Search
  • Follow NativePlanet
Share
» »തമിഴ്‌നാട്ടില്‍ കുളിരേകുന്ന തടാകങ്ങള്‍

തമിഴ്‌നാട്ടില്‍ കുളിരേകുന്ന തടാകങ്ങള്‍

By Maneesh

കടുത്ത ചൂടാണ് തമിഴ് നാടിന്റെ പ്രത്യേകത. വേനലായാല്‍ തമിഴ്‌നാട്ടിലെ പലനഗരങ്ങളിലും ജീവിക്കാനെ പറ്റില്ല. ഉഷ്ണം കൊണ്ട് ഇരിക്കാന്‍ വയ്യാത്ത അവസ്ഥ. ചൂടിന്റെ കാര്യത്തില്‍ ചെന്നൈ എന്നോ മധുരയെന്നോ കോയമ്പത്തൂരെന്നോ വ്യത്യസമില്ല. ചൂട് കൂടുമ്പോള്‍ തമിഴ്‌നാട്ടിലെ നഗരത്തില്‍ താമസിക്കുന്നവര്‍ സമീപത്തെ ഹില്‍സ്റ്റേഷനുകളിലേക്ക് ഒരു വീക്കന്‍ഡ് യാത്ര നടത്താറുണ്ട്. കടുത്ത ചൂടില്‍ അല്‍പ്പം തണുപ്പ് കിട്ടാന്‍ ഇത്തരം വീക്കന്‍ഡ് യാത്ര നല്ലതാണ്. ചൂട്കാലത്ത് കുളിരനുഭവിക്കാന്‍ പറ്റിയ ഒന്നാണ് തടാകക്കരയിലേക്കുള്ള ഒരു യാത്ര. തമിഴ്‌നാട്ടിലും നിരവധി സുന്ദരമായ തടാകങ്ങള്‍ ഉണ്ട്.

മനസിനേയും ശരീരത്തേയും തണുപ്പിക്കുന്ന തടാകങ്ങള്‍ക്ക് പേരുകേട്ട തമിഴ്‌നാട്ടിലെ അഞ്ച് സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം. നഗരച്ചൂടില്‍ വിയര്‍ക്കുമ്പോള്‍ ശരീരം ഒന്ന് തണുപ്പിക്കാന്‍ ഈ യാത്ര നിങ്ങളെ സഹായിക്കും. തമിഴ്‌നാട്ടിലെ ഹില്‍സ്റ്റേഷനുകളിലും വനമേഖലകളിലുമാണ് ഇത്തരം യാത്രയ്ക്ക് അവസരം ലഭിക്കുന്നത്. ആ സ്ഥലങ്ങള്‍ നമുക്ക് കാണാം

ഊട്ടി തടാകം, ഊട്ടി

തമിഴ്‌നാട്ടിലേ ഏറ്റവും പ്രശസ്തമായ ഹില്‍സ്റ്റേഷനായ ഊട്ടിയിലാണ് പ്രശസ്തമായ ഊട്ടി തടാകം സ്ഥിതി ചെയ്യുന്നത്. ഊട്ടിയില്‍ എത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഊട്ടി തടാകം. ഇവിടെ എത്തിയാല്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ് ഇവിടുത്തെ ബോട്ട് സവാരി. 64 ഏക്കര്‍ പരന്ന് കിടക്കുന്ന ഈ കൃത്രിമ തടാകം 1824ല്‍ ആണ് നിര്‍മ്മിക്കപ്പെട്ടത്. ഊട്ടിയേക്കുറിച്ച് വായിക്കാം

തമിഴ്‌നാട്ടില്‍ കുളിരേകുന്ന തടാകങ്ങള്‍

Photo: Navaneeth Krishnan S

പിച്ചാവരം തടാകം, പിച്ചാവരം

ചിദംബരത്ത് നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് പിച്ചാവരം തടാകം. കണ്ടല്‍ക്കാടുകളുടെ കേന്ദ്രമാണിവിടം. ലോകത്തെ തന്നെ ഏറ്റവും വലിയ കണ്ടല്‍വനമാണിത്. സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെയും, നവംബര്‍ മുതല്‍ ജനുവരി വരെയുമാണ് ഇവിടം സന്ദര്‍ശനയോഗ്യം. ഇവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കാന്‍ ബോട്ട് യാത്രക്കും സൗകര്യമുണ്ട്. രാവിലെ ഇവിടെ നിന്നുള്ള സൂര്യോദയം വളരെ മനോഹരമായ ഒരു കാഴ്ച സമ്മാനിക്കും. കൂടുതല്‍ വായിക്കാം

തമിഴ്‌നാട്ടില്‍ കുളിരേകുന്ന തടാകങ്ങള്‍

Photo:PlaneMad.

കൊടൈ ലേക്ക്, കൊടൈക്കനാല്‍

നക്ഷത്രത്തിന്റെ ആകൃതിയില്‍ നിര്‍മിക്കപ്പെട്ട ഒരു കൃത്രിമ തടാകമാണ് കൊടൈ ലേക്ക്, 1863 ലാണ് ഈ തടാകം നിര്‍മിച്ചത്.
കൊടൈക്കനാലിലെ ഏറ്റവും പ്രശസ്തമായ ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് കൊടൈ ലേക്ക്. ഏകദേശം 60 കിലോമീറ്റര്‍
പരന്നുകിടക്കുന്ന ഈ ലേക്കിലേക്ക് ബസ് സ്റ്റാന്‍ഡില്‍നിന്നും അരക്കിലോമീറ്റര്‍ദൂരമേയുള്ളൂ. ഇവിടെ എത്തിയാല്‍ ഇവിടുത്തെ ബോട്ട്
സവാരി ഒരിക്കലും ഒഴിവാക്കരുത്. കൊടൈക്കനാലിനെക്കുറിച്ച് വായിക്കാം

തമിഴ്‌നാട്ടില്‍ കുളിരേകുന്ന തടാകങ്ങള്‍

Photo: Aruna

പുംഗനൂര്‍ തടാകം, ഏലഗിരി

ഏലഗിരിയില്‍ എത്തുന്ന സഞ്ചാരികളെ ഏറ്റവും ആകര്‍ഷിപ്പിക്കുന്ന ഒന്നാണ് ഇവിടുത്തെ പൂംഗനൂര്‍ തടാക പാര്‍ക്ക്. ബോട്ട്
സവാരിയാണ് ഈ തടാകത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന പ്രധാന കാര്യം. കൃത്രിമമായി നിര്‍മ്മിച്ച ഈ തടാകത്തിന്റെ
വിസ്തൃതി 56.70 ചതുരശ്ര മീറ്റര്‍ ആണ്. ഏലഗിരിയേക്കുറിച്ച് കൂടുതല്‍ വായിക്കാം

തമിഴ്‌നാട്ടില്‍ കുളിരേകുന്ന തടാകങ്ങള്‍

Photo: cprogrammer

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+