01. അഡയാര്‍ നദിയിലെ തകര്‍ന്ന പാലം
സാന്തോം ബീച്ചില്‍ നിന്ന് എലിയട്ട് ബീച്ചിലേക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ അഡയാര്‍ നദിക്ക് കുറുകെയാണ് ഈ പലം നിര്‍മ്മിച്ചിരുന്നത്. 1977ല്‍ ഉണ്ടായ ഒരു വെള്ളപ്പൊക്കത്തില്‍ ഈ പാലം തകര്‍ന്ന് പോകുകയായിരുന്നു. അതിനെത്തുടര്‍ന്ന് ചെന്നൈയിലെ പ്രേത കഥകളില്‍ ഇടം പിടിച്ചിരിക്കുകയാണ് ഈ പാലം.
Photo Courtesy: PlaneMad
02. കരിക്കാട്ട് കുപ്പം
2014ല്‍ ഉണ്ടായ സുനാമി ആര്‍ക്ക് മറക്കാന്‍ പറ്റും. പല സ്ഥലങ്ങളും സുനാമി ദുരന്തത്തില്‍ നിന്ന് മോചിക്കപ്പെട്ടെങ്കിലും ചെന്നൈയിലെ കരിക്കാട്ട് കുപ്പത്തിന് യാതൊരു മാറ്റവുമില്ല. ആളുപേക്ഷിച്ച് പോയ വീടുകളും തെരുവുകളും കരിക്കാട്ട് കുപ്പത്തിന് ഒരു ഭീകരത നല്‍കുന്നു.
03. ഡി മൊണ്ടേ കോളനി
ഇത് ആളൊഴിഞ്ഞ ഒരു വീടല്ല. ഒരു കോളനി തന്നെയാണ്. ഇവിടെ താമസിക്കുന്നവരെ ഭയപ്പെടുത്താന്‍ ഇവിടെ താമസിച്ചിരുന്ന ജോണ്‍ ഡി മൊണ്ടേയുടെ പ്രേതം അലഞ്ഞ് നടക്കുന്നുണ്ടെന്നാണ് വിശ്വാസം.
04. തിയോസോഫിക്കല്‍ സൊസൈറ്റി
ചെന്നൈയിലെ തിയോസോഫിക്കല്‍ സൊസൈറ്റിക്ക് മുന്നിലുള്ള വലിയ ആല്‍മരത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ഈ ആല്‍മരത്തിന്റെ മുകളില്‍ നിന്ന് അലര്‍ച്ചയും നിലവിളിയും കേള്‍ക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്.
Photo Courtesy: Balaram Mahalder
05. വാല്‍മികി നഗര്‍
ചെന്നൈയിലെ വാല്‍മികി നഗറിലെ ഒരു വീടുണ്ട്. ആ വീടിന്റെ ഉടമയുടെ മകള്‍ മരണമടഞ്ഞപ്പോള്‍ അത് പ്രേതമായി വന്ന് വീട്ടില്‍ വരുന്നവരെ സ്വീകരിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. പ്രേതത്തിന്റെ സ്വീകരണം കിട്ടാന്‍ താല്‍പര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഇവിടെ സന്ദര്‍ശിക്കാം.