണ് ബാക് വാട്ടര്‍ ടൂറിസത്തിന്റെ ഹോട്ട് സ്‌പോട്ട് എന്ന് പറയാം. വിശദമായി വായിക്കാം
Photo Courtesy: Prof. Mohamed Shareef from Mysore
09. വര്‍ക്കല
തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ പട്ടണമാണ് വര്‍ക്കല. കേരളത്തിന്റെ ദക്ഷിണമേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കടലും കുന്നുകളും മുട്ടിയുരുമ്മി നില്ക്കുന്ന അപൂര്‍വ സുന്ദരമായ കാഴ്ച വര്‍ക്കലയുടെ മാത്രം സവിശേഷതയാണ്. ചെങ്കുത്തായ മലമടക്കുകള്‍ അറബിക്കടലിനോട് കിന്നാരം പറയുന്ന പ്രകൃതിയുടെ ഈ ലയനത്തെ വര്‍ക്കല ഫോര്‍മേഷന്‍ എന്നാണ് ഇന്ത്യയിലെ ജിയോളജിക്കല്‍ സര്‍വ്വേ വിശേഷിപ്പിച്ചത്.വര്‍ക്കല തീരത്ത് തട്ടിച്ചിതറുന്ന തിരമാലകളുടെ ഭംഗി ഒന്നുവേറെ തന്നെയാണ്. ഏറ്റവും മനോഹരമായ പത്ത് കടല്‍ത്തീരങ്ങളിലൊന്നായി ഡിസ്‌ക്കവറി ചാനല്‍, വര്‍ക്കലയെ തിരഞ്ഞെടുത്തതില്‍ ഒട്ടും അത്ഭുതമില്ല. വിശദമായി വായിക്കാം
Photo Courtesy: Arunvrparavur
10. കൊച്ചി
അറബിക്കടലിന്റെ റാണി എന്ന വിശേഷണത്തില്‍ത്തന്നെ എല്ലാമുണ്ട്. സഞ്ചാരികളുടെ സ്വപ്നഭൂമിയായ കേരളത്തിലെ ഏറ്റവും വികസിത നഗരമാണ് കൊച്ചി. വികസനവും പാരമ്പര്യവും കൈകോര്‍ത്ത് നില്‍ക്കുന്ന ചരിത്രനഗരം. മായക്കാഴ്ചകളുടെയും ജീവിതപ്രാബ്ധങ്ങളുടെയും കലര്‍പ്പായ കേരളത്തിന്റെ മഹാനഗരം - അതാണ് കൊച്ചി. വിശദമായി വായിക്കാം
Photo Courtesy: നിരക്ഷരന്‍
11. മധുര
തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമാണ് മധുര. വൈഗാനദിയുടെ കരയിലായാണ് ഈ പുണ്യനഗരം സ്ഥിതിചെയ്യുന്നത്. മധുരം എന്ന വാക്കില്‍ നിന്നാണ് മധുര അഥവാ മധുരൈ എന്ന പേര് ഉണ്ടായതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശിവന്റെ പ്രിയപ്പെട്ട നഗരമായാണ് മധുരയെ കണക്കാക്കുന്നത്. വടക്ക് വശത്ത് സിരുമലൈ കുന്നുകളും തെക്ക് വശത്ത് നാഗമലൈ കുന്നുകളും മധുരയ്ക്ക് അതിര്‍ത്തികളാണ്. വിശദമായി വായിക്കാം
Photo Courtesy: Glasreifen
12. മഹബാലിപുരം
തമിഴ്നാട് സംസ്ഥാനത്തിലെ കാഞ്ചീപുരം ജില്ലയിലാണ് മഹാബലിപുരം സ്ഥിതി ചെയ്യുന്നത്.'മാമല്ലാപുരം' എന്നാണ് മഹാബലിപുരത്തിന്റെ ഇപ്പോഴത്തെ ഔദ്യോഗിക നാമം. ഏഴാം നൂറ്റാണ്ടിലെ പ്രശസ്തമായ 'പല്ലവ' രാജവംശത്തിന്റെ തുറമുഖനഗരമായിരുന്നു ഇത്. ഏഴാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും മദ്ധ്യേ നിര്‍മ്മിക്കപെട്ടിട്ടുള്ളതെന്നു കരുതപ്പെടുന്ന ഒട്ടനവധി മഹത്തായ സ്മാരകങ്ങള്‍ ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ യുനെസ്കോയുടെ വേള്‍ഡ് ഹെറിടെജ് സൈറ്റില്‍ ഉള്‍പെട്ടിട്ടുള്ള ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട പ്രദേശങ്ങളില്‍ ഒന്നാണ് ഇത്. വിശദമായി വായിക്കാം
Photo Courtesy: Sa.balamurugan
13. രാമേശ്വരം
തമിഴ്‌നാട്ടിലെ ശാന്ത സുന്ദരമായ ഒരു പട്ടണമാണ് രാമേശ്വരം. മനോഹരമായ പാമ്പന്‍ ദ്വീപിന്റെ ഭാഗമായ രാമേശ്വരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് പ്രശസ്‌തമായ പാമ്പന്‍ പാലമാണ്. രാമേശ്വരത്ത് നിന്ന് 1,403 കിലോമീറ്റര്‍ മാത്രം അകലെയാണ് ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപ്. ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളില്‍ ഒന്നാണ് രാമേശ്വരം. ഇവിടേക്കുള്ള തീര്‍ത്ഥാടനം ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ച് ഒരിക്കലും ഒഴിവാക്കാനാകാത്തതാണ്. വിശദമായി വായിക്കാം
Photo Courtesy: ShakthiSritharan
14. മൈസൂര്‍
ദക്ഷിണേന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെന്നായ മൈസൂര്‍ കര്‍ണാടകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. കാഴ്ചക്കാരുടെ മനസ്സിനെ വിട്ടൊഴിയാന്‍ കൂട്ടാക്കാത്ത മനോഹരമായ പൂന്തോട്ടങ്ങളും വര്‍ണവൈവിദ്ധ്യത്തിനും ആഡംബരത്തിനും പേരുകേട്ട കൊട്ടാരങ്ങളും മൈസൂരിനെ ടൂറിസ്റ്റുകളുടെ പ്രിയ കേന്ദ്രമാക്കുന്നു. ചരിത്രപരവും കലാപരവും ഭൂമിശാസ്ത്രപരവുമായ ഒട്ടനവധി പ്രത്യേകതകളുണ്ട് കൊട്ടാര നഗരമെന്നുകൂടി വിളിപ്പേരുള്ള ഈ ഉദ്യാനത്തിന്. വിശദമായി വായിക്കാം
Photo Courtesy: Jim Ankan Deka
15. കൂര്‍ഗ്
മഞ്ഞിന്‍പുതപ്പുമെടുത്തണിഞ്ഞ് ഒരിക്കലും പച്ചപ്പുവിടാതെ കാപ്പിയുടെയും ഓറഞ്ചിന്റെയും ഗന്ധമുള്ള കാറ്റുമായി കാത്തിരിക്കുകയാണ് കൂര്‍ഗ്. ആദ്യകാഴ്ചയില്‍ത്തന്നെ കൂര്‍ഗിനെ നമ്മള്‍ പ്രണയിച്ചുപോകും. ചെല്ലുന്നവരെയെല്ലാം ആരാധകരാക്കാന്‍ കഴിയുന്ന വല്ലാത്തൊരു വശ്യതയുണ്ട് പശ്ചിമഘട്ടത്തിലെ മലനാട് ഭാഗത്ത് കിടക്കുന്ന കൂര്‍ഗിന്. കര്‍ണാടകത്തിലെ തെക്ക് - പടിഞ്ഞാറന്‍ ഭാഗത്തായിട്ടാണ് കൂര്‍ഗ് ജില്ലയുടെ കിടപ്പ്. വിശദമായി വായിക്കാം
Photo Courtesy: Sujay Kulkarni
16. മൂന്നാര്‍
കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് മൂന്നാര്‍. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. പശ്ചിമഘട്ടമലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. മധുരപ്പുഴ, നല്ലത്തന്നി, കണ്ടലി എന്നിങ്ങനെ മൂന്ന് പുഴകളുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് മൂന്നാര്‍ എന്ന പേരുവീണത്. വിശദമായി വായിക്കാം
Photo Courtesy: Rrjanbiah at English Wikipedia
17. തഞ്ചാവൂര്‍
കലയുടെയും സംസ്‌കാരത്തിന്റെയും സമ്മേളന നഗരിയാണ് തഞ്ചാവൂര്‍. സംഗീതത്തിന്റെയും പട്ടിന്റെയും നാടായ തഞ്ചാവൂരിന് വളരെ ബൃഹത്തായ പാരമ്പര്യമാണുള്ളത്. ചോള രാജാക്കന്‍മാരുടെ കാലത്താണ് തഞ്ചാവൂരിന്റെ പ്രാധാന്യം ഉയരുന്നത്. ചോള രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു തഞ്ചാവൂര്‍. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തിന്റെ സാംസ്‌കാരിക കേന്ദ്രമായി മാറി തഞ്ചാവൂര്‍. വിശദമായി വായിക്കാം
Photo Courtesy: Prasan gr
18. അതിരപ്പള്ളി
തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്. തൃശ്ശൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു ഫസ്റ്റ് ഗ്രേഡ് പഞ്ചായത്താണ്. കൊച്ചിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് അതിരപ്പള്ളി. ഇവിടം മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ മഴക്കാടുകള്‍ക്കും പ്രശസ്‌തമാണ്. വിശദമായി വായിക്കാം
Photo Courtesy: Challiyan at ml.wikipedia
19. ഗോകര്‍ണം
ഉത്തരകര്‍ണാടകത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോകര്‍ണം. തീര്‍ത്ഥാടനകേന്ദ്രമെന്നതുപോലെതന്നെ മനോഹരമായ കടല്‍ത്തീരമുള്ള ഗോകര്‍ണം വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്. അഹനാശിനി, ഗംഗാവലി എന്നീ രണ്ട് നദികളുടെ സംഗമസ്ഥാനത്താണ് ഗോകര്‍ണം. നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തിന് പശുച്ചെവിയുടെ ആകൃതിയാണ് അതുകൊണ്ടാണ് ഇതിന് ഗോകര്‍ണം എന്ന പേരുവീണത്. വിശദമായി വായിക്കാം
Photo Courtesy: Infoayan
20. കോവളം
ഇന്ത്യയിലെ പ്രശസ്തമായ ബീച്ചുകളിലൊന്നാണ് കോവളം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അറബിക്കടലിന്റെ ഓരം ചേര്‍ന്നിരിക്കുന്ന സ്വപ്നസുന്ദരമായ കോവളം ബീച്ചിന് പറയാന്‍ കഥകളേറെയുണ്ട്. കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും കേവലം 16 കിലോമീറ്റര്‍ മാത്രം ദൂരത്താണ് സഞ്ചാരികളുടെ സ്വപ്നഭൂമിയായ കോവളം കടല്‍ത്തീരം. തെങ്ങിന്‍കൂട്ടങ്ങള്‍ നിറഞ്ഞ കോവളത്തിന് എത്രയും ചേരുന്നതാണ് ഈ പേര്. കാശ്മീരിനെ ഭൂമിയിലെ സ്വര്‍ഗം എന്നു വിശേഷിപ്പിക്കുന്ന സഞ്ചാരികള്‍ കോവളത്തിനെ വിളിക്കുന്നത് തെക്കിന്റെ പറുദീസ എന്നാണ്, എത്രയും അര്‍ത്ഥവത്തായ വിളിപ്പേര്. വിശദമായി വായിക്കാം
Photo Courtesy: Manju Shakya