Search
  • Follow NativePlanet
Share
» »ഉയരത്തിൽ കാര്യമുണ്ട്; ഉയരം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഇന്ത്യയിലെ 5 സ്ഥലങ്ങൾ

ഉയരത്തിൽ കാര്യമുണ്ട്; ഉയരം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഇന്ത്യയിലെ 5 സ്ഥലങ്ങൾ

By Maneesh

ഉയരക്കൂടുതൽ എന്നതും ഒരു ആകർഷണമാണ്. ഇന്ത്യയിലെ ഉയരമുള്ള പ്രതിമകളും മറ്റും ആളുകൾ ശ്രദ്ധിക്കാൻ കാരണം ഈ ഉയരകൂടുതൽ തന്നെയാണ്. അടുത്തിടെ ഒരു ചായപ്പൊടിയുടെ പരസ്യത്തിൽ അവർ ഉന്നയിച്ച കാര്യവും ഉയരത്തേക്കുറിച്ചാണ്. മൂന്നാറിലെ കൊളുക്കുമലയേക്കുറിച്ചാണ് ആ പരസ്യത്തിൽ പറഞ്ഞിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടമാണ് കൊളുക്കുമലയിലേത്.

ഉയരം കൊണ്ട് ലോക ശ്രദ്ധ നേടിയ സ്ഥലങ്ങൾ ഇന്ത്യയി‌ൽ വേറെയും ഉണ്ട്. ഉയരം കൊണ്ട് ശ്രദ്ധിക്കപ്പെട്ട 5 സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം.

ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം

ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം

മൂന്നാറിലെ കൊളുക്കുമലയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടം. ഉയര്‍ന്ന സ്ഥലത്ത് വളരുന്ന ഈ തേയിലയ്ക്ക് പ്രത്യേക രുചിയാണെന്നാണ് പറയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 7.900 അടി ഉയരത്തിലായി തമിഴ്‌നാടിന്റെ അതിര്‍ത്തിയിലായാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കൊളുക്കുമലയിലേക്ക് ജീപ്പ് സര്‍വീസുകള്‍ മാത്രമേയുള്ളു. മൂന്നാറില്‍ നിന്ന് ഏകദേശം അരമണിക്കൂര്‍ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍. വിശദമായി വായിക്കാം

Photo Courtesy: Prasanth Chandran

 മലമുകളിലെ പോസ്റ്റോഫീസ്

മലമുകളിലെ പോസ്റ്റോഫീസ്

ലോകത്തിൽ ഏറ്റവും ഉയരത്തി‌ൽ സ്ഥിതി ചെയ്യുന്ന പോസ്റ്റോഫീസ് എവിടെയാണെന്ന് ചോദിച്ചാൽ അതി‌ന്റെ ഉത്തരമാണ് ഹിക്കിം. ഹിക്കിം സമുദ്രനിരപ്പിൽ നിന്ന് 4440 മീറ്റർ ഉയ‌രത്തിലായി ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ഒരു വിദൂര ഗ്രാമമാണ് ഹിക്കിം. ഹിക്കിം സാധരണ ഹിമാലയൻ ഗ്രാമം ആണെങ്കിലും ലിംക ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുള്ള ഗ്രാമമാണ്. പക്ഷെ അത് പോസ്റ്റ് ഓഫീസിന്റെ പേരിലല്ലെന്ന് മാത്രം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിങ് സ്റ്റേഷന്റെ പേരിലാണ് ഈ റെക്കോർഡ്. വിശദമായി വായിക്കാം

Photo Courtesy: Sumita Roy Dutta

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് മൈതാനം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് മൈതാനം

സമുദ്രനിരപ്പില്‍ നിന്നും 2444മീറ്റര്‍ ഉയരത്തിലുള്ള ഇവിടത്തെ ക്രിക്കറ്റ് ഗ്രൗണ്ട് ലോകത്തിലേക്ക് വച്ച് ഏറ്റവും ഉയരം കൂടിയ സ്ഥലത്തുള്ള ക്രിക്കറ്റ് ഗ്രൗണ്ട് ആണ്. പോളോ ഗ്രൗണ്ട് ആയും ഉപയോഗിക്കപ്പെടുന്ന ഈ ക്രിക്കറ്റ് മൈതാനം 1893-ല്‍ പട്യാല രാജാവ് ഭൂപീന്ദര്‍ സിംഗ് ആണ് പണികഴിപ്പിച്ചത്. ഛെയില്‍ മിലിട്ടറി സ്കൂളിന്‍റെ കീഴില്‍ ആണ് ഈ മൈതാനം. വിശദമായി വായിക്കാം

Photo Courtesy: Template:Lt. Col. Dilbagh Singh Grewal

വണ്ടിയോടിക്കാവുന്ന, ഏറ്റവും ഉയരത്തിലുള്ള റോഡ്

വണ്ടിയോടിക്കാവുന്ന, ഏറ്റവും ഉയരത്തിലുള്ള റോഡ്

ജ‌മ്മു കശ്മീരിലെ ലേയിൽ നിന്നും 39 കിലോമീറ്റർ അകലെയാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. ലേയിൽ നിന്ന് ഇവിടേയ്ക്കുള്ള റോഡിൽ ആദ്യത്തെ കുറച്ച് ഭാഗം മാത്രമാണ് ടാർ ചെയ്തിട്ടുള്ളു. പിന്നീടങ്ങോട്ട്. ഇളകി കിടക്കുന്ന ഉരുളൻ കല്ലുകളിലൂടെ വേണം യാത്ര ചെയ്യാൻ. കനത്ത മഞ്ഞ് വീഴ്ച ഉണ്ടാകാറുള്ള സ്ഥലമായതിനാൽ, മഞ്ഞ് വീണ് റോഡ് താറുമാറാകുന്നത് പതിവാണ്. വിശദമായി വായിക്കാം

Photo Courtesy: Ashishyadav.photographs
ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ഗോള്‍ഫ് കോഴ്സ്

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ഗോള്‍ഫ് കോഴ്സ്

1904 ല്‍ ബ്രിട്ടീഷുകാരാണ് ഗോള്‍ഫ് കോഴ്സ് പണിതത്. 1922 ല്‍ ഇവിടെ ആദ്യ ടൂര്‍ണമെന്‍റ് നടന്നു. പച്ചപ്പ് നിറഞ്ഞ ഈ കളിസ്ഥലം മനോഹരമായ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്ന് 2650 മീറ്റര്‍ ഉയരത്തിലുള്ള ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ഗോള്‍ഫ് കോഴ്സാണ്. ഗോള്‍ഫ് കളിയില്‍ താല്പര്യമുള്ളവര്‍ക്ക് 18 ഹോളുകളുള്ള ഈ കോഴ്സില്‍ ഒരു ദിവസത്തെ താല്കാലിക മെമ്പര്‍ഷിപ്പ് സ്വന്തമാക്കി കളിക്കാം. ജമ്മു കാശ്മീര്‍ ടൂറിസം ഡവലപ്മെന്‍റ് കോര്‍പ്പറേഷനാണ് ഇതിന്‍റെ മേല്‍നോട്ടം. വിശദമായി വായിക്കാം

Photo Courtesy: http://www.flickr.com/photos/wkulicki/4010582747/

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+