Search
  • Follow NativePlanet
Share
» »വേനൽ ചൂടിൽ നിന്ന് ഓടി രക്ഷപ്പെടാം; ഒരു 'കൂൾ' യാത്രയാകാം, ഇതാ കേരളത്തിലെ ഇടങ്ങൾ

വേനൽ ചൂടിൽ നിന്ന് ഓടി രക്ഷപ്പെടാം; ഒരു 'കൂൾ' യാത്രയാകാം, ഇതാ കേരളത്തിലെ ഇടങ്ങൾ

വേനൽക്കാലത്ത് വെറുതേ വീട്ടിലിരിക്കുക എന്നത് ആലോചിക്കാൻ സാധിക്കില്ല. ചൂടിൽ എത്രനേരം ഇരിക്കുമെന്ന ചിന്തകൊണ്ടു മാത്രം തണുപ്പു നിറഞ്ഞ ഏതെങ്കിലും സ്ഥലത്തേയ്ക്ക് പോകാൻ ഇറങ്ങിപ്പുറപ്പെടുന്നവരാണ് പല സഞ്ചാരികളും. പലപ്പോഴും ഇവര് എവിടേക്ക് പോകുമെന്നൊക്കെ നമുക്ക് സംശയം തോന്നുമെങ്കിലും വേനലിൽ തണുപ്പ് തരുന്ന സ്ഥിരം ഇടങ്ങൾ ഉള്ളപ്പോൾ അങ്ങനെയൊരു സംശയത്തിന്‍റെ ആവശ്യമേയില്ല.

ഓഫ്ബീറ്റ് ഇടങ്ങൾ തേടിപ്പോകുന്നതിനേക്കാൾ പെട്ടന്ന് പ്ലാൻ ചെയ്ത് കൂടുതലൊന്നും ആലോചിക്കാതെ പോകാൻ പറ്റിയ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാലോ. കേൾക്കുമ്പോൾ ഇതൊക്കെ നമ്മുടെ ഇടങ്ങള് തന്നെയല്ലേ എന്നു തോന്നിയാലും ഈ ചൂടിനെ തളയ്ക്കാനും വേനലിൽ പോകാനും ഈ അഞ്ചിടങ്ങളേക്കാൾ മികച്ച സ്ഥലങ്ങൾ കേരളത്തിലില്ല എന്നുതന്നെ പറയാം.

5 Popular Summer Destinations In Kerala To Escape The Heat

1. തേക്കടി

കേരളത്തിൽ വേനൽക്കാല യാത്രകളിൽ തിരഞ്ഞെടുക്കാൻ പറ്റിയ ഒന്നാമത്തെ സ്ഥലം തേക്കടിയാണ്. പുറത്തെത്ര ചൂടാണെങ്കിലും അതൊന്നും ഏശാത്ത ഇടമാണ് തേക്കടി. തേക്കടിയുടെ പച്ചപ്പിലേക്ക് കയറിയാൽ തന്നെ ആകെ മൊത്തം കുളിരാണ്. പ്രകൃതി സൗന്ദര്യം ആസ്വദിക്കാം എന്നതു മാത്രമല്ല, പ്രകൃതിയെ അറിഞ്ഞ് സമയം ചെലവഴിക്കാൻ ട്രെക്കിങ്ങും ക്യാംപിങ്ങും പോലെ ഒരുപാട് സാധ്യതകളും ഇവിടെയുണ്ട്.

വാച്ച് ടവർ ക്യാംപിങ്, തേക്കടി തടാകത്തിനു നടുവിലൂടെയുള്ള ബോട്ടിങ്, ടൈഗർ ട്രെയിൽ, എന്നിങ്ങനെ ഒരുപാട് ആക്ടിവിറ്റികൾ പെരിയാർ ടൈഗർ റിസർവിന്‍റെ ഭാഗമായി തേക്കടിയിൽ ആസ്വദിക്കാം. കേരളത്തില‍് ഏറ്റവുമധികം ആളുകൾ പോകാനാഗ്രഹിക്കുന്ന ഗവിയിലേക്കും ഇവിടുന്ന് ബസ് സർവീസുണ്ട്. വണ്ടിപ്പെരിയാർ, ചെല്ലാർകോവിൽ, പാണ്ടിക്കുഴി തുടങ്ങിയ സ്ഥലങ്ങളും ഇവിടെ സന്ദർശിക്കാം.

2. വാഗമൺ

വേനലിലെ വൈകുന്നേരങ്ങളിലും കോടമഞ്ഞ് ഇറങ്ങി വരുന്ന ആംബിയൻസാണ് നിങ്ങൾ നോക്കുന്നതെങ്കില്‍ നേരേ വാഗമണ്ണിലേക്ക് പോകാം. പല സ്ഥലങ്ങളും അവിടെ ചെല്ലുമ്പോഴാണ് രസമാകുന്നതെങ്കിൽ വാഗമണ്ണിലേക്കുള്ള യാത്രയിൽ തന്നെ അതാരംഭിക്കും. പാറ ചീന്തിയെടുത്ത പാതയിലെ കിടിലൻ റോഡിലൂടെയുള്ള യാത്ര തന്നെ അടിപൊളിയാണ്. വ്യൂ പോയിന്‍റുകളും കോടമഞ്ഞും വെള്ളച്ചാട്ടങ്ങളും ഈ യാത്രയെ മറ്റൊരു ലെവലിൽ എത്തിക്കും.

വാഗമൺ അഡ്വഞ്ചർ പാർക്കിലെ ഗ്ലാസ് ബ്രിഡ്ജ്, പൈൻ ഫോറസ്റ്റ്, തങ്ങള്പാറ, എന്നിങ്ങനെ കുറേ സ്ഥലങ്ങൾ ഇവിടെ എക്സ്പ്ലോർ ചെയ്യാനുണ്ട്. പട്ടുമല പള്ളി, വാഗമൺ തടാകം, മാർമല വെള്ളച്ചാട്ടം എന്നിവിടങ്ങളും കാണാം. തിരിച്ചിറങ്ങുമ്പോൾ ഇല്ലിക്കല്‍കല്ല് കൂടി കണ്ടിറങ്ങുന്ന വിധത്തിൽ വേണം പ്ലാൻ ചെയ്യാൻ.

3. ദേവികുളം

കൂൾ ഡെസ്റ്റിനേഷനുകളിൽ മൂന്നാർ സ്ഥിരം ഇടംപിടിക്കുമെങ്കിലും മൂന്നാറിന് തൊട്ടടുത്തുള്ള ദേവികുളം ആണ് ഇന്ന് നമ്മൾ പരിചയപ്പെടുത്തുന്നത്. ഒരുപക്ഷേ, മൂന്നാറിൽ പോകുന്നവർ പോലും അറിയാതെപോകുന്ന ഇവിടം ഇടുക്കിയിലെ ഒരു മസ്റ്റ് വിസിറ്റ് സ്ഥലം കൂടിയാണ് . വർഷം മുഴുവനും നീണ്ടു നിൽക്കുന്ന തണുപ്പാണ് ഇവിടുത്തെ ആകർഷണം.

തീര്‍ച്ചയായും കണ്ടിരിക്കേണ്ട നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. തേയിലത്തോട്ടങ്ങൾ, ഗ്യാപ് റോഡ്, ചൊക്രമുടി ട്രെക്കിങ്, സീതാദേവി തടാകം തുടങ്ങി നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. മൂന്നാറിൽ നിന്ന് ദേവികുളത്തേയ്ക്ക് 8 കിലോമീറ്ററാണ് ദൂരം.

4. കരിയാത്തുംപാറ

വേനലിൽ പച്ചപ്പു നിറഞ്ഞു നിൽക്കുന്ന കരിയാത്തുംപാറയും സമ്മറിലെ കൂൾ യാത്രകൾക്ക് പറ്റിയ ഇടമാണ്. മലബാറിന്‍റെ തേക്കടി എന്നും മലബാറിന്‍റെ ഊട്ടി എന്നും വിളിക്കപ്പെടുന്ന ഇവിടം തിരക്കില്ലാതെ സമാധാനപൂർവ്വമായ സമയം ചിലവഴിക്കലിന് പറ്റിയ ഇടമാണ്. വലിയ പാറക്കെട്ടുകൾക്കിടയിലൂടെ ഒലിച്ചൊഴുകുന്ന പുഴയാണ് ഇവിടെ കാണാനുള്ളത്. പിന്നീട് ഒരറ്റത്തേയ്ക്ക് നോക്കിയാൽ ആകാശം തൊട്ടു നിൽക്കുന്ന മലനിരകളും കാണാം.

5. പൊന്മുടി

തലസ്ഥാനത്തു നിന്നുള്ള കൂൾ യാത്രകൾക്ക് പറ്റിയ ഇടമാണ് എപ്പോൾ വേണമെങ്കിലും പോകാവുന്ന പൊന്മുടി. തണുത്ത കോടമഞ്ഞ് നിറഞ്ഞ പുലരികളാണ് ഇവിടുത്തെ പ്രത്യേകത. പൊന്മുടിയിലേക്കുള്ള കോടമഞ്ഞ് നിറഞ്ഞ വഴിയും ഇതിലൂടെയുള്ള യാത്രയും മാത്രം ഇങ്ങോട്ടേയ്ക്കു വരുന്നവരുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: summer travel thekkady vagamon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+