
ബാംഗ്ലൂരിന് ഒരു പ്രത്യേകതയുണ്ട്, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആളുകള്‍ തിങ്ങിപാര്‍ത്ത് കഴിയുന്ന ഒരു നഗരമാണ് ബാംഗ്ലൂര്‍. അതിനാല്‍ തന്നെ ഇവിടെ ജീവിക്കുന്നവരുടെ അഭിരുചികള്‍ വൈവിധ്യമുള്ളവയാണ്. യാത്രകളുടെ കാര്യത്തിലും ഈ വൈവിധ്യങ്ങള്‍ കാണാം. നിങ്ങളുടെ യാത്രയുടെ ഉദ്ദേശ്യം ഫോട്ടോഗ്രാഫിയോ പക്ഷിനിരീക്ഷണമോ വാനനിരീക്ഷണമോ എന്തുമാകട്ടേ അതിന് പറ്റിയ ചില സ്ഥലങ്ങള്‍ ബാംഗ്ലൂരിലുണ്ട്.
സാഹസികതയ്ക്കും വിശ്രമത്തിനും പറ്റിയ നിരവധി സ്ഥലങ്ങൾ ബാംഗ്ലൂരിന് സമീപത്തായി അറിയപ്പെടാതെ കിടക്കുന്നുണ്ട്. വീക്കെൻഡ് യാത്രയ്ക്ക് പറ്റിയ അധികമാർക്കും അറിയില്ലാത്ത ബാംഗ്ലൂരിലെ അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം.
മാഞ്ചിന്‍ബലെ
മാഞ്ചന്‍ബലെ എന്നും മാഞ്ചിനബലെ എന്നും ഈ സ്ഥലത്തിന് പേരുകളുണ്ട്. പിക്‌നിക്കിനും പക്ഷി നിരീക്ഷണത്തിനും പറ്റിയ സ്ഥലമാണ് ഇവിടം. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവിടെയത്തുന്നവരില്‍ ഭൂരിഭാഗവും. ബാംഗ്ലൂരില്‍ നിന്നും മാഗഡി റോഡിലൂടെ 40 കിലേമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

Photo Courtesy: Jarrakaj
സ്കന്ദഗിരി
കലവരദുർഗയെന്നും അറിയപ്പെടുന്ന സ്കന്ദഗിരിയിലേക്ക് ബാംഗ്ലൂരിൽ നിന്ന് രണ്ട് മണിക്കൂറിനുള്ളിൽ എത്തിച്ചേരാം. ബാംഗ്ലൂരിൽ നിന്ന് സ്കന്ദഗിരിയിലേക്ക് ഏകദേശം 70 കിലോമീറ്റർ ദൂരമേയുള്ളു. സ്കന്ദഗിരിയിലേക്ക് നൈറ്റ് ട്രെക്കിംഗ് നടത്തുന്ന ധാരളാം ആളുകളുണ്ട്. പൗർണമി നാളുകളിൽ രാത്രി രണ്ട് മണിയോടെയാണ് സഞ്ചാരികൾ ഇവിടെ നൈറ്റ് ട്രെക്ക് നടത്തുന്നത്. പുലർച്ചയോടെ കുന്നിൻമുകളിൽ എത്തി സൂര്യോദയം കാണുമ്പോഴാണ് നൈറ്റ് ട്രെക്കിംഗ് കൂടുതൽ ആസ്വാദ്യകരം ആകുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Kalyan Kanuri
അന്തർഗംഗേ
ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും വെറും 68 കിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടേയ്ക്കുള്ളു. റോഡുമാര്‍ഗ്ഗം സുഖമായി യാത്രചെയ്യാം. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അന്തര്‍ഗംഗെയിലേയ്ക്കുള്ള യാത്ര തീര്‍ച്ചയായും ആസ്വദിക്കാന്‍ കഴിയും. പാറക്കൂട്ടങ്ങളും ഗുഹകളും നിറഞ്ഞ ഈ പ്രദേശം ട്രെക്കിംഗിന് പറ്റിയ സ്ഥലമാണ്. ഗുഹകളിലൂടെ നുഴഞ്ഞ് കയറുന്നത് ത്രില്ലടിപ്പിക്കുന്ന ഒന്നാണ്. കൂടുതൽ വായിക്കാം

Photo Courtesy: S Jagadish
മധുഗിരി
ബാംഗ്ലൂരിലെ അധികം അറിയപ്പെടാത്ത ഒരു ട്രെക്കിംഗ് കേന്ദ്രമാണ് മധുഗിരി. സമുദ്ര നിരപ്പിൽ നിന്ന് 3,930 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒറ്റക്കുന്നാണ് ഇത്. പ്രഫഷണലുകളായിട്ടുള്ള ട്രെക്കിംഗ് പ്രിയർക്ക് പോലും ഏറേ വെല്ലുവിളി ഉയർത്തുന്നതാണ് ഇതിലേയുള്ള വഴികൾ. ബാംഗ്ലൂരിൽ നിന്ന് 100 കിലോമീറ്റർ അകലെയായിട്ടാണ് മധുഗിരി സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Invisible Lens Photography
മകാളി ദുർഗ
ബാംഗ്ലൂരിൽ നിന്ന് 60 കിലോമീറ്റർ അകലെയായിട്ടാണ് മാകളി ദുർഗ സ്ഥിതി ചെയ്യന്നത്. ഉരുളൻ കല്ലുകളും പുൽമേടുകളുമാണ് ഈ സ്ഥലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാനും നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് 1,350 കിലോമീറ്റർ ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Sakeeb Sabakka
ബാംഗ്ലൂരില്‍ നിന്ന് പോകാവുന്ന 25 വണ്‍ഡേ ട്രിപ്പുകള്‍
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














