മാഞ്ചിന്‍ബലെ
മാഞ്ചന്‍ബലെ എന്നും മാഞ്ചിനബലെ എന്നും ഈ സ്ഥലത്തിന് പേരുകളുണ്ട്. പിക്‌നിക്കിനും പക്ഷി നിരീക്ഷണത്തിനും പറ്റിയ സ്ഥലമാണ് ഇവിടം. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവിടെയത്തുന്നവരില്‍ ഭൂരിഭാഗവും. ബാംഗ്ലൂരില്‍ നിന്നും മാഗഡി റോഡിലൂടെ 40 കിലേമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.
Photo Courtesy: Jarrakaj
സ്കന്ദഗിരി
കലവരദുര്‍ഗയെന്നും അറിയപ്പെടുന്ന സ്കന്ദഗിരിയിലേക്ക് ബാംഗ്ലൂരില്‍ നിന്ന് രണ്ട് മണിക്കൂറിനുള്ളില്‍ എത്തിച്ചേരാം. ബാംഗ്ലൂരില്‍ നിന്ന് സ്കന്ദഗിരിയിലേക്ക് ഏകദേശം 70 കിലോമീറ്റര്‍ ദൂരമേയുള്ളു. സ്കന്ദഗിരിയിലേക്ക് നൈറ്റ് ട്രെക്കിംഗ് നടത്തുന്ന ധാരളാം ആളുകളുണ്ട്. പൗര്‍ണമി നാളുകളില്‍ രാത്രി രണ്ട് മണിയോടെയാണ് സഞ്ചാരികള്‍ ഇവിടെ നൈറ്റ് ട്രെക്ക് നടത്തുന്നത്. പുലര്‍ച്ചയോടെ കുന്നിന്‍മുകളില്‍ എത്തി സൂര്യോദയം കാണുമ്പോഴാണ് നൈറ്റ് ട്രെക്കിംഗ് കൂടുതല്‍ ആസ്വാദ്യകരം ആകുന്നത്. കൂടുതല്‍ വായിക്കാം
Photo Courtesy: Kalyan Kanuri
അന്തര്‍ഗംഗേ
ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും വെറും 68 കിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടേയ്ക്കുള്ളു. റോഡുമാര്‍ഗ്ഗം സുഖമായി യാത്രചെയ്യാം. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അന്തര്‍ഗംഗെയിലേയ്ക്കുള്ള യാത്ര തീര്‍ച്ചയായും ആസ്വദിക്കാന്‍ കഴിയും. പാറക്കൂട്ടങ്ങളും ഗുഹകളും നിറഞ്ഞ ഈ പ്രദേശം ട്രെക്കിംഗിന് പറ്റിയ സ്ഥലമാണ്. ഗുഹകളിലൂടെ നുഴഞ്ഞ് കയറുന്നത് ത്രില്ലടിപ്പിക്കുന്ന ഒന്നാണ്. കൂടുതല്‍ വായിക്കാം
Photo Courtesy: S Jagadish
മധുഗിരി
ബാംഗ്ലൂരിലെ അധികം അറിയപ്പെടാത്ത ഒരു ട്രെക്കിംഗ് കേന്ദ്രമാണ് മധുഗിരി. സമുദ്ര നിരപ്പില്‍ നിന്ന് 3,930 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒറ്റക്കുന്നാണ് ഇത്. പ്രഫഷണലുകളായിട്ടുള്ള ട്രെക്കിംഗ് പ്രിയര്‍ക്ക് പോലും ഏറേ വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഇതിലേയുള്ള വഴികള്‍. ബാംഗ്ലൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയായിട്ടാണ് മധുഗിരി സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Invisible Lens Photography
മകാളി ദുര്‍ഗ
ബാംഗ്ലൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയായിട്ടാണ് മാകളി ദുര്‍ഗ സ്ഥിതി ചെയ്യന്നത്. ഉരുളന്‍ കല്ലുകളും പുല്‍മേടുകളുമാണ് ഈ സ്ഥലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാനും നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് 1,350 കിലോമീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Sakeeb Sabakka