Search
  • Follow NativePlanet
Share
» »അവിശ്വസനീയം! ഇത്രയും വ്യത്യസ്തമായ സ്ഥലങ്ങൾ ഇന്ത്യയിലോ?നേരിൽ കണ്ടുതന്നെ വിശ്വസിക്കാം

അവിശ്വസനീയം! ഇത്രയും വ്യത്യസ്തമായ സ്ഥലങ്ങൾ ഇന്ത്യയിലോ?നേരിൽ കണ്ടുതന്നെ വിശ്വസിക്കാം

വൈവിധ്യങ്ങളുടെ നാടാണ് നമ്മുടെ ഇന്ത്യ! ഭൂപ്രകൃതിയിലും സംസ്കാരത്തിലും മാത്രമല്ല, ഓരോ ഇടങ്ങളിലും ഈ വ്യത്യാസം കാണാം, കാശ്മീർ മുതൽ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന ഇവിടുത്തെ യാത്രയിൽ പരിചയപ്പെടുന്ന സ്ഥലങ്ങളിൽ സാമ്യം പറയുവാൻ സാധിക്കില്ല. എന്നിരുന്നാലും ചില സ്ഥലങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും. ഈ ഭൂമിയിൽ ഇങ്ങനെയും സ്ഥലങ്ങളുണ്ടോ എന്ന മട്ടിൽ അതിശയിപ്പിക്കുന്ന ഇടങ്ങൾ ഇന്ത്യയിലുമുണ്ട്.

അതിശയത്തിന്‍റെ അങ്ങേത്തലയ്ക്കൽ നമ്മെ എത്തിക്കുന്ന ഈ ഇടങ്ങൾ പലതും നമുക്ക് കേട്ടുപരിചയമുള്ളതായിരിക്കും. ഇതാ ഇന്ത്യയിൽ ആണെങ്കിലും കാഴ്ചയിലെയും രൂപത്തിലെയും വ്യത്യസ്തത കൊണ്ട് മറ്റൊരു രാജ്യത്തോ ഗ്രഹത്തിലോ ആണെന്ന് സംശയിപ്പിക്കുന്ന ചില ഇടങ്ങൾ പരിചയപ്പെടാം.

Travel Destinations That Look Like Another Planet

1. പുഗാ വാലി, ലഡാക്ക്

ലഡാക്ക് യാത്രയെക്കുറിച്ചും ഇവിടുത്തെ കാഴ്ചകളെക്കുറിച്ചും നമുക്കറിയാമെങ്കിലും പുലാ വാലി തീർത്തും വ്യത്യസ്തമായ ഒരു ലക്ഷ്യസ്ഥാനമാണ്. ലഡാക്കിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിപ്പെടാൻ കുറച്ച് ബുദ്ധിമുട്ടാണെങ്കിലും എത്തുമ്പോഴുള്ള കാഴ്ചകൾ നമ്മളെ അതിശയിപ്പിക്കും. മനോഹരമായ ഭൂപ്രകൃതി, ഔഷധഗുണമുണ്ടെന്ന് വിശ്വസിക്കുന്ന ചൂടു നീരുറവകൾ, പാറക്കെട്ടുകൾ, വ്യത്യസ്തങ്ങളായ ജീവി വർഗ്ഗങ്ങൾ വസിക്കുന്ന ഇടങ്ങള്‍ എന്നിങ്ങനെയുള്ള കാഴ്ചകളാണ് ഇവിടെയധികവും.

അധികമാരും കടന്നുവന്നിട്ടില്ലാത്ത ഇവിടേക്ക് വരുന്നവരിൽ കൂടുതലും സാഹസിക സഞ്ചാരികളാണ്. ലേ- മണാലി ഹൈവേയിൽ ലേയിൽ നിന്നും ആറ് മണിക്കൂർ സഞ്ചരിക്കണം പുൽഗാ വാലിയിൽ എത്തിച്ചേരുവാൻ. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഇവിടം സന്ദർശിക്കാൻ അനുയോജ്യമായ സമയം.

2. റോബേഴ്സ് കേവ്, ഡെറാഡൂൺ

പേരിൽ തുടങ്ങുന്ന വൈവിധ്യമാണ് ഡെറാഡൂണിലെ റോബേഴ്സ് കേവിന്റെ പ്രത്യേകത. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് ബ്രിട്ടീഷുകാരുടെ കാലത്ത് കള്ളന്മാരും കൊള്ളക്കാരും ഒളിച്ചു താമസിക്കാനായി തിരഞ്ഞെടുത്ത ഇടമാണ് ഇതെന്നാണ് പറയപ്പെടുന്നത്. നദിയൊഴുകുന്ന വഴിയേ ഗുഹയ്ക്കുള്ളിലൂടെ നടന്ന് അതിന്റെ അവസാനം വരെയുള്ള യാത്രയാണ് ഇവിടുത്തെ ആകര്‍ഷണം. ഗുഹയ്ക്കുള്ളിലെ വിടവുകളിലൂടെ സൂര്യപ്രകാശം എത്തിച്ചേരുന്ന കാഴ്ചയും അതിമനോഹരമാണ്. മഴക്കാലത്താണ് ഈ യാത്ര ചെയ്യുവാൻ യോജിച്ച സമയം.

Robbers Cave, Uttarakhand

PC:Daniel Romanson

3. ശേഷ്നാഗ്, കാശ്മീർ

ഇന്ത്യയിൽ തന്നെയാണോ ഇതെന്ന് അത്ഭുതപ്പെടുത്തുന്ന ലക്ഷ്യസ്ഥാനമാണ് കാശ്മീരിലെ ശേഷ്നാഗ് ലേക്ക്. സ്വിറ്റ്സര്‍ലൻഡിലെ തടാകങ്ങളോടും പർവ്വതങ്ങളോടും സാമ്യമുള്ള ശേഷ്നാഗ് സമുദ്രനിരപ്പിൽ നിന്നും 3590 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അമർനാഥ് ഗുഹയിലേക്കുള്ള തീര്‍ത്ഥയാത്രാ വഴിയില്‍ സ്ഥിതി ചെയ്യുന്ന ശേഷ്നാഗ് കാഴ്ചകൾ അതീവ ഭംഗിയാർന്നതാണ്. തണുപ്പുകാലമാകുമ്പോഴേക്കും മഞ്ഞുപൊതിഞ്ഞ് കിടക്കുന്ന ഇവിടം ശ്രീനഗറിൽ നിന്നും 120 കിലോമീറ്റർ അകലെയാണ്.

4.ആംകോയി, മേഘാലയ

മേഘാലയയിൽ ഏറ്റവും അതിശയിപ്പിക്കുന്ന ഇടങ്ങളിലൊന്നാണ് ആംകോയി. ഇവിടുത്തെ സാധാരണ ഗ്രാമങ്ങളിലൊന്നാണെങ്കിലും പാറകശുടെ പ്രത്യേക ഫോർമേഷനും കാഴ്ചയുമാണ് ഇതിന്റെ ആകർഷണം. സാധാരണ കാണുന്നപോലെ കരിംകല്ല് അല്ല ഇവിടെയുള്ളത്. പകരം, മങ്ങിയ നിറങ്ങളിൽ ചിത്രം വരച്ചതുപോലെ തോന്നിക്കുന്ന രൂപത്തിലാണ് ഇവിടെ പാറയുള്ളത്.

5. ലാഹുൽ, ഹിമാചൽ പ്രദേശ്

ഒരു ലോകത്തിനുള്ളിലെ മറ്റൊരു ലോകം എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് ലാഹുൽ. ഹിമാചലിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായി അറിയപ്പെടുന്ന ലാഹുൽ ഇവിടുത്തെ അതികഠിനമായ ശൈത്യത്തിന് പ്രസിദ്ധമാണ്. ഭംഗിയാർന്ന നദികൾ, ആൽപൈൻ പർവ്വതങ്ങൾ,ബുദ്ധ സംസ്കാരം, ചരിത്രം തുടങ്ങിയ കാര്യങ്ങൾക്ക് ഇവിടം പ്രസിദ്ധമാണ്. ഇവിടെ എത്തിയാൽ കാണുന്നതിലെല്ലാം നിങ്ങൾക്ക് മാന്ത്രികത തോന്നും.

Lahul in spiti vally-Destinations That Look Like Another Planet

6. പാൻഗോങ്സോ ലേക്ക്

കാഴ്ചയിലും വിശേഷങ്ങളിലും ഒന്നിനൊന്ന് മുന്നിൽ നിൽക്കുന്ന സ്ഥലമാണ് പാൻഗോങ്സോ ലേക്ക്. ജമ്മുവിൽ സ്ഥിതി ചെയ്യുന്ന ഈ തടകം ഇന്ത്യയുടെയും ചൈനയുടെയും അതിർത്തി കൂടിയാണ്. 134 കിലോമീറ്റർ നീളമുള്ള തടാകത്തിന്റെ 35 കിലോമീറ്റര്‍ ഇന്ത്യയിലും 90 കിലോമീറ്റര്‍ ചൈനയിലുമാണ് ഉള്ളത് . സമുദ്രനിരപ്പിൽ നിന്നും 4350 മീറ്റര്‍ ഉയരത്തിലാണെങ്കിലും ഇതിൽ ഉപ്പുവെള്ളമാണ്. അതുകൊണ്ടുതന്നെ ഇവിടെ തടാകത്തിൽ മത്സ്യങ്ങളെയോ മറ്റു ജീവികളെയോ കാണാനാകില്ല. ഒഴുക്കില്ല എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: india offbeat travel spiti
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+