Search
  • Follow NativePlanet
Share
» »വെടിക്കെട്ടും ബഹളവുമില്ല... ആൾക്കൂട്ടം കാണാനേയില്ല.. ദീപാവലിക്ക് നാടുവിട്ടാലോ...കേരളത്തിലെ ശാന്തമായ 5 ഇടങ്ങൾ

വെടിക്കെട്ടും ബഹളവുമില്ല... ആൾക്കൂട്ടം കാണാനേയില്ല.. ദീപാവലിക്ക് നാടുവിട്ടാലോ...കേരളത്തിലെ ശാന്തമായ 5 ഇടങ്ങൾ

ദീപാവലി എന്നാൽ ദീപങ്ങളുടെയും വെളിച്ചങ്ങളുടെയും ആഘോഷമാണ്. ഐതിഹ്യങ്ങളും വിശ്വാസങ്ങളും എന്താണെങ്കിലും പടക്കവും വെടിക്കെട്ടും അലങ്കാരങ്ങളും ഒന്നുമില്ലാതെ ദീപാവലി ആഘോഷം കാണാറേയില്ല. പടക്കം പൊട്ടിച്ചില്ലെങ്കിലും ഇതൊക്കെ കണ്ട് ആസ്വദിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ ചിലർക്കാവട്ടെ, ശബ്ദങ്ങളും ബഹളവും പുകയും വെടിക്കെട്ടും ആസ്വദിക്കാൻ താല്പര്യം കാണില്ല. നിങ്ങൾ അങ്ങനെയാണോ? എങ്കിൽ ആഘോഷങ്ങളിൽ നിന്ന് മാറി ഒരു ദീപാവലി യാത്ര പ്ലാന്‍ ചെയ്താലോ?

ദീപാവലിയുടെ ബഹളങ്ങളിൽ നിന്ന് മാറി, സ്വസ്ഥതയും ശാന്തതയും ഉള്ള, സമാധാനമായ ഇരിക്കാൻ പറ്റുന്ന അഞ്ചിടങ്ങളാണ് ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത്. തനിച്ചോ അല്ലെങ്കിൽ പ്രിയപ്പെട്ടവര്‍ക്ക് ഒപ്പമോ കേരളത്തിൽ നിങ്ങൾക്ക് പോകാൻ പറ്റിയ ശാന്തമായ ഇടങ്ങള്‍..

5 Ideal Alternative Offbeat Places in Kerala for Diwali Travel Plans

കാപ്പിൽ ബീച്ച്

കാസർകോഡ് ജില്ലയിൽ ഏറ്റവും ശാന്തമായി സമയം ചെലവഴിക്കാൻ പറ്റിയ സ്ഥലമാണ് കാപ്പിൽ ബീച്ച്. ബേക്കൽ കോട്ടയിൽ നിന്ന് വെറും ആറ് കിലോമീറ്റർ മാത്രം അകലെയുള്ള കാപ്പിൽ ഏകാന്ത സഞ്ചാരികൾക്കും സ്വസ്ഥത തേടുന്നവർക്കും പറ്റിയ സ്ഥലമാണ്. വെറുതേ വന്ന് മണിക്കൂറുകളോളം ഇവിടെ ചെലവഴിച്ചാലും നിങ്ങൾക്ക് ഒട്ടും മടുക്കുകയില്ല. കടലും കായലും തെങ്ങിൻ തോപ്പുകളും ബോട്ടിങ്ങും ഇവിടെയുണ്ട്. കായലിലൂടെയും കടലിലൂടെയും നിങ്ങൾക്ക് താല്പര്യം പോലെ സഞ്ചരിക്കാം. വൈകുന്നേരങ്ങളിൽ കുടുംബത്തോടൊപ്പം വരാനും പറ്റിയ സ്ഥലമാണിത്.

5 Ideal Alternative Offbeat Places in Kerala for Diwali Travel Plans

പൈതൽമല

പ്രകൃതി മാത്രം മതി നിങ്ങൾക്ക് കൂട്ടെങ്കിൽ നേരെ കണ്ണൂരിലെ പൈതൽ മലയിലേക്ക് പൊയ്ക്കോ... കണ്ണൂരിന്‍റെ മൂന്നാർ എന്നറിയപ്പെടുന്ന പൈതൽ മല സമുദ്രനിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ട്രെക്കിങ് ആണ് ഇവിടെ ചെയ്യുവാനുള്ളത്. രണ്ടു കിലോമീറ്റർ നടന്നു കാടും മലയും പുൽമേടുമെല്ലാം താണ്ടിയാണ് ഇവിടേക്കുള്ള യാത്ര. കോടമഞ്ഞാണ് ഈ നടത്തത്തിലെ ഹൈലൈറ്റ്. ചിലപ്പോൾ മഴയും പെയ്തേക്കാം. നടക്കാൻ ആരോഗ്യമുണ്ടെങ്കിൽ മാത്രം പൈതൽമല യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ മതി.

കൊടികുത്തിമല

മലപ്പുറംകാരുടെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല കാറ്റും മഞ്ഞും കോടയും കുന്നുകയറ്റവും ഒക്കെ ചേരുന്ന ഒരു സമ്പൂർണ്ണ പാക്കേജാണ്. സമുദ്ര നിരപ്പിൽ നിന്നു 522 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലയുടെ മുകളിൽ ആണ് ഇവിടമുള്ളത്. ദൂരം കുറച്ചേയുള്ളൂവെങ്കിലും ഒരു മണിക്കൂർ സമയം നടന്നു കയറുവാനുണ്ട്. വാച്ച് ടവറിൽ കയറി നിന്നാൽ താഴെയുള്ള പ്രദേശങ്ങളുടെ മനോഹരമായ കാഴ്ച ആസ്വദിക്കാം. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഇവിടെ പ്രവേശനം ഉള്ളത്.

ആതിരമല

പത്തനംതിട്ടക്കാർക്ക് ശാന്തമായി പോയിരിക്കാൻ പറ്റിയ സ്ഥലമാണ് ആതിരമല. ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ആതിരമല സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കരിങ്ങാലി പാടശേഖരം, കൊടുമാങ്ങല്‍ വയല്, കുരമ്പാലയം, പന്തളം, തട്ടയിൽ, അടൂർ തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ നിന്നാൽ കാണാം. ജില്ലയുടെ ഒരു വിദൂരദൃശ്യം തന്നെ ഇവിടുന്ന് ആസ്വദിക്കാം. പന്തളത്ത് നിന്നും പഴകുളം വഴി ഇവിടേക്ക് വരാം.

കരിങ്കപ്പാറ വെള്ളച്ചാട്ടം

തിരക്കിൽ നിന്ന് മാറി മലപ്പുറത്ത് വേഗത്തിൽ പോയി വരാൻ പറ്റിയ ഇടമാണ്
കരിങ്കപ്പാറ വെള്ളച്ചാട്ടം. താനൂരിനടുത്തെ കരിങ്കപ്പാറ പാറമ്മൽ വെള്ളച്ചാട്ടം വളരെ കുറച്ച് കാലമായതേയുള്ളു സഞ്ചാരികളുടെ യാത്രാ ലിസ്റ്റിൽ കയറിയിട്ട്. ചെറിയ വെള്ളച്ചാട്ടമായതിനാൽ അപകടസാധ്യതയില്ല.. താനൂരില്‍ ഒഴുമല്‍ പഞ്ചായത്തില്‍ വൈലത്തൂർ കോഴിച്ചെന റോഡിൽ കരിങ്കപ്പാറ പാറമ്മലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kerala travel plans diwali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+