01. ഈഗിൾ ഐ ഹോളിഡേ റിസോർട്ട്സ്
ചിക്മഗളൂരിലെ കാപ്പിത്തോട്ടങ്ങൾക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ഈഗിൾ ഐ ഹോളിഡേ റിസോർട്ട്സ് (Eagle Eye Holiday Resorts) കുടുംബ സമേതം റിലാക്സ് ചെയ്യാൻ തികച്ചും അനുയോജ്യമായ സ്ഥലമാണ്. വീടിന് അകലെയുള്ള വീട് പോലെ ഒരിടം തന്നെയാണ് ഈ സ്ഥലം.
Photo Courtesy: www.eagleeyeholidays.com
സൗകര്യങ്ങൾ
കോട്ടേജുകൾ, റൂമുകൾ, വില്ലകൾ, ട്രീ ഹൗസുകൾ, തുടങ്ങി നിങ്ങൾക്ക് താമസിക്കാൻ നിരവധി ഓപ്ഷനുകൾ ഇവിടെയുണ്ട്. സുന്ദരമായ വെള്ളച്ചാട്ടത്തിന് സമീപത്തായുള്ള വാട്ടർഫാൾ വില്ലയും ഈ റിസോർട്ടിന്റെ ഭാഗമായുണ്ട്.
Photo Courtesy: www.eagleeyeholidays.com
ആക്റ്റിവിറ്റികൾ
നേച്വർ വോക്സ്, ട്രെക്കിംഗ്, ക്യാമ്പിംഗ്, ബോൺഫൈർ, പ്ലാന്റേഷൻ ടൂർ, വൈൽഡ് ലൈഫ് സഫാരി, ബോട്ടിംഗ്, പക്ഷി നിരീക്ഷണം എന്നി ആക്റ്റിവികൾ ഈ റിസോർട്ടിന്റെ നേതൃത്വത്തിൽ നടത്തി വരുന്നുണ്ട്.
Photo Courtesy: www.eagleeyeholidays.com
ദി സെറായി
ചിക്‌മഗളൂരിലെ ഒരു ലക്ഷ്വറി റിസോർട്ട് ആണ് സെറായി. സുന്ദരമായ ഇന്റീരിയലുകളും ഫർണിഷിംഗും ചെയ്ത റൂമുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ചിക്‌മഗളൂരിന്റെ സുന്ദരമയ ഭൂ പ്രകൃതിക്ക് ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന ഈ റിസോർട്ട് ആഢംബര പ്രിയരുടെ ഇഷ്ടസ്ഥലമാണ്.
Photo Courtesy: theserai.in
സൗകര്യങ്ങൾ
സ്വിമ്മിംഗ് പൂൾ ഉൾപ്പെടുന്ന എസ്റ്റേറ്റ് വില്ല, എസ്റ്റേറ്റ് ടെറസ് തുടങ്ങി നിങ്ങൾക്ക് താമസിക്കാൻ നിരവധി സ്ഥലങ്ങൾ റിസോർട്ടിൽ ഉണ്ട്. ബാർ ആറ്റാച്ചഡ് റെസ്റ്റോറെന്റ്, സ്പാ എന്നിവയും ഈ റിസോർട്ടിൽ ഉണ്ട്.
Photo Courtesy: theserai.in
ആക്റ്റിവിറ്റികൾ
എസ്റ്റേറ്റിലൂടെയുള്ള സൈക്ലിംഗ്, ട്രെക്കിംഗ്, അമ്പെയ്ത്ത്, കോഫീ പ്ലാന്റേഷൻ ടൂർ എന്നിവയാണ് ഈ റിസോർട്ടിലെ ആക്റ്റിവിറ്റികൾ.
Photo Courtesy: theserai.in
നേച്വർ നിർവാണ
ചിക്‌മഗളൂരിലെ പ്രശസ്തമായ ബാബബുധൻ ഗിരിയുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന ഈ റിസോർട്ട് പ്രകൃതി സ്നേഹികളുടെ ഇഷ്ട സ്ഥലമാണ്.
Photo Courtesy: www.naturenirvana.com
സൗകര്യങ്ങൾ
വിവിധ തരത്തിലുള്ള മുറികൾ, ഡൈനിംഗ്, ഇൻഡോർ ഗെയിം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്.
Photo Courtesy: www.naturenirvana.com
ആക്റ്റിവിറ്റികൾ
ബോൺ ഫൈർ, സമീപത്തുള്ള വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര, സമീപത്തുള്ള തടാകത്തിലൂടെ ബോട്ടിംഗ്, വില്ലേജ് ടൂർ, സൈക്ലിംഗ്, പ്ലാന്റേഷൻ ടൂർ, ഔട്ട് ഡോർ ഗെയിംസ്, ട്രെക്കിംഗ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആക്റ്റിവിറ്റികൾ.
Photo Courtesy: www.naturenirvana.com