Search
  • Follow NativePlanet
Share
» »ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി

ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി

ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതാണ് കാശ്മീർ... സഞ്ചാരികൾക്കിടയിലെ തർക്കമില്ലാത്ത വിഷയങ്ങളിലൊന്ന്.. മഞ്ഞുപെയ്യുന്ന പകലുകളും തണുപ്പ് അരിച്ചിറങ്ങുന്ന രാവുകളും ഒക്കെയായി ഏതൊരാളെയും ഒന്നു ചെന്നുകാണാൻ പ്രേരിപ്പിക്കുന്ന ഇടം. അല്ലെങ്കിലും യാത്രാപട്ടികയിൽ കാശ്മീർ ഇല്ലാത്ത ഏതു സഞ്ചാരിയാണുള്ളത്...അല്ലേ. ഈ വർഷം മഞ്ഞ് പെയ്യാന്‌ അല്പം വൈകിയിരുന്നെങ്കിലും ഇപ്പോൾ ശക്തമായി തിരിച്ചു വന്ന കാശ്മീരിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.

മരംകോച്ചുന്ന തണുപ്പിൽ, അപ്രതീക്ഷിതമായി പെയ്യുന്ന മഞ്ഞിൽ കാശ്മീരിനെ ഒന്നു കണ്ടാലോ. കാശ്മീർ എന്ന യാത്രാ മോഹം സഫലീകരിക്കാൻ ഒരു കിടിലൻ പാക്കേജുമായി വന്നിരിക്കുകയാണ് റെയിൽവേ ടൂറിസത്തിന്‍റെ ഭാഗമായ ഐആർസിടിസി. അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന യാത്ര നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രകളിലൊന്നായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട!

6 Days Jannat-E-Kashmir Flight Tour Package

നാല് ഷെഡ്യൂളുകളിലായി നടത്തുന്ന യാത്രയിൽ കാശ്മീരിന്‍റെ സൗന്ദര്യം ഒന്നും വിട്ടുപോകാതെ കണ്ടുവരാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ശ്രീനഗർ, സോനാമാർഗ്, പഹൽഗാം, ഗുൽമാർഗ് തുടങ്ങിയ സ്ഥലങ്ങളാണ് യാത്രയിൽ കാണുന്നത്. ലക്നൗവിൽ നിന്നാണ് ഈ യാത്ര ആരംഭിക്കുന്നത്. രാവിലെ 7.30 നാണ് ശ്രീനഗറിലേക്കുള്ള വിമാനം. 10.15 ന് ശ്രീനഗറിലെത്തി ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. വൈകുന്നേരം വരെ നിങ്ങൾക്ക് സ്വന്തം രീതിയില് സമയം ചെലവഴിക്കാം. തുടർന്ന് സൂര്യാസ്തമയംകാണാനായി ദാൽ തടാകത്തിലൂടെ ഷിക്കാര ബോട്ട് യാത്ര നടത്തും.

രണ്ടാമത്തെ ദിവസം ശ്രീനഗറിൽ നിന്ന് സോനാമാർഗിലേക്കുള്ള യാത്രയാണ്. മീൻ പിടിക്കാനും കാഴ്ചകൾ ആസ്വദിക്കാനും ഒക്കെ ഇവിടെ സമയമുണ്ട്. മൂന്നാം ദിവസം ഗുൽമാർഗ് ആണ് ലക്ഷ്യസ്ഥാനം. പ്രകൃതിഭംഗി കൊണ്ട് സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഇവിടം ഒരു തവണയെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണ്.

നാലാം ദിവസം പഹൽഗാം ആണ് സന്ദർശിക്കുന്നത്. ആട്ടിടയന്മാരുടെ താഴ്വരയായ ഇത് സമുദ്രനിരപ്പിൽ നിന്നും 2440 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അന്ന് രാത്രി പഹൽഗാമിൽ ചെലവഴിക്കും. അഞ്ചാം ദിവസം ശ്രീനഗറിലേക്ക് വരും. വഴിയില്‍ ശങ്കരാചാര്യ ക്ഷേത്രത്തിൽ ദർശനം, ഹസ്രത്ബാൽ ഷ്രൈൻ ദർശനം, ധാൽ തടാകത്തിൽ ഷിക്കാരയിലൂടെയ യാത്ര എന്നിവയും ഒരുക്കിയിട്ടുണ്ട്.

ആറാം ദിവസം ഹൗസ് ബോട്ടിലെ പ്രഭാത ഭക്ഷണത്തിന് ശേഷം വിമാനത്താവളത്തിലേക്ക് പോകും. രാവിലെ 10.50 നുള്ള വിമാനം ഉച്ചയ്ക്ക് 2.20 ന് ലക്നൗവിൽ എത്തും.

ജന്നത്-ഇ-കാശ്മീർ യാത്രാ തിയതികൾ

നാല് ഷെഡ്യൂളുകളാണ് ലക്നൗവിൽ നിന്നുള്ള ജന്നത്-ഇ-കാശ്മീർ യാത്രയ്ക്കുള്ളത്.

29.03.2024 മുതൽ 03.04.2024 വരെ
14.04.2024 മുതൽ 19.04.2024 വരെ
18.04.2024 മുതൽ 23.04.2024 വരെ
24.04.2024 മുതൽ 29.04.2024 വരെ

ഇതിൽ മാർച്ച് 29നും ഏപ്രിൽ 24 നും ഉള്ള യാ്രയിൽ 40 പേർക്കും
ഏപ്രിൽ 14 നും 18നും ഉള്ള യാത്രയിൽ 29 പേർക്കുമാണ് പങ്കെടുക്കാൻ അവസരമുള്ളത്.

46700/- രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ഇത് ത്രീ ഷെയറിങ്ങില്‍ ഒരാൾക്കുള്ള നിരക്കാണ്. ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 48300/- രൂപയും സിംഗിൾ ഒക്യുപൻസിയിൽ 53750/- രൂപയുമാണ് നിരക്ക്. 27500 രൂപാ മുതൽ കുട്ടികളുടെ നിരക്ക് തുടങ്ങും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും https://www.irctctourism.com/pacakage_description?packageCode=NLA94എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഫോൺ നമ്പർ- 8287930911, 8287930902

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+