Search
  • Follow NativePlanet
Share
» »താജ്മഹലിന്റെ അത്രയും പ്രാധാന്യമുള്ള സ്ഥലങ്ങൾ ഇന്ത്യയിൽ വേറെയുമുണ്ട്; നിങ്ങൾക്ക് അറിയില്ലെന്ന് മാത്രം

താജ്മഹലിന്റെ അത്രയും പ്രാധാന്യമുള്ള സ്ഥലങ്ങൾ ഇന്ത്യയിൽ വേറെയുമുണ്ട്; നിങ്ങൾക്ക് അറിയില്ലെന്ന് മാത്രം

By Maneesh

യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടിയ 32 സ്ഥലങ്ങൾ ഇന്ത്യയിൽ ഉണ്ട്. അവയിൽ പല സ്ഥങ്ങളും നി‌ങ്ങൾക്ക് സുപരിചിതമാണ്. ആഗ്രയിലെ താജ്‌മഹൽ, ഡൽഹിയിലെ ചെങ്കോട്ട, കർണാടകയിലെ ഹമ്പി, മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രങ്ങൾ, മഹാരാഷ്ട്രയിലെ അജന്ത എല്ലോറ ക്ഷേത്രങ്ങൾ തുടങ്ങി 25 മനുഷ്യ നിർമ്മിത വിസ്മയങ്ങളും പശ്ചിമ ബംഗാളിലെ സുന്ദർബൻ നമ്മുടെ സ്വന്തം ‌പശ്ചിമഘട്ടം എന്നിങ്ങനെയുള്ള 7 പ്രകൃതി വിസ്മയങ്ങളുമാണ് ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ളത്.

എന്നാ‌ൽ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടിയ പല സ്ഥലങ്ങളേക്കുറിച്ചും ഒരു പക്ഷെ നിങ്ങൾ കേട്ടിട്ടുപോലും ഉണ്ടാകില്ല. അത്തരത്തിൽ നിങ്ങൾ കേൾക്കാ‌ൻ ഇടയില്ലാത്ത ചില സ്ഥലങ്ങൾ പരിചയപ്പെടാം

ചമ്പനീർ - പാവഗഢ് (ഗുജറാത്ത്)

ചമ്പനീർ - പാവഗഢ് (ഗുജറാത്ത്)

2004 ല്‍ പൈതൃകസമ്പന്നമായ ചമ്പാനറിനെ ഒരു യുനെസ്കോ സൈറ്റായി പ്രഖ്യാപിക്കുകയുണ്ടായി. ഇവിടെ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള വഡോദരയില്‍ നിന്ന് ബസ്സുകളും മറ്റു വാഹനങ്ങളും ചമ്പാനറിലേക്ക് സുലഭമായ് ലഭിക്കും. ചമ്പാനര്‍ ചരിത്രനഗരത്തിന് സമീപത്തുള്ള പാവഗഢ് മഹാകാളിയുടെ ചൈതന്യം കുടികൊള്ളുന്ന സ്ഥലം എന്ന നിലയില്‍ പ്രസിദ്ധമാണ്.
Photo Courtesy: Harshalgandhi5

ചമ്പനീർ

ചമ്പനീർ

മസ്ജിദുകള്‍, സിക്കന്ദര്‍ ഷായുടെ കല്ലറ, ഹലോല്‍ പട്ടണം, സഖര്‍ ഖാന്‍ ദര്‍ഗ്ഗ, മകായ് കോത്താര്‍ എന്ന പഴയകാല ധാന്യപ്പുരകള്‍, മഹമൂദ് ബെഗ്ദയുടെ കോട്ട, ഹെലികാറ്റ് കിണര്‍, ബ്രിക് ടോംബ്, പാവാഗഡ് കോട്ട, പുരാതന ക്ഷേത്രങ്ങള്‍, പാവാഗഡ് കോട്ടയുടെ കവാടങ്ങള്‍, ജംബുഗോദ വന്യജീവി സങ്കേതം, കേവ്ദി പരിസ്ഥിതി വനം, ധന്‍പാരി പരിസ്ഥിതി വനം എന്നിവ ആ ശ്രേണിയിലെ ചിലത് മാത്രമാണ്. വിശദമായി വായിക്കാം
Photo Courtesy: Ankush.sabharwal

പാവഗഢ്

പാവഗഢ്

സോളാങ്കി രജപുത്രര്‍ പണികഴിപ്പിച്ച കോട്ട പാവഗഢിലെ കൗതുകക്കാഴ്ചയാണ്. കാലങ്ങള്‍ക്ക് മുന്‍പേ പണിത കോട്ട ഇപ്പോഴും പൂര്‍ണമായി നശിക്കാതെ ഇവിടെയുണ്ട്. കോട്ടയുടെ ഉള്‍ഭാഗത്തായി പത്താം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഒരു ഹിന്ദു ക്ഷേത്രം കാണാം. ഈ ക്ഷേത്രത്തിനുപുറമെ പതിനഞ്ചാം നൂറ്റാണ്ടിന് മുന്‍പായി നാഗര മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ള ഹിന്ദു ക്ഷേത്രങ്ങളും, ജൈന ക്ഷേത്രങ്ങളും കോട്ടയിലുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Sychonet
02. പാട്ടടക്കൽ, കർണാടക

02. പാട്ടടക്കൽ, കർണാടക

ഒരുകാലത്ത് ദക്ഷിണേന്ത്യ അടക്കിഭരിച്ചിരുന്ന ചാലൂക്യ രാജവംശത്തിന്റെ തിരുശേഷിപ്പിലേക്കുള്ള യാത്രകൂടിയാണ് പട്ടടയ്ക്കലിലേക്കുള്ള ഒരു യാത്രയെന്നാല്‍. കിരീടത്തിലെ മാണിക്യത്തിന്റെ നഗരം എന്നാണ് പട്ടദക്കല്ലു എന്ന കന്നഡ വാക്കിനര്‍ത്ഥം. ചാലൂക്യന്മാരുടെ തലസ്ഥാനമായിരുന്നു പട്ടടക്കല്‍. കര്‍ണാടകയിലെ ബാഗല്‍ക്കോട്ട് ജില്ലയില്‍ മലപ്രഭ നദിയുടെ കരയിലാണ് യുനെസ്‌കോയുടെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍പ്പെടുന്ന പട്ടടക്കല്‍ സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Manjunath nikt at English Wikipedia
03. ഭീംബേട്ക, മധ്യ‌പ്രദേശ്

03. ഭീംബേട്ക, മധ്യ‌പ്രദേശ്

മഹഭാരത്തിലെ ഒരു കഥാപാത്രമായ ഭീമസേനനില്‍ നിന്നാണ്‌ ഭീംബേട്കയ്ക്ക് ആ പേര്‌ ലഭിക്കുന്നത്. ഇന്ത്യയിലെ പ്രാചിന ഗുഹകളില്‍ ഒന്നാണ്‌ ഇത്. യുനെസ്കോ ലോക പൈതൃക കേന്ദ്രമായി കണക്കാക്കുന്ന പ്രദേശമാണ്‌ ഇത്. മധ്യപ്രദേശിലെ റെയ്സണ്‍ ജില്ലയിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Vijay Tiwari09
04. മാനസ് നാഷണൽ പാർക്ക്, അസാം

04. മാനസ് നാഷണൽ പാർക്ക്, അസാം

ആസ്സാമിലെ ഏറ്റവും പ്രധാനപ്പെട്ട ദേശിയോദ്യാനങ്ങളില്‍ ഒന്നാണ് മാനസ് ദേശിയോദ്യാനം. UNESCO-യുടെ നാച്ചുറല്‍ വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ഉള്‍പ്പെട്ട സ്ഥലമാണിത്, കൂടാതെ പ്രൊജക്റ്റ്‌ ടൈഗര്‍ റിസേര്‍വ്, ബയോസ്ഫിയര്‍ റിസേര്‍വ്, എലിഫന്റ് റിസേര്‍വ് എന്നീ പ്രഖ്യാപനങ്ങളും ഈ പാര്‍ക്കിനെക്കുറിച്ച് നടത്തപ്പെട്ടിരിക്കുന്നു. ഹിമാലയന്‍ മല നിരകളുടെ താഴ്വാരത്താണ് ഈ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്. ഭുട്ടാന്‍ വരെ അത് നീണ്ടു കിടക്കുന്നു. റോയല്‍ മാനസ് നാഷണല്‍ പാര്‍ക്ക്‌ എന്നാണ് ഭുട്ടാനിലെ ഇതിന്റെ വിളിപ്പേര്. വിശദമായി വായിക്കാം

Photo Courtesy: Lonav Bharali
05. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്

05. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്

മണികരനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക് അഥവാ ജവഹര്‍ലാല്‍ നെഹ്രു ഗ്രേറ്റ് ഹിമാലയന്‍ പാര്‍ക്ക്. അപൂര്‍വ്വങ്ങളായ 30 ലധികം സസ്തനിവര്‍ഗ്ഗങ്ങളും 300ലധികം പക്ഷി വര്‍ഗ്ഗങ്ങളും നിറഞ്ഞ ഈ ദേശീയോദ്യാനം 50 സ്ക്വയര്‍ കിലോമീറ്ററോളം വരുന്നതാണ്. വിശദമായി വായിക്കാം

Photo Courtesy: Ankitwadhwa10

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+