2024 ന് വിടപറഞ്ഞ് പുതുവർഷമായ 2025 നെ സ്വീകരിക്കുവാനുള്ള ഒരുക്കത്തിലാണ് ലോകം. പുതിയൊരു സ്ഥലത്ത് , പുത്തൻ സംസ്കാരങ്ങളും ആചാരങ്ങളും ഒക്കെയുള്ള, തീർത്തും വ്യത്യസ്തമായ ഒരിടത്ത ഇത്തവണ ന്യൂ ഇയർ 2024 ആഘോഷിക്കാൻ ആഗ്രഹമുണ്ടോ? അത് ചരിത്രവും ഐതിഹ്യങ്ങളും ഒരുപാട് കഥകളും ചേർന്നു കിടക്കുന്ന ഒരിടത്താണങ്കിലോ? അതിനുള്ള ഒരവസരം ബെംഗളൂരുവിൽ നിന്ന് നിങ്ങളെ കാത്തിരിക്കുന്നു.
പുതുവർഷ യാത്രകൾക്കായി പാക്കേജ് ഒരുക്കിയിരിക്കുന്നത് ഐആർസിടിസിയാണ്. ബെംഗളൂരുവില് നിന്നാരംഭിച്ച് വാരണാസി, പ്രയാഗ്രാജ്, അയോധ്യ, ഗയ എന്നിങ്ങനെ വിശുദ്ധ സ്ഥലങ്ങളും ചരിത്രയിടങ്ങളും കണ്ടുവരാൻ സാധിക്കുന്ന വിധത്തിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്കും തിരികെയുമുള്ള ടിക്കറ്റ് അടക്കം പ്ലാന്‍ ചെയ്തിരിക്കുന്ന ഈ യാത്ര കുറഞ്ഞ ചെലവിൽ പുതുവർഷ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ ട്രിപ്പാണ്.
ബെംഗളൂരു- വാരണാസി പുതുവർഷ യാത്ര
ഭാരതത്തിലെ ഏറ്റവും വിശുദ്ധമായ ക്ഷേത്രങ്ങളൊന്നിൽ ദർശനം നടത്തി പുതുവർഷം ആരംഭിക്കുവാൻ സാധിക്കുന്ന എന്ന അവസരമാണ് ഈ യാത്ര സഞ്ചാരികൾക്ക് നല്കുന്നത്. അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന യാത്ര ഡിസംബർ 30ന് രാവിലെ 6.35 ന് ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. രാവിലെ പത്തരയോടെ വാരണാസിയിൽ എത്തി അവിടുന്ന് ബോധ്ഗയയിലേക്ക് പോകും. മഹാബോധി ക്ഷേത്രമാണ് ഇവിടെ പ്രധാനമായും സന്ദര്‍ശിക്കുന്നത്. രണ്ടാമത്തെ ദിവസം വിഷ്ണുപദ് ക്ഷേത്രം കണ്ട് വാരണാസിയിലേക്ക് പോകും.
മൂന്നാം ദിവസം അതായത് 2025 ജനുവരി ഒന്നാം തിയതി അതിരാവിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി തുടങ്ങും. വിശാലാക്ഷി ക്ഷേത്രം, അന്നപൂർണ്ണ ക്ഷേത്രം എന്നിവിടങ്ങളും ഈ ദിവസം കാണും. തുടർന്ന് വൈകിട്ട് ഗംഗാ ആരതിയിലും പങ്കെടുക്കാം. നാലാം ദിവസം പ്രയാഗ്രാജിലേക്കാണ് പോകുന്നത്. ത്രിവേണി സംഗമം, അലഹബാദ് കോട്ട, പാതാൾപുരി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കും. അതിനു ശേഷം അയോധ്യയിലേക്ക് പോകും.
അഞ്ചാം ദിവസം അയോധ്യ ക്ഷേത്രം, ഹനുമാൻ ഗർഹി എന്നിവിടങ്ങളിൽ ദര്‍ശനം നടത്തിവാരണാസിയിലേക്ക് പോകും. അന്ന് രാത്രി വാരണാസിയിൽ ചെലവഴിക്കും. തുടർന്ന് പിറ്റേന്ന് രാവിലെ സാരാനാഥ് കണ്ട്, ഉച്ചകഴിഞ്ഞ് ഷോപ്പിങ് നടത്തി രാത്രി ഏഴു മണിയോടെ വാരണാസി എയർപോർട്ടിൽ എത്തും. 9.20നാണ് വിമാനം. അത് 11.55 ന് ബെംഗളൂരുവിൽ എത്തും.
ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്കും തിരികെയുമുള്ള വിമാന ടിക്കറ്റ്, അഞ്ച്ദിവസം ഹോട്ടലിൽ താമസം, വിവിധ ഇടങ്ങളിലേക്കുള്ള യാത്ര, ടൂർ മാനേജർ, ട്രാവൽ ഇന്‌ഷുറൻസ് എന്നിവയെല്ലാം അടക്കമാണ് ടിക്കറ്റി നിരക്ക്. 36,100/- രൂപാ മുതലണ് ആരംഭിക്കുന്നത്. ഇത് ട്രിപ്പിൾ ഒക്യുപൻസിയില് ഒരാൾക്കുള്ള നിരക്കാണ്. ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 37,000/- രൂപ, സിംഗിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 51,250/- രൂപ എന്നിങ്ങനെയാണ് നിരക്ക്. കുട്ടികൾക്ക് 14,900/- രൂപയ്ക്കും 34,150/ രൂപയ്ക്കും ഇടയിലാണ് വരുന്നത്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 080 - 22960014, 8595931290/9003140699, 080 - 22960013, 8595931292 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














